2009, നവംബർ 7, ശനിയാഴ്‌ച

പൊയ്മുഖം

വളരെ യാദര്‍ശ്ചികമായി ആണ് ആ കാഴ്ച കണ്ടത് തുണികടയിലെ ചില്ല് കൂട്ടില്‍ നില്‍ക്കുന്ന പ്രതിമക്കു ജീവന്‍ ഉണ്ട് എന്ന് .സാരി ചുറ്റി നില്‍ക്കുന്ന വശ്യമനോഹരമായ ആ രൂപത്തിന്റെ കണ്ണുകള്‍ ചലിക്കുന്നു ,അല്പം അടുത്തേക്ക് ചെന്ന് സൂക്ഷിച്ചു നോക്കിയപ്പോള്‍ ആ പ്രതിമയില്‍ നിന്നും ഒരു പുഞ്ചിരി അയാളുടെ നേരെ ഒഴുകിയെത്തി .

ആ പുന്ചിരിക്കായുള്ള യാത്ര അയാള്‍ തുടര്‍ന്ന് കൊണ്ടേ ഇരുന്നു ,ജീവിതത്തിനു അര്‍ഥം കൈവന്ന പോലെ ,ലക്ഷ്യ ബോധം ഇല്ലാത്ത ജീവിതം പെട്ടന്ന് എന്തിനോകെയോ ആഗ്രഹങ്ങള്‍ ,ഓരോ ദിവസവും പുലരാന്‍ ആയി അയാള്‍ കാത്തിരുന്നു ,വര്‍ഷങ്ങള്‍ക്കു ശേഷം കണ്ണാടിയില്‍ നോക്കി .തന്‍റെ മുഖത്തിന്റെ മാറ്റം അയാള്‍ക്ക്‌ വിശ്വസിക്കാന്‍ ആയില്ല ,നീണ്ടു വളര്‍ന്ന താടി ,നിരാശയുടെ പ്രതീകം ആയി കണ്ണുകള്‍,ദിവസം തോറും അതെല്ലാം മാറി വരുന്നതായി അയാള്‍ക്ക്‌ തോന്നി,അയാളിലെ സൌന്ദര്യം വീണ്ടും പുറത്തു വന്നു തുടങ്ങി .

വേഷത്തിലും നടപ്പിലും എല്ലാം അയാള്‍ ശ്രേധ ചെലുത്തി .തുണികടയുടെ മുന്‍പില്‍ എത്തുമ്പോള്‍ അയാളുടെ ഹൃദയം കൂടുതല്‍ മിടിച്ചു ,കാലുകള്‍ക്ക് വേഗത കൂടി മനസ്സില്‍ അസ്വസ്ഥമായ ഒരു വികാരം അലതല്ലി.അവളുടെ കണ്ണുകള്‍ തന്നിലെക് പതിക്കുനുവോ, ആ സുന്ദരമായ പുഞ്ചിരി തനിക്കു നേരെ വരുന്നുവോ.ഉണ്ട് വരുന്നുണ്ട് തനിക്ക് നേരെ അവളുടെ മിഴിമുന വരുന്നുണ്ട് അതെ ആ പുഞ്ചിരി തന്നോട് തന്നെ ഉള്ളതാണ് .

വളരെ ആലോചനക്കു ശേഷം അയാള്‍ അവള്‍ക്ക് ഒരു സമ്മാനം കൊടുക്കാന്‍ തീരുമാനിച്ചു,സമ്മാനം കൊടുത്തു അവളെ തന്‍റെ ജീവിതത്തിലേക്ക് ക്ഷണിക്കാം എന്ന് അയാള്‍ തീരുമാനിച്ചു,സമ്മാനം ആയി അയാള്‍ ഞായരഴാച്ച ദിവസം അവളുടെ വീട് ലക്‌ഷ്യം ആക്കി നടന്നു,കാലുകളിലെ രക്തയോട്ടം നിലക്കുന്ന പോലെ ,മനസ്സ് പലപ്പോഴും തിരിച്ചു പോകാന്‍ പ്രേരിപ്പിക്കുന്നു ,ആഗ്രഹം മനസ്സിനെ മറികടന്ന്പോള്‍ കിട്ടിയ ധൈര്യം വെച്ച് അയാള്‍ ഒരു വിധം വീടെത്തി .

കൂടി നില്‍ക്കുന്ന ആള്‍ക്കാരെ വകഞ്ഞ് മാറ്റി അയാള്‍ ആ കാഴ്ച്ചകണ്ടൂ,ചുളിഞ്ഞ തൊലിയും നരച്ച മുടിയും പല്ലില്ലാത്ത മോണയും ആയി ഒരു ശോഷിച്ച രൂപം മരിച്ചു കിടക്കുന്നു ,സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ ആവാതെ അയാള്‍ വെച്ച് വെച്ച് നടന്നു ,കയില്‍നിന്നും സമ്മാനപൊതി ഊര്‍ന്നു വീണത്‌ അറിയാതെ അയാള്‍ നടന്നു ,,,,,,,,,,,,,

1 അഭിപ്രായം: