2009, സെപ്റ്റംബർ 29, ചൊവ്വാഴ്ച

സുകൃതക്ഷയം

മുല്ല


ഇന്നലെ സുഗന്ധം നുകര്‍ന്നപ്പോള്‍
സ്വന്തമക്കാതിരിക്കാന്‍ ആയില്ല
ഇന്ന് ഉണര്‍ന്നു നോക്കുമ്പോള്‍ കരിഞ്ഞിരിക്കുന്നു
സുഗന്ധം ഉണ്ടായിരുന്നപ്പോളും
പക്ഷെ കണ്ണുകള്‍ക്ക്‌ വാസനിക്കാന്‍ ആയില്ല

ഭാഷ

ലോക ഭാഷയുടെ വ്യാകരണം അറിയില്ല
ദേശിയ ഭാഷയുടെ വാക്കുകള്‍ അറിയില്ല
മാതൃഭാഷക്ക് സ്ഫുടത ഇല്ല
ഹൃദയഭാഷ ആര്‍ക്കെങ്കിലും മനസ്സിലാകുമോ?

ഭക്തി

നെറ്റിയില്‍ കുറിയുണ്ട്
ജപമാലയുണ്ട്
നമസ്ക്കാരവും ചെയ്യും
എന്നിട്ടും എന്തെ ഞാന്‍ ഭക്താനായില്ല !!

വ്രതം

നാല്പത്തി ഒന്ന് ദിവസം വ്രതം
കഠിനമായ മലകയറ്റം
തിരിച്ചെത്തിയപ്പോള്‍ വ്രതം മുറിക്കാന്‍
നല്ല മദ്യം തിരഞ്ഞു വശായി!!

ആദര്‍ശം

സ്വാതന്ത്ര്യം സമത്വം
സര്‍വ്വമത സാഹോദര്യം
ജാതിയില്ല സോഷ്യലിസം മാത്രം
നായര് പെണ്ണിനെ കിട്ടിയില്ലെങ്കില്‍ കെട്ടില്ല കട്ടായം!