2009, ഡിസംബർ 12, ശനിയാഴ്‌ച

അത്ഭുതമരുന്ന്

“രാജ്യമൊട്ടാകെ പകർച്ച്പ്പനി ,ജനങ്ങൾ പരിഭ്രാന്തിയിൽ കൊച്ചിയിൽ നിന്നും രാജേഷ് ലൈനിൽ ഉണ്ട് , ഹലൊ രാജേഷ് എന്താണ് കൂടുതൽ വിവരങ്ങൾ “?

“സന്ധ്യാ രാജ്യമാകെ പനി പടരുകയാണ് എന്തു ചെയ്യണം എന്നറിയാതെ ജനങ്ങൾ കുഴങ്ങുകയാണ്, ഒരു മരുന്നും ഫലപ്രദമാകുന്നില്ല, പനി ബാധിച്ച് ഒട്ടുമിക്ക ഡോക്ക്ടർമ്മാരും അവധിയിൽ ആണ് , ആശുപത്രികൾ നിറഞ്ഞു കവിഞ്ഞു, ധാരളം മരണങ്ങൾ ഇപ്പോൾ തന്നെ നടന്നു കഴിഞ്ഞു”
മാധ്യമങ്ങളിൽ ഫ്ലാഷ് ന്യൂസുകൾ ഭീതി പടർത്താൻ മത്സരിച്ചു,.
കവലകളിൽ സർക്കാർ വക മഞ്ഞബൊർഡുകൾ പൊങ്ങി.നേരം ഇരുട്ടി വെളുത്തു പാലും പത്രവും എത്തിയില്ല, ചായകടയിൽ രാമെട്ടൻ മാത്രം ,കാലത്തിന്റെ കുതിപ്പിൽ നാടാകെ മാറിയിരിക്കുന്നു, പഴമയുടെ കഥപറയാൻ ആ ചായക്കട മാത്രം,ബാക്കിയെല്ലാം വലിയ കെട്ടിടങ്ങൾ .രാമേട്ടനു വയസ്സ് അറുപത്തെട്ട് കഴിഞ്ഞു കാര്യമായ ആരൊഗ്യപ്രശനങ്ങൾ ഒന്നും തന്നെ ഇല്ല.വെളുപ്പിനു നാലരെക്കെഴുന്നേറ്റ് കുളത്തിൽ പോയി കുളിയും പല്ലു തേപ്പും നടത്തി ആറുമണിക്കു മുന്നെ താന്റെ ചായ കട തുറക്കും ,വിറകു കീറലും പാചകവും അടക്കം എല്ലാ ജോലിയും രാമെട്ടൻ സ്വയം ചെയ്യും.പുറകോട്ട് ഇറങ്ങിയ കഷണ്ടിയും നരച്ച് നെഞ്ചു രോമവും ഈർക്കിലി മീശയും ഒരു തൊർത്ത് മുണ്ടും നിറം മങ്ങിയ ഒരു മുണ്ടും ആയാൽ രാമേട്ടൻ ആയി .

ദിവസവും പണിക്ക് പൊകുന്നവരും പണിയില്ലാത്തവരും എല്ലാം രാമേട്ടന്റെ കടയിൽ എത്തും ചൂടു ചായയും ആവി പറക്കുന്ന പുട്ടും കട്ലും കഴിക്കും .പണിയുള്ളവർ പണിക്കു പോകും ഇല്ലാത്തവർ പരദൂഷണം ആയി പത്രം വായിച്ക്അവിടെ തന്നെ കൂടും .പക്ഷെ ഇന്നു അവിടേ രാമേട്ടൻ മാത്രം.

സുന്ദരൻ എന്ന ചെറുപ്പക്കാരൻ ആണു രാമേട്ടന്റെ പറ്റ് പുസ്തകം വേഗം നിറക്കുന്നവൻ , സര്വ്വെക്കലില് ഓന്ത് ഇരിക്കുന്ന പോലെ ഉള്ള്രൂപവും,എടുത്താല്പൊങ്ങാത്തതു കൊണ്ട് വലിച്കു കൊണ്ട് നടക്കുന്ന് ബീഡിയും രൂപം കൊണ്ടിലെങ്കില്പേരു കൊണ്ടെങ്കിലും സുന്ദരന്ആകട്ടേ എന്നു മാതാ പിതാക്കള്ആഗ്രഹിച്ചു എങ്കില്കുറ്റം പറയാന്ആകുമോ?അചഛനപ്പൂപ്പൻമാരായി ഉള്ള കുലതൊഴിൽ സുന്ദരൻ ഈ കാലത്തും തുടർന്നുപോരുന്നു . അതെ നാട്ടിലെ ഏറ്റവും ആത്മാർഥ്തയുള്ള ചീട്ട് കളിക്കാരൻ ആണ് സുന്ദരൻ ലോകം ഇടിഞ്ഞു വീണാലും സുന്ദരൻ ചായ ക്കടയിൽ എത്തുന്നതാണ്പക്ഷെ ഇന്നു സുന്ദരനെയും കാണുന്നില്ല.

പനി തടയുന്നതിനായി ഹാന്റ് സാനിറ്റൈസറും മാസ്ക്കും ധരിക്കണം എന്ന് സർക്കാരും ആരൊഗ്യപാലകരും നിർദെശിച്ചു. പൈസ ഉള്ളവർ നല്ല കംബനി നൊക്കി വാങ്ങി മുഖത്ത് ഫിറ്റ് ചെയ്തു. അല്ലാത്തവർ ഗവർമെന്റ് ഹെൽത്ത് സെന്ററിൽ നിന്നും ഫ്രീ കിട്ടുന്നത് ഉപയൊഗിച്ചു.മീങ്കാരന് ചിപ്പു മാസ്ക്ക് ധരിച്ച് കാരണം കൂവാൻ ആകാതെ കയ്യിൽ പ്രത്യക ഹൊണ് വെച്ചു.ഓരൊ മീന് വില്പ്പന കഴിയുംബ്ബോഴും സാനിറ്റൈസര്ഇട്ട് കയ്യ് അണുവുമുകതമാക്കി. പട്ടാളത്തില്നിന്നു പിരിഞ്ഞു പൊന്നു എന്നു പറയുന്ന ദാമുവേട്ടന്അല്പം വിവരം കൂടുതല്ഉള്ള ആളാണ് അതു കൊണ്ട് തന്നെ അദെഹത്തിന്അറിയാം വെറുതെ കൈകള്മാത്രം അണുവിമുക്തം ആക്കിയത് കൊണ്ട് കാര്യം ഇല്ല സൊ അല്പ്പം സാനിറ്റൈസര് വെള്ളം കുടിക്കുംബ്ബൊള് കല്ര്ത്തുക അപ്പോള് അകവും ശുദ്ധമാകും !

ജനങ്ങൾ കാണതെയും മിണ്ടാതെയും ആയി. കഴിയുന്നതും വീട്ടിൽ ഒതുങ്ങി കൂടി . സ്ക്കൂളുകളും മറ്റും അടച്ചു.പനി ബാധിച്ചവരുടെ എണ്ണം കൂടി വന്നും .പലവൻകിട കംബനികളും മരുന്നുകൾ കണ്ടുപിടിച്ചു എന്ന് പറഞ്ഞു പലതരം മരുന്നുകൾ വിറ്റഴിച്ചു. കഴിച്ചവരും ചികിത്സിച്ചവരും ഒരു പോലെ കിടപ്പിലായി.

മാസ്ക്കില്ലാതെ ആരെയും കാണാനില്ല ,ആരും പരസ്പ്പരം മിണ്ടാറില്ല. ചായക്കടക്കു മുന്നിലൂടെ രോഗികളെ ആശുപത്രിയിലെക്ക് കൊണ്ടുപൊകുന്നതും കൊണ്ടവരുന്നതും നോക്കി രാമേട്ടൻ നെടു വീർപ്പിട്ടൂ.ആദ്യം എറ്റവും അടുത്തുള്ള MBBS ഡോക്ക്ടർ പിറ്റെ ദിവ്സം വലിയ ആശുപത്ര്യിയിലെ MD ഡോക്കടർ അതു ക്ഴിഞാല്മെഡി കോളേജ്ജ് പ്രൊഫസര്എന്നിങ്ങനെ ജനങ്ങൾ പലയിടത്തും കേറീ ഇറങ്ങി, കുത്തിവെപ്പുകളും ,ടൊണിക്കുകൾക്കും ഒടുവിൽ നടക്കാൻ പോലും ആവാതെ വീട്ടിൽ കിടപ്പായി.

പനി മാറുക എന്നത് മനൊഹരമായ നടക്കാത്ത സ്വപ്നം മാത്രം ആയി ജനങ്ങൾക്ക് .മാസ്ക്കും ധരിച്ച് അതുവഴിപൊകുന്ന പൊസ്റ്റ്മാൻ നാരയണന് മാസ്സ്ക് ധരിക്കതെ എന്തിനു ഒരു ഷര്ട്ട് പോലും ധരിക്കതെ നില്ക്കുന്ന രാമേട്ടനോട് പറ്ഞ്ഞു
“എന്റെ പൊന്ന് രാമേട്ടൊ ങ്ങ്ള് ഒരു മാസ്ക്ക് വാങ്ങി വെക്ക് , ഈ വയസ്സാൻ കാലത്ത് വെറുതെ ഇടങ്ങെറ്ണ്ടാക്കലീ ട്ടോ.”

രാമേട്ടൻ ചിരിചുകൊണ്ട് ഒരു മറുചൊദ്യം “ നാരായണാ നമ്മുടെ സുന്ദരൻ എവിടെ രണ്ടീസായല്ലൊ കണ്ടിട്ട്"“ അതു ശരി അപ്പോൾ ങ്ങളൊന്നും അറിഞ്ഞില്ലെ രാമേട്ടാ ഓൻ പനി പിടിച്ച് ആശുപത്രിലല്ലെ"

കയ്യിലെ കാശ് തീർന്നപ്പോൾ സുന്ദരനെ ആശുപത്രിക്കാര്ഇറക്കി വിട്ടു , പനി പകരും എന്നു കരുതി വീട്ടുകാരും അടുപ്പിച്ചില്ല് ,സുന്ദരന്പ്ലേ ഗ്രൌണ്ടില്തനിചായി , വിറച്ച് വിറച്ച് സുന്ദരൻ രാമേട്ടന്റെ അടുത്ത് എത്തി .

“രാമേട്ടോ ഈ പണ്ടാറം ന്നെം കൊണ്ടന്നെ പുവുള്ളൂ ന്നാ തൊനണെ ,നാലുസം അവിടേ കിടന്നിട്ടും ഒരു കുറവുല്യ, കുത്തി കുത്തി ഊരെം കയ്യും വലപോലെ ആയതു മിച്ചം.പനി മാറാതെ വീട്ടിലെക്ക് ചെല്ലാണ്ടാന്നാ അവരു പറയണെ ,ആരും അടുത്തെക്ക് വരുന്നും കൂടില്യ“ദുഖിതനായി സുന്ദരൻ

“നീ വിഷമിക്കണ്ട സുന്ദരാ ഇവിടേ കിടന്നൊ , ആരും പ്പൊ ഈ വഴിക്ക് വരാറില്യാ, നീ കിടക്ക് ഞാൻ ഒരു മരുന്നു തരാം”

അൽപ്പനെരം കഴിഞ്ഞ് രാമേട്ടന് ഒരു ഗ്ലാസിൽ എന്തൊ മരുന്നും ആയി വന്നു ,ആവി പറക്കുന്ന മരുന്ന സുന്ദരൻ വലിച്ചു കുടിച്ചു, ചായക്കടയിലെ ബഞ്ചിൽ കിടന്നു, പഴയ ഒരു കംബ്ലി എടുത്ത് രാമേട്ടൻ സുന്ദരനെ പുതപ്പിച്ചു.

കുറച്ചു കഴിഞ്ഞ് രാമേട്ടന് നല്ല പൊടിയരികഞ്ഞിയും ഉപ്പു മാങ്ങയും ആയി വന്നു ,സുന്ദരനെ എഴുനേൽപ്പിച്ച് കുടിപ്പിച്ചു.സുന്ദരൻ നന്നായി വിയർത്തു. നാലുനേരം രാമേട്ടന്റെ ചികിത്സ കഴിഞ്ഞപ്പോൾ സുന്ദരന്റെ പനി പംബകടന്നു.

നാട് മുഴുവൻ വാർത്തയും പരന്നുംഅത്ഭുദ മരുന്നിനായി പനി ബാധിച്ചവർ ക്യൂ നിന്നു, രാമെട്ടൻ വൈദ്യനായും , മാന്ത്രികനായും അറിയപ്പെട്ടു.പല നാട്ടുകാരും രാമേട്ടന്റെ അടുത്ത് വന്നു പനി മാറ്റി.ഒടുവിൽ രാമെട്ടനെ ഇന്റർവ്യൂ ചെയ്യാൻ ചാനലു കാർ എത്തി.

“ശ്രീ രാമെട്ടൻ താൻകൾക്ക് എന്തു അത്ഭുത സിധ്ദിയാണു ഉള്ളത് അലെൻകിൽ എന്തു അതുഭുതമരുന്നാണ് താൻകൾ കണ്ടുപിടിച്ച്ത് വിശദമാക്കാമൊ”?

“ന്റെ പൊന്ന് കൊച്ചെ ഞാൻ അതുഭ്തക്കാരനും അല്ല ഒരു മരുന്നും കണ്ടുപിടിച്ചിട്ടും ഇല്ല ഇത് ന്റെ അമ്മ നിക്ക് ചെറുപത്തിൽ പനി വന്നാൽ തന്നിരുന്നതാ. മലംതുളസിയുടെ വേരും ,ചുക്കും ,കുരുമുളകും,കരുപ്പട്ടീയും ചേർത്ത് തിളപ്പിച്ച് കുടിക്കാ, ന്ട്ട് പുതച്ചു മൂടി കിടക്കാ,വിയർക്കുംബോൾ നല്ല ചൂട് പൊടിയെരികഞ്ഞി കുടിക്കാ ,അത്രന്നെ, ഇങ്ങളൊക്കെ കൂടി ആരൊഗ്യം തേങ്ങാ കൊലാ എന്നും പറഞ്ഞ് കണ്ട മരുന്നു മുഴുവൻ കുത്തി വച്ച സാധാരണ ജലദൊഷം വന്നാൽ പൊലും മാറാത്ത, ഓപ്പ്റെഷൻ ചെയ്യെണ്ട കോലം ആക്കീലെ ,മനുഷ്യമ്മാർക്ക് മണ്ണിലും ചാണകത്തിലും ഒക്കെ കളിചും പണി എടുത്തും ആണ് പ്രധിരൊധ ശേഷി ഉൺകുന്നത് അല്ലതെ ജനിച്ച അന്നു മുതൽ ഡെറ്റൊളു ഇട്ട് കഴുകിയാലൊന്നും അത് ണ്ടാവില്യ ,കണ്ട കൊതുകിനെം കോഴിയെം കുറ്റം പറഞ്ഞിട്ട് കാര്യ്വും ഇല്യ, ഇനി അനുഭവിച്ചൊളിൽ അല്ലാണ്ടെ എന്തു ചെയാൻ,ഒരു പനി വന്നാല്പോലും മാറാതെ ആയില്യ ”

രാമെട്ടന്റ് ധാർമികരൊഷം അണപൊട്ടി.ചാനലു കാരും നാട്ടുകാരും സതബ്ദരായി നിൽക്കെ ചന്നം പിന്നം പെയ്യുന്ന് ചാറ്റല്മഴ വക വെക്കാതെ പ്രക്രതിക്ക് അനുകൂലമായി ജീവിക്കുന്ന ആ മനുഷ്യ സ്നെഹി വിറക് കീറാൻ മഴുവും ആയി മുറ്റത്തെക്ക് ഇറങ്ങി…

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ