2009, നവംബർ 14, ശനിയാഴ്‌ച

ഉദ്യോഗാര്‍ഥി

“ഒസ്ട്രലിയയില്‍ നടക്കുന്ന ടെസ്റ്റ്മാച്ചില്‍ ഇന്ത്യക്ക് പരാജയം,ഇതോടെ പ്രാദേശിക വാര്‍ത്തകള്‍ തീര്‍ന്നു ഇനി സംസ്കൃതത്തില്‍ വാര്‍ത്തകള്‍ ദല്‍ഹി റിലെ " റേഡിയോ സമയം അറിയിച്ചു“

ഡാ വെയില്‍ ഉച്ചിയില്‍ എത്തി, നിനക്ക് ഇനിം എഴുന്നെല്ക്കാറായില്ല അല്ലെ , പണീം തൊരൊം ഇല്ലെങ്കില്‍ വീട്ടില്‍ക്കെങ്കിലും ഒരു ഉപകാരം വേണം , ആ പയ്യിനെയെങ്കിലും നിനക്കൊന്ന് അഴിച്ചു കെട്ടിക്കൂടെ “ അമ്മ രാവിലെ നല്ല ഫോമിലാണ്.,

“ഓ പിന്നെ നാളെ ഗള്‍ഫില്‍ പോകേണ്ട ഞാന്‍ പയ്യിനെ കെട്ടാനൊ ലജ്ജാവഹം, അമ്മക്ക് എങ്ങിനെ തോന്നി എന്നോടിത് പറയാന്‍“ പുതപ്പു താഴ്ത്തി ഞാന്‍ മൊഴിഞ്ഞു. ഭാഗ്യം അമ്മ കേട്ടില്ല എന്നു തോന്നുന്നു.

സംസ്കൃത വാര്‍ത്ത തുടങ്ങി ഏഴാവാറായി സമയം, മടിച്ച് മടിച്ച് എഴുന്നേറ്റു,പല്ല് തേപ്പു കഴിഞ്ഞ് ഉമ്മറത്ത് എത്തി പേപ്പര്‍ എടുത്ത് നിവര്‍ത്തി കസേരയില്‍ ഇരുന്ന് കാലെടുത്ത് ടീപോയില്‍ ഫിറ്റ് ചെയ്തൂ
“അമ്മേ ചായ എവിടെ “?
“അടുക്കളയില്‍ ഉണ്ട് വേണങ്കില്‍ എടുത്തൊ, അല്ല പിന്നെ മനുഷ്യന് ഇവിടെ നിന്ന് തിരിയാന്‍ നേരല്യ അപ്പൊഴാ” അമ്മയുടെ ദേഷ്യം മാറിയിട്ടില്ല!
ക്ലാസ്സിഫൈടില്‍ തപ്പി തിരഞ്ഞു . സെയിത്സ് പ്രോമോട്ടറെ ആവശ്യം ഉണ്ട്. നല്ല നിലയില്‍ വില്‍പ്പന ഉള്ള ബുക്സിന്റെ വിതരണത്തിന്‍ ഡിഗ്രീ കഴിഞ്ഞ യുവതി യുവാക്കളേ ആവശ്യം ഉണ്ട്. ആകര്‍ഷകമായ ശംബളം+കമ്മീഷന്‍+ബോണസ് . ഫോണ്‍ നംബര്‍ തപ്പി എടുത്ത് വിളിച്ചപ്പോള്‍ ഇന്റര്‍വ്യൂനു ക്ഷണം കിട്ടി.

“സര്ടിഫിക്കട്ടു പരിശോധനയ്ക്ക്‌ ശേഷം ബോസ്സ് പറഞ്ഞു "മിസ്റ്റര്‍ നീലന്‍ വെള്ളം ഇല്ലാത്തിടത്ത് വെള്ളം വില്‍ക്കാന്‍ ആര്‍ക്കും കഴിയും പക്ഷെ ഉള്ള സാധനം വീണ്ടും ആവശ്യം ഉണ്ടാക്കുക എന്നതാണ് കഴിവു,ആദ്യത്തെ മാസം നോക്കട്ടെ നിങ്ങളുടെ പെര്‍ഫോമന്‍സ്, എന്നിട്ട് ബാക്കി തീരുമാനിക്കാം , സൊ ആള്‍ ദി ബെസ്റ്റ്’“

-ഞാന്‍ പ്രതീക്ഷയൊടേ അവര്‍ തന്ന ബാഗും എടുത്ത് നടന്നു ,ആദ്യം കണ്ട വീട്ടിലെക്ക് കയറി

ചാരുകസേരയില്‍ കിടക്കുന്ന ഒരു അതികായനൊടായി മൊഴിഞ്ഞു

“സര്‍ ഞാന്‍ സി ആന്‍ഡ് സി പ്ബ്ലികേഷന്റെ സെയിത്സ് പ്രോമോട്ടെര്‍ ആണ്, പേര് നീലകണ്ഠന്‍.ശരീരത്തില്‍ ഉണ്ടാകുന്ന 101 തരം അസുഖങ്ങളും അവയുടെ ലക്ഷണവും മരുന്നും അടങ്ങുന്ന അപൂര്‍വ്വ പുസ്തകം ആണ് ഇത്. ഏതൊരു വീട്ടിലും അത്യാവശ്യം വേണ്ട സാധനം, സര്‍ അഞ്ഞൂറ് രൂപയുടേ ബുക്കാണ്, ഇപ്പോള്‍ സ്പെഷല്‍ ഓഫര്‍ ഉണ്ട്, വെറും നാനൂറ്റി തൊണൂറ്റി ഒന്‍പതു രൂപ തൊണൂറ്റി ഒന്‍പതു പൈസ മാത്രം“ ഞാന്‍.“

ഇതൊക്കെ എത്ര കണ്ടതാ മാഷെ, ഇവിടെ ഇതൊന്നും വേണ്ട താന്‍ വെറുതെ തോന്ടെലെ വെള്ളം വറ്റിക്കാതെ സ്ഥലം വിട്” വീട്ട് ഉടമസ്ഥന്‍.

“സര്‍ ഇത് വളരെ ഫലപ്രദം ആണ്, രോഗങ്ങളെ കുറിച്ച് മുന്നെ ധാരണ ഉണ്ടായാല്‍ എല്ലാം ചികിത്സിച്ച് മാറ്റാം.എന്തിനു സര്‍ ഈ പുസത്കം ഒരു മള്‍ട്ടീ പര്‍പ്പസ്സ് സാധനം ആണ്. തലയിണ ഇല്ലെങ്കില്‍ തലക്കു വെക്കാനും ,ആരെങ്കിലും രാത്രി അക്രമിക്കാന്‍ വന്നാല്‍ തലക്കടിക്കാനും വരെ ഇതു ഉപയോഗിക്കാം, ഷെല്‍ഫിന്‍റെ മുകളില്‍ നിന്നു സാധനം എടുക്കാന്‍ എത്തുന്നില്ല എങ്കില്‍ ഇതില്‍ കേറി നിന്നു എടുക്കാം ,!!

രോഗം വന്നിട്ട് ചികിത്സിക്കുന്നതിലും നല്ലതല്ലേ സര്‍ വരാതെ നോക്കുന്നത്?ഇപ്പോള്‍ ഉദാഹരണത്തിന്‌ സര്‍ വലത്തെ കാല്‍ ഒരു പതിനഞ്ച് മിനിറ്റ് ഒന്നു ഇടത്തോട്ടും വലത്തോട്ടും ആട്ടി നോക്കു.
“ശ്ശെടാ, ഇതു വലിയ ശല്യം ആയല്ലൊ ,താന്‍ ഒന്നു പോകുന്നുണ്ടൊ “

“സര്‍ ഇതൊന്നു പരീക്ഷിച്ച് നോക്കിയിട്ട് വേണ്ടെങ്കില്‍ വേണ്ട ,പരീക്ഷിക്കാന്‍ ചിലവ് ഇല്ലലൊ”അദ്ദേഹം മനസ്സില്ലാ മനസ്സൊടേ സമ്മതിച്ചു, അഞ്ചു മിനിറ്റ് നേരം കാല്‍ ആട്ടിയപോള്‍.......കാല്‍മുട്ടിന്‍ വേദന അനുഭവപ്പെടുന്നതായി അദ്ദേഹം അറിയിച്ചു.

ഞാന്‍ ചാടി വീണു “നോക്കു സര്‍ നോക്കു ഈ പുസ്തകത്തില്‍ ഉണ്ട് ഇതു അങ്ങെക്ക് രക്തവാദത്തിന്‍റെ ആരംഭം ആണ്, നോക്കു സാര്‍ വായിച്ചു നോക്കു.

“അദ്ദേഹം അസ്വസ്ഥനായി, ഞാന്‍ പറയുന്നതില്‍ കാര്യം ഉണ്ടൊ എന്ന സംശയം അദ്ദേഹത്തില്‍ ഉദിച്ചു.“സര്‍ സാറിന്റെ കുടവയര്‍ കണ്ടാല്‍ അറിയാം കൊളസ്ടോള്‍ കാണും അത് ഹാര്‍ട്ട് അറ്റാക്കിനു കാരണം ആകും, ഒരു മനുഷ്യന് ഉണ്ടാകുന്ന എല്ലാ അസുഖവും ഇതു വെച്ച് നമുക്ക് അറിയാം സര്‍ പല്ലില്‍ പോട് ഉണ്ടായാല്‍ തൊണ്ടയില്‍ വേദന ഉണ്ടായാല്‍ എല്ലാം ഹര്‍ത്റ്റ്‌ അറ്റാക്ക് വരും .

ലോക പ്രശക്ത ഡോക്ടര്‍മാര്‍ ചേര്‍ന്ന് രചിച്ച പുസ്തകം ആണ് ഇതു, സര്‍ ഒന്നു വായിച്ച് നോക്കു ഞാന്‍ വൈകീട്ട് വരുമ്പോള്‍ വേണമെങ്കില്‍ മാത്രം വാങ്ങിയാല്‍ മതി “അദ്ദേഹം അതു സമ്മതിച്ചു,

ഈസി ചെയറില്‍ ഇരുന്ന് ആകാംഷയോടെ പുസ്തകം വായിക്കുന്ന ആ മനുഷ്യനെ നോക്കി ഞാന്‍ സംതൃപ്തിയോടെ തിരിച്ചു നടന്നു.

ഇന്നു ഇതു അയാള് എന്തായാലും വേടിക്കും ഉറപ്പ്. ഈ മൂപ്പര് വാങ്ങിയതു പറഞ്ഞാല്‍ അടുത്തുള്ള എല്ലാവരും ഒരെണ്ണം വെച്ച്... ഹൊ എന്റെ ടാര്‍ജെറ്റ്‌ എത്താന്‍ പിന്നെ നൊ പ്രയാസം, ടാര്‍ജെറ്റിനേക്കാള്‍ കൂടുതല്‍ ചിലവായാല്‍ ഹമ്മച്ചി ആലോചിക്കാന്‍ വയ്യ, കൊച്ചിയിലെ സ്റ്റാര്‍ ഹോട്ടലില്‍ പാര്‍ട്ടി മീറ്റിംഗ് കൂടാതെ സൈയിത്സ് മാനേജര്‍ ആയി പ്രമോഷന്‍. ഹി ഹി പിന്നെ എന്റെ പട്ടി പോകും ഈ കോപ്പിലെ ബുക്ക് വില്‍ക്കാന്‍. അല്ല പിന്നെ എന്നോടാ കളി. എതായാലും ഇന്ന് ഇനി വേറെ എവിടെയും പോകുന്നില്ല. സൂര്യനെ തെറിപറഞ്ഞ് ഒരു വിധം വൈകുന്നേരം ആക്കി.

പൈസ വേടിക്കണം അതു കഴിഞ്ഞ് നേരെ വായന ശാല അങ്ങനെ അന്നത്തെ പദ്ധതികള്‍ പ്ലാന്‍ ചെയ്തു ഞാന്‍ നേരെ ആ വീടിന്റെ മുന്നില്‍ എത്തി. അപ്പോള്‍ ഒരു കാഴ്ച്ച് കണ്ട് ഞ്ഞെട്ടിത്തരിച്ചു പൊയി . ഹൃദയം എന്ന ഒരു സാധനം ഉണ്ടായിരുന്നു എങ്കില്‍ ആ നിമിഷം അതു അടിച്ചു പോയേനെ, ഭാഗ്യത്തിന് അതു ഇല്ല എന്നു തോന്നുന്നു, നാലഞ്ചു പേര്‍ ചേര്‍ന്ന് അയാളെ പൊക്കി എടുത്ത്‌ ആശുപത്രിയില്‍ കൊണ്ട്പോകുന്നു. ഈശ്വരാ എന്റെ ബുക്കിന്റെ പൈസ?

അടുത്ത് നിന്ന ഒരാളോട് ഞാന്‍ കാര്യം തിരക്കി അയാള്‍ പറഞ്ഞു.

“ഏതോ ഒരു ദരിദ്രവാസി ഒരു പുസ്തകം വായിക്കാന്‍ കൊടുത്തതാത്രേ, ഇതു വരെ ഒരു പനി പോലും വരാത്ത മനുഷ്യനാ,അതില്‍ പറയുന്ന കാര്യങ്ങള്‍ വായിച്ചു സകല അസുഖവും വന്നുന്നാ തോന്നണേ കിടക്കുന്ന കിടപ്പു കണ്ടോ , അവനെ ഒന്നു കയ്യില്‍ കിട്ടട്ടെ കാണിച്ചു കൊടുക്കാം”

ഒരുവിധം ജീവനും കൊണ്ട് അവിടെ നിന്നും വലിഞ്ഞു , നാളെ ബുധന്‍ തൊഴില്‍ വാര്‍ത്ത വരും അതില്‍ എന്തെങ്കിലും നല്ല ഒരു ജോലി കാണാതിരിക്കില്ല പ്രതീക്ഷയുടെ തിരിക്ക് വീണ്ടും തിരി കൊളുത്തി ഞാന്‍ വായനശാല ലക്ഷ്യമാക്കി നടന്നു …………..

2009, നവംബർ 7, ശനിയാഴ്‌ച

പൊയ്മുഖം

വളരെ യാദര്‍ശ്ചികമായി ആണ് ആ കാഴ്ച കണ്ടത് തുണികടയിലെ ചില്ല് കൂട്ടില്‍ നില്‍ക്കുന്ന പ്രതിമക്കു ജീവന്‍ ഉണ്ട് എന്ന് .സാരി ചുറ്റി നില്‍ക്കുന്ന വശ്യമനോഹരമായ ആ രൂപത്തിന്റെ കണ്ണുകള്‍ ചലിക്കുന്നു ,അല്പം അടുത്തേക്ക് ചെന്ന് സൂക്ഷിച്ചു നോക്കിയപ്പോള്‍ ആ പ്രതിമയില്‍ നിന്നും ഒരു പുഞ്ചിരി അയാളുടെ നേരെ ഒഴുകിയെത്തി .

ആ പുന്ചിരിക്കായുള്ള യാത്ര അയാള്‍ തുടര്‍ന്ന് കൊണ്ടേ ഇരുന്നു ,ജീവിതത്തിനു അര്‍ഥം കൈവന്ന പോലെ ,ലക്ഷ്യ ബോധം ഇല്ലാത്ത ജീവിതം പെട്ടന്ന് എന്തിനോകെയോ ആഗ്രഹങ്ങള്‍ ,ഓരോ ദിവസവും പുലരാന്‍ ആയി അയാള്‍ കാത്തിരുന്നു ,വര്‍ഷങ്ങള്‍ക്കു ശേഷം കണ്ണാടിയില്‍ നോക്കി .തന്‍റെ മുഖത്തിന്റെ മാറ്റം അയാള്‍ക്ക്‌ വിശ്വസിക്കാന്‍ ആയില്ല ,നീണ്ടു വളര്‍ന്ന താടി ,നിരാശയുടെ പ്രതീകം ആയി കണ്ണുകള്‍,ദിവസം തോറും അതെല്ലാം മാറി വരുന്നതായി അയാള്‍ക്ക്‌ തോന്നി,അയാളിലെ സൌന്ദര്യം വീണ്ടും പുറത്തു വന്നു തുടങ്ങി .

വേഷത്തിലും നടപ്പിലും എല്ലാം അയാള്‍ ശ്രേധ ചെലുത്തി .തുണികടയുടെ മുന്‍പില്‍ എത്തുമ്പോള്‍ അയാളുടെ ഹൃദയം കൂടുതല്‍ മിടിച്ചു ,കാലുകള്‍ക്ക് വേഗത കൂടി മനസ്സില്‍ അസ്വസ്ഥമായ ഒരു വികാരം അലതല്ലി.അവളുടെ കണ്ണുകള്‍ തന്നിലെക് പതിക്കുനുവോ, ആ സുന്ദരമായ പുഞ്ചിരി തനിക്കു നേരെ വരുന്നുവോ.ഉണ്ട് വരുന്നുണ്ട് തനിക്ക് നേരെ അവളുടെ മിഴിമുന വരുന്നുണ്ട് അതെ ആ പുഞ്ചിരി തന്നോട് തന്നെ ഉള്ളതാണ് .

വളരെ ആലോചനക്കു ശേഷം അയാള്‍ അവള്‍ക്ക് ഒരു സമ്മാനം കൊടുക്കാന്‍ തീരുമാനിച്ചു,സമ്മാനം കൊടുത്തു അവളെ തന്‍റെ ജീവിതത്തിലേക്ക് ക്ഷണിക്കാം എന്ന് അയാള്‍ തീരുമാനിച്ചു,സമ്മാനം ആയി അയാള്‍ ഞായരഴാച്ച ദിവസം അവളുടെ വീട് ലക്‌ഷ്യം ആക്കി നടന്നു,കാലുകളിലെ രക്തയോട്ടം നിലക്കുന്ന പോലെ ,മനസ്സ് പലപ്പോഴും തിരിച്ചു പോകാന്‍ പ്രേരിപ്പിക്കുന്നു ,ആഗ്രഹം മനസ്സിനെ മറികടന്ന്പോള്‍ കിട്ടിയ ധൈര്യം വെച്ച് അയാള്‍ ഒരു വിധം വീടെത്തി .

കൂടി നില്‍ക്കുന്ന ആള്‍ക്കാരെ വകഞ്ഞ് മാറ്റി അയാള്‍ ആ കാഴ്ച്ചകണ്ടൂ,ചുളിഞ്ഞ തൊലിയും നരച്ച മുടിയും പല്ലില്ലാത്ത മോണയും ആയി ഒരു ശോഷിച്ച രൂപം മരിച്ചു കിടക്കുന്നു ,സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ ആവാതെ അയാള്‍ വെച്ച് വെച്ച് നടന്നു ,കയില്‍നിന്നും സമ്മാനപൊതി ഊര്‍ന്നു വീണത്‌ അറിയാതെ അയാള്‍ നടന്നു ,,,,,,,,,,,,,