2018 മാർച്ച് 31, ശനിയാഴ്‌ച

സംഗീതം അനന്ത സാഗരം തന്നെ ആണേ .

യൂപി സ്ക്കൂളിലെ പഠനം കഴിഞ്ഞു ഹൈസ്ക്കൂളിൽ എത്തിയ കാലം.ആദ്യത്തെ ആഴ്ചയിലെ സംഗീത ക്‌ളാസിൽ സംഗീത അധ്യാപകനെ കണ്ടു പകച്ചു പോയ കൗമാരക്കാർ !സാധാരണ സംഗീത പീരിഡിൽ കളിയ്ക്കാൻ പോവുകയോ പോര്ഷന് തീരാത്ത അധ്യാപകർ വന്നു ക്ലാസ് എടുക്കുകയോ മാത്രം പരിചയിച്ചവർക്ക് സംഗീത അധ്യാപകൻ എന്നത് വലിയ അത്ഭുതം തന്നെ ആയിരുന്നു .
വന്ന ഉടനെ സാർ സംഗീതത്തെ കുറിച്ച് പറഞ്ഞു തുടങ്ങി,സംഗീതം ആസ്വദിക്കാത്തവൻ മൃഗീയനാണ്, അവനെ ഭയക്കണം എന്നൊക്കെ പറഞ്ഞു അദ്ദേഹം കത്തി കയറി .ക്‌ളാസ്സിലെ കുട്ടികളിൽ നിന്ന് ഓരോ ആഴ്ചയും ഓരോ കുട്ടിയെ നറുക്ക് എടുക്കും എന്നും നറുക്ക് കിട്ടിയ ആൾ അടുത്ത സംഗീത ക്ലാസിൽ ഒരു ഗാനം ആലപിക്കണം എന്നും കൂടി മാഷ് കൂട്ടിച്ചേർത്ത്.കൃത്യമായി പറഞ്ഞാൽ എത്തിപ്പെട്ടത് ഒരു സിംഹത്തിന്റെ ഗുഹയിൽ തന്നെ ആയിരുന്നു .

ഏതിലെയെങ്കിലും പോകുന്ന വയ്യാവേലി ഏണി വച്ച് പിടിച്ചു സ്വന്തം തലയിൽ ഇടുന്ന എന്റെ പതിവ് അവിടെയും തെറ്റിയില്ല.കൃത്യമായി നറുക്ക് എന്റെ പേരിൽ തന്നെ വീണു .പുതിയ സ്ക്കൂൾ, പുതിയ മാഷ്, പുതിയ കൂട്ടുകാർ ഇതെല്ലം കൂടി ആലോചിച്ചപ്പോൾ എനിക്ക് തല കറങ്ങി.ഒരു പാട്ടു പറയാൻ പോലും കഴിവില്ലാത്ത ഞാൻ എന്ത് ചെയ്യും.ഞാൻ അടുത്ത ക്ലാസിൽ പാടാതിരുന്നാൽ മാഷ് എന്ത് ചെയ്യും !ഭയം എന്നെ വല്ലാതെ ഗ്രസിച്ചു.തലയ്ക്കു മീതെ മാത്രമല്ല തലക്കുള്ളിലും ശൂന്യകാശം പോലെ ആയി.രക്ഷപെടാൻ ഒരു വഴിയും കാണുന്നില്ല.സംഗീതത്തിന്റെ ആദ്യാക്ഷരി പഠിപ്പിച്ച അമ്മയെ ധ്യാനിച്ച് പാടാൻ ഉള്ള ട്രിക്ക് അന്ന് അറിവില്ല കാരണം ആ സിൽമാ അതിനും എത്രയോ കാലങ്ങൾക്ക് ശേഷമാണ് ഇറങ്ങിയത് .

ഒടുവിൽ വിധിയുടെ വേട്ടമൃഗമാവാൻ തന്നെ തീരുമാനിച്ചു.ഒരു പാവം പിടിച്ച എട്ടാം ക്ലാസ് വിദ്ധ്യാർത്ഥിക്ക് മറ്റെന്തു സാധിക്കും.ഒരു ചലച്ചിത്രഗാന പുസ്തകം സംഘടിപ്പിച്ചു.അതിൽ നിന്നും മുഖ മുദ്ര എന്ന സിനിമയിലെ "ഒന്നാം കുന്നിൻ മേലെ "എന്ന ഗാനം പദ്യം ചൊല്ലി പഠിക്കുന്ന പോലെ കാണാപ്പാഠം പഠിച്ചു.

അങ്ങനെ ഇരിക്കെ ആ ദിനം വന്നെത്തി,എന്റെ പിഞ്ചു ഹൃദയത്തിൽ ഹാർമോണിയം വായന തുടങ്ങി.പതിവ് പോലെ സംഗീതത്തെ പ്രമോട്ട് ചെയ്ത് കഴിഞ്ഞു മാഷ് പറഞ്ഞു കഴിഞ്ഞ ക്ലാസിൽ നറുക്ക് വീണവൻ എഴുനേറ്റ് നിന്ന് പാടൂ . സംഗീതം കണ്ടു പിടിച്ചവനെ കുടുംബത്തോടെ ഇന്ന് മുതലുള്ള എന്റെ എല്ലാ പ്രാർത്ഥനയിലും ഉൾപ്പെടുത്തും എന്ന് ഞാൻ ഉറച്ച തീരുമാനം എടുത്തു .വിറച്ചു കൊണ്ട് എഴുന്നേറ്റു നിന്ന് എന്റെ സംഗീതം ആരംഭിച്ചു.പാടി മുഴുമിപ്പിക്കും മുന്നേ എന്റെ പ്രിയ സുഹൃത്ത് അജിത് വിറയാർന്ന കൈകളാൽ എന്നെ പിടിച്ചു വലിച്ചു ഇരുത്തി.മാഷിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അദ്ദേഹം രവീന്ദ്ര നാഥ ടാഗോറിന്റെ പദ്യം ചൊല്ലുകയാണോ എന്ന് തോന്നി "ഞാനറിവീല ഭവാന്റെ ഗാനാലാപന ശൈലി "!
കൊടുമ്പിരി കൊണ്ട അന്ത സംഘർഷം അതിന്റെ പീക്ക് പോയിന്റിൽ കയറി താഴേക്ക് വീണ ആശ്വാസത്തിൽ ഞാൻ ഇരുന്നു .അജിത്ത് എന്റെ ചെവിയിൽ മന്ത്രിച്ചു "എന്റെ പൊന്നു സഹോ നീ ദയവായി ഇനി പാടരുത് ,നിന്റെ 'അമ്മ പോലും സഹിക്കൂല "എന്റെ ജീവിതത്തിൽ അവന്റെ വാക്കുകൾ ഞാൻ ഇന്നോളം തെറ്റിച്ചിട്ടില്ല പിന്നെ.
"സഫ്രോൻകി സിന്ദഗി ജോ കബി നഹി" അല്ലെങ്കിൽ അത് വേണ്ട ഇനി അതിന്റെം കൂടെ വെറുപ്പിക്കൽ ഏൽക്കാൻ വയ്യ !

2015 ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

സ്വാമി നിര്മലാനന്ദ ഗിരി മഹരാജ്

സ്വാമി നിര്മലാനന്ദ ഗിരി മഹാരാജ് ,വര്‍ഷങ്ങള്‍ക്ക്  മുന്‍പ് ഈ പേര് കേള്‍ക്കുന്നത്  ചികിത്സയും ആയി ബന്ധപ്പെട്ടാണ് കണ്ടതും അങ്ങിനെയാണ് ആള്‍ ദൈവങ്ങളെയും ആധുനിക സന്യാസികളെയും കണ്ടിട്ടുള്ള കണ്ണിനു തീരെ പരിചയമില്ലാത്ത  ശാരീരികവും വാചികവുമായ ഭാഷയും ആയി ഒരു മനുഷ്യന്‍ .ഉഗ്ര കോപിയാണ്  എന്നാണു ആദ്യം തോന്നിയത് . പൌരുഷം അതിന്‍റെ പ്രൌഡഗംഭീരമായി സ്വാമിജിയുടെ ശബ്ദത്തിലൂടെ ഒഴുകിയപ്പോള്‍ ആ ശബ്ദം ആശ്വാസത്തിന്റെ കുളിര്‍വചനങ്ങളായി  രോഗത്തില്‍ നിന്നും ആരോഗ്യതിലെക്ക് എത്തിച്ചു.
ആരാധനക്ക് അപ്പുറം  ഒരു മുത്തച്ചനോട് എന്ന പോലെ ബഹുമാനവും സ്നേഹവും ആണ് തോന്നിയത് .നിരാശയുടെ പടുകുഴിയില്‍ കിടന്ന ഒരു കുടുംബം പുഞ്ചിരിയുടെ ദിനങ്ങളിലേക്ക് തിരിച്ചു വന്നപ്പോള്‍ നന്ദി പ്രകടിപ്പിക്കാന്‍ കഴിയുന്ന ഒരു വികാരമല്ല എന്ന് മനസ്സിലാവുകയായിരുന്നു.
വീണ്ടും  കാലങ്ങള്‍ക്ക് ശേഷമാണ് സ്വാമിജിയുടെ ഒരു ആത്മീയ പ്രഭാഷണം കേള്‍ക്കുന്നത് "ഓം നമശിവായ മന്ത്ര വ്യഖ്യാനം"
നാളന്നുവരെ  കേട്ട ദൈവവും ഭക്തിയും എല്ലാം പൊളിച്ചെഴുതുകയായിരുന്നു സ്വാമിജി .ഉള്ളിലെ വാര്‍ക്കപ്പെട്ട വിഗ്രഹങ്ങള്‍ ഒന്നൊന്നായി തകര്‍ന്നു കൊണ്ടിരുന്നു .വിശ്വാസങ്ങളുടെ ആലയില്‍ ഊതികാച്ചിയ ഒരു ദൈവ സങ്കല്പം പരിപൂര്‍ണ്ണമായും ഒഴുകിപോയിരുന്നു ആ പ്രഭാഷണം കഴിയുമ്പോള്‍.
അഹങ്കാരത്തിന്റെ  ഉത്തുംഗശൈലത്തില്‍ നിന്ന് ആ പാദങ്ങളില്‍ വീണ് സ്വയം ഇല്ലാതെ ആകുവാന്‍ കൊതി തോന്നിയത് യാദൃശ്ചികമാണ് എന്ന് പറയാന്‍ ആവില്ല.ഭയത്തെ ത്രാണനം  ചെയ്ത്  ആ കാല്‍ക്കല്‍ ഒന്ന് വീഴാന്‍ വര്‍ഷങ്ങള്‍ വീണ്ടും സ്വപ്നം കണ്ടു ഞാന്‍ കാത്തിരിക്കേണ്ടി വന്നു.മറ്റൊരു  കാല്‍ക്കലും  ആ പാദങ്ങളില്‍ എന്ന പോലെ ഞാന്‍ നമസ്ക്കരിച്ചിട്ടില്ല  എന്ന മറ്റൊരു അഹങ്കാരം ആണ് ഇപ്പോള്‍ എന്ന് പറയുന്നതാകും കൂടുതല്‍ ശരി.ആ കാല്‍ക്കീഴില്‍ ഇരുന്നു അദേഹത്തെ ശ്രവിക്കുക എന്ന സ്വപ്നം പൂവണിയാന്‍ വീണ്ടും കാലങ്ങള്‍ വേണ്ടി വന്നു .പക്ഷെ ആ കാല്‍ക്കീഴില്‍ ഇരിക്കുമ്പോള്‍ അല്ലാതെ ഇത്രമേല്‍ വാത്സല്യവും സ്നേഹവും ഞാന്‍ വേറെ എവിടെനിന്നും അറിഞ്ഞിട്ടില്ല .


സ്വാമിജിയുടെ  ഭാഷണങ്ങള്‍  അറിവിന്റെ അനന്ത ലോകങ്ങള്‍ ആണ് വാചകങ്ങളില്‍ നിന്ന് വാക്കിലെക്കും വാക്കില്‍ നിന്ന് അക്ഷരങ്ങളിലെക്കും ഇറങ്ങി വന്നു വ്യഖ്യാനങ്ങള്‍ നല്‍കി ഒരു സമുദ്രത്തില്‍ ചുറ്റപ്പെട്ടെന്ന പോലെ അറിവിനാല്‍ മൂടപ്പെടുന്ന ഒരു ശ്രോത്ര അനുഭവം .മഹാഭാരതത്തെ കുറിച്ചുള്ള ക്ലാസില്‍  അര്‍ജുനന്‍  ദ്രോണരുടെ അനുഗ്രഹത്തിനായി  ആഗ്രഹിച്ചുകൊണ്ട് രണ്ടു ആസ്ത്രങ്ങള്‍ ദ്രോണരുടെ കാല്‍ക്കലേക്ക് അയക്കുമ്പോള്‍ കണ്ടു നില്‍ക്കുന്ന ഭീഷ്മര്‍ ദ്രോണരോട്  പറയുന്നു "അചാര്യ ദ്രോണാ അങ്ങയുടെ ശിഷ്യന്‍ അനുഗ്രഹത്തിന് കാത്ത് നില്‍ക്കുന്നു "സ്വാമിജിയുടെ ശബ്ധത്തില്‍ ഈ വാക്കുകള്‍  മുഴങ്ങുമ്പോള്‍  അറിയാതെ എന്‍റെ കണ്ണില്‍ നിന്ന് കണ്ണീര്‍ പ്രവഹിപ്പിക്കുന്നു .എന്തിനാണ് അപ്പോള്‍ ഞാന്‍ കരഞ്ഞത് അറിയില്ല എന്തോ എന്നെ കരയിച്ചു .ഓഷോ  പറയുന്നു പ്രകടിപ്പിക്കാന്‍ കഴിയാത്ത വികാരങ്ങളുടെ ബഹിര്‍സ്ഫുരണയാണ് കണ്ണീര്‍  എന്ന് .ആവണം .അല്ലെങ്കില്‍ എന്‍റെ കണ്ണില്‍ നിന്ന് കണ്ണീര്‍ വീഴേണ്ട കാര്യമവിടെ ഇല്ല.തന്ത്രയുടെ വ്യഖ്യാനത്തില്‍ പാര്‍വതിയുടെ ചോദ്യത്തിനു മറുപടിയായി ശിവന്‍ പാര്‍വതിയെ പ്രണയ പുരസരം ചേര്‍ത്ത് പിടിച്ചു "ഉത്തമോത്തമെ .....ഗൌരീ .........." എന്ന് തുടങ്ങിയ സംഭാഷണം സ്വമിജിയിലൂടെ കേള്‍ക്കുമ്പോള്‍ ശിവ പാര്‍വതീ പ്രണയത്തിന്‍റെ സാന്നിധ്യം ഞാന്‍ അറിയുന്നു .ഗൌരീ എന്ന നാമത്തിന്‍റെ ധ്വനിക്ക് ഇത്രമേല്‍ കാല്‍പനികമായ ഒരു ഭാവം ഉണ്ട് എന്ന് ഞാന്‍ അറിയുന്നത്  സ്വമിജിയില്‍ നിന്ന് കേള്‍ക്കുമ്പോള്‍ ആണ് അങ്ങിനെ ഓരോ വാക്കും  .സ്വാമിജിയുടെ ശബ്ദം ഹൃദയത്തിന്‍റെ ഉള്ളില്‍ എവിടെയോ ആഴത്തില്‍ തറക്കുന്നു.

"കുഞ്ഞേ  നീ മുക്തി ആഗ്രഹിക്കുന്നു എങ്കില്‍ വിഷയങ്ങളെ വിഷമെന്ന പോലെ ത്യജിക്കണം " സ്വാമിജിയുടെ വാക്കുകളിലൂടെ അഷ്ടാവക്രന്‍ നിര്‍ഗളിക്കുന്നു എന്‍റെ കണ്ണുനീര്‍  എനിക്ക് പിടിച്ചു വക്കാന്‍ ആകുന്നില്ല .കവിളുകളെ നനച്ചുകൊണ്ട് അവ താഴേക്ക് പതിച്ചു കൊണ്ടിരിക്കുന്നു .മഹാ ഗുരോ  ആ കാല്‍ക്കല്‍ വീണ് വീണ്ടും വീണ്ടും നമസ്ക്കരിക്കാന്‍ അല്ലാതെ മറ്റൊന്നും എനിക്കാവില്ല.

2014 നവംബർ 21, വെള്ളിയാഴ്‌ച

ഇലാമപ്പഴം

വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ഗുരു എന്ന മലയാള സിനിമ അനുഭവിക്കുകയായിരുന്നു .മുന്നേ അത് ഒരു കാണല്‍ മാത്രമേ ആയിരുന്നുള്ളൂ.
ഗുരു ചരണത്തില്‍ സ്വയം സമര്‍പ്പിക്കുന്ന സാധകന്‍ ധ്യാനത്തിന്റെ അജ്ഞേയമായ ലോകത്തേക്ക് എടുത്ത് എറിയപ്പെടുന്നു.ശാന്തിയുടെ ഗിരി ശൃംഗങ്ങളില്‍ എത്തിയ സാധകന്‍ അകകാഴ്ചയുടെ ആനന്ദം അനുഭവിക്കുന്നു.
സത്തും അസത്തും തിരിച്ചറിയാതെ ,ജ്ഞാനമാകുന്ന കുരു കളഞ്ഞു ആചാര ദൂഷ്യങ്ങള്‍ ആകുന്ന പുറം തോട് ഭക്ഷിച്ചു സ്വയം കാഴ്ച നഷ്ടപ്പെട്ട ഇരുട്ടില്‍ നിന്ന് കൂരിരുട്ടിലേക്ക് അന്ധരാല്‍ നയിക്കപ്പെടുന്ന ഒരു സമൂഹത്തെ രക്ഷിക്കുന്നതിന് അദ്ദേഹം നിയോഗിക്കപ്പെടുന്നു.
കാഴ്ചയുടെ സത്യത്തെ കുറിച്ച് അവരില്‍ ഒരാളെ ബോധിപ്പിക്കാന്‍ അയാള്‍ക്ക് കഴിയുന്നു.കാഴ്ചയുടെ മഹത്വം വിളിച്ചു പറഞ്ഞ അയാളെ അന്ധരായ ജനക്കൂട്ടം ഭ്രാന്തനായും പിശാചായും രാജ ദ്രോഹിയായും മുദ്രകുത്തുന്നു.താല്‍കാലികമായി രക്ഷക്ക്‌ വേണ്ടി അവരില്‍ ഒരാളുടെ വേഷം ധരിച്ച് അവര്‍ക്കിടയില്‍ കഴിയേണ്ടിവരുന്നു.
വിശിഷ്ട ഭോജ്യമായി കരുതിയ ആചാര ദൂഷ്യങ്ങളാണ് അന്ധതയുടെ കാരണമെന്ന് സ്വാനുഭവത്തിലൂടെ തിരിച്ചറിയുന്ന അയാള്‍ക്ക് കാഴ്ചയുടെ മഹത്വത്തെ കുറിച്ച് കൂടുതല്‍ പേരെ ബോധ്യപ്പെടുത്താന് സാധിക്കുന്നതോടെ അദേഹം ഗുരുതത്വത്തിലേക്ക്‌ ഉയര്‍ത്തപ്പെടുന്നു.
യമ നിയമങ്ങളുടെ മതിലുകള്‍ തീര്‍ത്ത് ആത്മസാധനയാകുന്ന ഔഷധം നല്‍കി അവരെ അക കാഴ്ചക്ക്‌ പ്രാപ്തമാക്കുന്നു.അന്ധതയുടെ അയുക്തമായ കാഴ്ചപരീക്ഷണങ്ങളും അതിജീവിച്ചു ജ്ഞാന കാഴ്ചയുടെ പ്രാധാന്യം രാജവടക്കമുള്ള ജനങ്ങള്‍ക്ക് അദേഹം ബോധിപ്പിക്കുന്നു.
ഇലാമപ്പഴത്തിന്‍റെ പുറം ചട്ടയാകുന്ന മതാന്ധതയുടെ മതിലുകള്‍ തകര്‍ത്ത്‌ വര്‍ണ്ണ വര്‍ഗ അസമത്വങ്ങള്‍ക്കും ദുഃഖങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും എല്ലാം ഏക പരിഹാരം ബോധോദയം എന്ന ഒരേ ഒരു വിപ്ലവം മാത്രം എന്ന് രാജീവ്‌ അഞ്ചല്‍ വളരെ മനോഹരമായ ബിംബവല്‍ക്കരണത്തിലൂടെ അവതരിപ്പിക്കുന്നു.
അജ്ഞാന തിമിരാന്തസ്യ ജ്ഞാനാഞ്ജന ശലാകയാ,. ചക്ഷുരുന്മീലിതം യേന തസ്മൈ ശ്രീ ഗുരവേ നമ:

2014 സെപ്റ്റംബർ 12, വെള്ളിയാഴ്‌ച

ഒഴിഞ്ഞ തോണി എന്ന ഓഷോ പുസ്തകത്തില്‍ നിന്നും ഒരേട്

"തെക്കു ഭാഗത്ത്‌ ജീവിക്കുന്ന പുനര്‍ജ്ജനിപക്ഷിക്ക് പ്രായമാവാറില്ല അത് താങ്കള്‍ കേട്ടിട്ടുണ്ടോ "?
ഒരു ചൈനീസ്‌ പുരാവൃത്തം .അത് സുന്ദരവും അര്‍ത്ഥപൂര്‍ണ്ണവും ആണ് .പുരാവൃത്തം സത്യമല്ല പക്ഷെ ഇതൊരു സത്യത്തെക്കാളും അത് സുന്ദരമാണ്.പുരാവൃത്തം എന്നാല്‍ അര്‍ത്ഥവാദകഥയാണ്.-മറ്റൊരുതരത്തിലും സൂചിപ്പിക്കാന്‍ കഴിയാത്തതിനെയാണത് സൂചിപ്പിക്കുന്നത്.
ചൈനക്കാര്‍ക്ക്‌ ഇന്ത്യ തെക്കാണ്.ആ പക്ഷി ഇന്ത്യയിലാണ് ജീവിക്കുന്നത്.ഐതീഹ്യം പറയുന്നത് ലൌതസു അപ്രത്യക്ഷനായത്‌ തെക്ക്‌ ദേശത്തേക്കാണ് എന്നാണ് .അദേഹം എപ്പോളാണ് ദിവംഗതനായത്‌ എന്നത് ആര്‍ക്കും അറിയില്ല .അത്തരം ആള്‍ക്കാര്‍ തെക്കോട്ട് പോവുക മാത്രം ചെയ്യുന്നു .അവര്‍ ഇന്ത്യയിലേക്ക്‌ അപ്രത്യക്ഷരാകുന്നു.

ബോധി ധര്‍മ്മന്‍ തെക്ക്‌ നിന്ന് വന്നു എന്നാണ് പറയുന്നത് .അദേഹം ഭാരതം വിട്ടു ബുദ്ധന്‍റെ അനര്‍ഘമായ ഉപദേശം കൈമാറാന്‍ ഒരു ശിഷ്യനെ അന്വേഷിച്ചു ഇറങ്ങിയതായിരുന്നു .ഒന്‍പത് വര്‍ഷത്തേ കാത്തിരിപ്പിന് ശേഷം അദേഹം ദക്ഷിണാവര്‍ത്തത്തിലേക്ക്‌ മടങ്ങി.ചൈനക്കാരുടെ ദക്ഷിണ ദേശം ഭാരതമാണ്.ഇവിടെ ഉദയം കൊണ്ടിട്ടില്ലാത്ത പുരാവൃത്തവും  ലോകത്ത്‌ എവിടെയും ഇല്ല .

ശാസ്ത്രം യവനമനസ്സിന്‍റെ സൃഷ്ടിയാണ്.പുരാവൃത്തം ഭാരതീയ മനസ്സിന്‍റെ സൃഷ്ടിയും.ലോകത്തെ നോക്കുന്നതിനു രണ്ടു വഴികള്‍ മാത്രമേ ഉള്ളൂ.ഒന്ന് ശാസ്ത്രവും മറ്റേത് മതവും.ശാസ്ത്രത്തിലൂടെയാണ് നിങ്ങള്‍ നോക്കുന്നത് എങ്കില്‍ അത്‌ വിശകലനത്തിന്‍റെ ഗണിതത്തിന്റെ,തര്‍ക്ക ശാസ്ത്രത്തിന്‍റെയാണ്.

ആഥന്‍സ് അഥവാ യവന മനസ്സ് ,ലോകത്തിനു ശാസ്ത്രവും വിശകലനത്തിന്റെ സോക്രാറ്റിക്ക് മാര്‍ഗവും പ്രദാനം ചെയ്തു.മതമാകട്ടെ ലോകത്തെ നോക്കി കാണുന്നതിനുള്ള തീര്‍ത്തും വ്യത്യസ്തമായ ഒരു ആശയ സംഘാതമാണ്.അത്‌ കവിതയിലൂടെ പുരാവൃത്തത്തിലൂടെ ,സ്നേഹത്തിലൂടെ ലോകത്തെ ദര്‍ശിക്കുന്നു.തീര്‍ച്ചയായും അത്‌ ഭാവനാത്മകമാണ്.അതിനു വസ്തുതകള്‍ തരാനാവില്ല.അതിനു കല്പിത കഥകള്‍ തരാനേ ആവൂ.എന്നാല്‍ കല്പിത കഥകള്‍ ഏതു വസ്തുവിനെക്കാളും വാസ്തവം ഉള്‍കൊള്ളുന്നുണ്ട് എന്ന് ഞാന്‍ പറയും.കാരണം അവ നിങ്ങള്‍ക്ക്‌ ഏറ്റവും അകത്തുള്ള കാമ്പാണ് തരുന്നത്.ബാഹ്യമായ സംഭവങ്ങളെ കുറിച്ച് അതിനു താത്പര്യമില്ല.അത്‌ കൊണ്ട് തന്നെ ഭാരതത്തിനു ചരിത്രമില്ല.ഇന്ത്യക്ക്‌ പുരാവൃത്തങ്ങളും പുരാണങ്ങളും ആണുള്ളത്.

ശ്രീരാമന്‍ ഒരു ചരിത്ര പുരുഷന്‍ ആയിരുന്നില്ല.അദേഹം ഉണ്ടായിരുന്നു എന്നോ ഇല്ലായിരുന്നു എന്നോ പറയാം.അത്‌ തെളിയിക്കാന്‍ കഴിയില്ല.ശ്രീ കൃഷ്ണന്‍ ഒരു പുരാണ കഥാപാത്രമാണ്.അദേഹം ഉണ്ടായിരുന്നിരിക്കം ഇല്ലാതിരുന്നിരിക്കാം .എന്നാല്‍ രാമനോ കൃഷണനോ ചരിത്ര പുരുഷന്‍മാര്‍ ആയിരുന്നോ എന്ന കാര്യത്തില്‍ ഇന്ത്യക്ക്‌ താത്പര്യം ഇല്ല.അവ സാരഗര്‍ഭങ്ങളാണ്.മഹത്തായ ഇതിഹാസ കാവ്യങ്ങളാണ്.
ചരിത്രം നഗ്നമായ വസ്തുതകളെ അല്ലാതെ ആഴത്തിലുള്ള അകകാമ്പ് വെളിപ്പെടുത്തുന്നില്ല. എന്നത്കൊണ്ട് ചരിത്രം ഭാരതത്തെ സംബന്ധിച്ച് അര്‍ത്ഥശൂന്യമാണ്.ഏറ്റവും അകത്തുള്ള കാമ്പിലാണ് ഭാരതത്തിന്‍റെ ശ്രദ്ധ.ചക്രത്തിന്റെ നാഭിയിലാണ് നമ്മുടെ ശ്രദ്ധ.ചക്രം തിരിഞ്ഞു കൊണ്ട് ഇരിക്കുന്നു എന്നാല്‍ ചലന രഹിതമായ നാഭി പുരാവൃത്തമാകുന്നു.

ശ്രീരാമന്‍ ഒരിക്കലും ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല .ക്രിഷനനും ഒരിക്കലും ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല .അവര്‍ ജനന മരണങ്ങള്‍ക്ക് വിധേയരല്ല.അവരെപ്പോഴും ഇവിടെയുണ്ട്.പുരാവൃത്തത്തിന്‍റെ താത്പര്യം കാലത്തിലല്ല.അതിനു ശ്വാശതീകത്തിലാണ് താത്പര്യം.ചരിത്രം കാലത്തിനൊപ്പം മാറികൊണ്ടിരിക്കുന്നു.പുരാവൃത്തം എന്നും പ്രസക്തമാണ്.പുരാവൃത്തം ഒരിക്കലും കാലഹരണപ്പെടുന്നില്ല.ഇന്നലത്തെ പത്രം ഇന്ന് കാലഹരണപ്പെടുന്നു. ശ്രീരാമന്‍ പത്രത്തിന്‍റെ ഭാഗമല്ല അദേഹം വാര്‍ത്തയല്ല.അദേഹം ഒരിക്കലും കാലഹരണപ്പെടുന്നില്ല.അദേഹം എന്നും വര്‍ത്തമാന കാലത്തിലാണ്.എന്നും അര്‍ത്ഥ പൂര്‍ണ്ണനും സംഗതനും ആണ്.ചരിത്രം മാറികൊണ്ടിരിക്കുമ്പോഴും ശ്രീരാമന്‍ അചഞ്ചലനായി ചക്രത്തിന്‍റെ നാഭിയില്‍ സ്ഥിതി ചെയ്യുന്നു.
അതുകൊണ്ടാണ് ഭാരതം ഭൂമിശാസ്ത്രത്തിന്റെയോ ചരിത്രത്തിന്റെയോ ഭാഗമല്ല എന്നും ആന്തരികമായ ഒരു ഭൂപടത്തിന്റെ ഭാഗമാണ് എന്നും ഞാന്‍ ആവര്‍ത്തിച്ചു പറയുന്നത്.എപ്പോഴൊക്കെ മനുഷ്യന്‍ തന്‍റെ ആന്തരികതയിലേക്ക്‌ ഇറങ്ങി ചെല്ലുന്നുവോ അപ്പോഴൊക്കെ അവന്‍ ഭാരതത്തില്‍ എത്തുന്നു.ഇന്ത്യയുടെ സനാതനമായ ആകര്‍ഷണ ശക്തിക്കും കാന്ത ശക്തിക്കും കാരണമതാണ്.പുനര്‍ജനിപ്പക്ഷിയും ദക്ഷിണ ദേശവും ഭാരതവും ചിരന്തനത്വവും .ഒന്നിനും പ്രായമാവുകയോ മാറ്റം വരുകയോ ചെയ്യുന്നില്ല.എല്ലാം നിശ്ചലമാണ്.

2014 ജൂലൈ 15, ചൊവ്വാഴ്ച



പ്രിയങ്കരനായ ഗുരോ, ദൈവം നിലനില്‍ക്കുന്നുവെന്ന് താങ്കള്‍ക്ക് എന്നെ ബോധ്യപ്പെടുത്താനാകുമോ ?

സര്‍ഗം,
നിങ്ങള്‍ എന്തിനാണ് ദൈവത്തെ ചൊല്ലി വ്യാകുലപ്പെടുന്നത്.അദ്ദേഹം നിങ്ങളോട് എന്ത് തെറ്റാണ് ചെയ്തത്.എന്ത് കൊണ്ട് നിങ്ങള്‍ക്ക്‌ ദൈവത്തെ മാപ്പാക്കുകയും അദേഹത്തെ മറക്കുകയും ചെയ്തുകൂടാ!.അദേഹത്തിന്റെ കാര്യത്തില്‍ എന്തിനു ഇത്ര താത്പര്യം കാണിക്കണം.ആ താത്പര്യം ജീവിതത്തിന്‍റെ കാര്യത്തിലോ അസ്തിത്വത്തിന്‍റെ കാര്യത്തിലോ കാണിച്ചുകൂടായോ ?അപ്പോള്‍ നിങ്ങള്‍ക്ക്‌ ദൈവത്തെ കാണാനാകും.ആ ശരിയായ സമയത്ത്‌ ജീവിതം പ്രഭാപൂരിതമാകും.നിങ്ങളുടെ അസ്തിത്വം തന്നെ ദൈവ സന്നിഹിതമാകും.ഇതെല്ലം നിങ്ങളുടെ ആന്തരിക വ്യക്തതയെ ആശ്രയിച്ചിരിക്കുന്ന കാര്യങ്ങളാണ്.നേരാംവണ്ണം കാണുകയാണ് എങ്കില്‍ ദൈവം മാത്രമാണ് സത്യം എന്ന് നിങ്ങള്‍ക്കറിയാനാകും.അതിന് തെളിവാവശ്യമില്ല.ഇനി നിങ്ങളുടെ കാഴ്ചക്ക് വ്യക്തതയില്ല എന്ന്കരുതുക.പിന്നെ ഒരു തെളിവും ഇക്കാര്യത്തില്‍ സഹായമാകാന്‍ പോകുന്നുമില്ല. നൂറ്റാണ്ടുകളായി ദൈവത്തിനു അനുകൂലമായും പ്രതികൂലമായും വാദം നടത്തിക്കൊണ്ടിരിക്കുന്ന ദാര്‍ശനികരുണ്ട്.അയ്യായിരം വര്‍ഷങ്ങളായി അവര്‍ അത് തുടരുന്നു.എന്നാല്‍ അടുത്തെങ്ങും നിഗമനത്തില്‍ എത്താന്‍ പോകുന്നില്ല.ആര്‍ക്കും നിഗമനത്തില്‍ എത്താന്‍ ആകുന്നില്ല .അയ്യായിരം വര്‍ഷങ്ങളായി നടന്ന നിരന്തരമായ ഊഹങ്ങള്‍,ചിന്തകള്‍ തര്‍ക്കങ്ങള്‍,വിചിന്തനങ്ങള്‍ എന്നിവക്ക് ശേഷവും ഫലമെന്താണ്?അതെല്ലാം തന്നെ നിരര്‍ത്ഥകമായ പ്രവൃത്തികളായിരുന്നു.ഇപ്പോഴും നിങ്ങള്‍ തെളിവുകള്‍ ആവശ്യപ്പെടുന്നു. ദൈവനിലനില്‍പ്പിന്‍റെ തെളിവുകള്‍ ഹാജരാക്കപ്പെട്ടാല്‍ അതിനെതിരായി ഒരാള്‍ക്ക് വാദിക്കാനാകും.ആ തെളിവുകളെ ദുര്‍ബലമാക്കാന്‍ കഴിയും.ആ തെളിവുകളില്‍ തെറ്റുകള്‍ കണ്ടെത്താന്‍ കഴിയും.അതിനുള്ള ഒറ്റക്കാരണം വിചിന്തന രീതികൊണ്ട് തെളിയിക്കാന്‍ പാകത്തിന് ഒരു വസ്തുവല്ല ദൈവം എന്നതാണ്.മനസ്സിനും ചിന്തക്കും തര്‍ക്കശാസ്ത്രത്തിനും അപ്പുറത്തുള്ള നിങ്ങളുടെ തന്നെ ആത്മനിഷ്ഠതലമാണ് ദൈവം. ദൈവം ഒരു വസ്തുവല്ല;മറിച്ച് ഒരു അനുഭവമാണ്.ഒരു അനുഭവത്തെ എപ്രകാരമാണ് തെളിയിക്കാനാവുക.പ്രണയം എന്ന അനുഭവം നിങ്ങള്‍ക്ക്‌ തെളിയിക്കനാവുമോ.പ്രേമം നിലനില്‍ക്കുന്നുണ്ട് എന്നും സൌന്ദര്യം നിലനില്‍ക്കുന്നുണ്ട് എന്നും ആര്‍ക്കും തെളിയിക്കാനായിട്ടില്ല.സത്യത്തില്‍ മൂല്യവത്തായ ഒന്നിനെയും തെളിയിക്കാനായിട്ടില്ല.സത്യം,പ്രേമം ,ഹര്‍ഷോന്‍മാദം,സൌന്ദര്യം എന്നിവയിലൊന്നും തെളിവുകള്‍ സാധ്യമല്ല.അവ തെളിവുകള്‍ക്കപ്പുറമാണ്.ഇനി തെളിവുകള്‍ ഹാജരാക്കി ഇവയെ ഒന്നും നിരാകരിക്കാനും ആവില്ല . ദൈവം എന്നത്‌ എല്ലാ മൂല്യങ്ങളുടെയും പരിണിതിയാണ്.ഹര്ഷോന്‍മാദത്തിന്റെയും സത്യത്തിന്റെയും പ്രേമത്തിന്‍റെയും സൌന്ദര്യത്തിന്റെയും അനിവാര്യമായ അകക്കാമ്പാണ്.ഈ മൂല്യങ്ങള്‍ തെളിയിക്കാപ്പെടാവുന്നതല്ല.ദൈവം ഒരു സൌരഭ്യം മാത്രമാണ് ഓര്‍ക്കുക അദേഹം ഒരു പുഷ്പം പോലും അല്ല .മറിച്ച് സൌരഭ്യം മാത്രം!. എന്നിട്ടും എന്തുകൊണ്ടാണ് ഈ ചോദ്യത്തിന്‍റെ കാമന ഉണരുന്നത്? "തെളിയിക്കപ്പെടാത്തിടത്തോളം,പ്രാര്‍ത്ഥന ,ധ്യാനം ,ദൈവം എന്നീ ഘടകങ്ങളുടെമേല്‍ സമയം എന്തിനു വൃഥാ ചെലവഴിക്കണം " എന്ന് മനസ്സ് ചോദിക്കുന്നതിനാലാണ് ഈ കാമന ഉണരുന്നത് പ്രാര്‍ത്ഥനയില്‍ നിന്നും ധ്യാനത്തില്‍ നിന്നും നിങ്ങളെ അകറ്റി നിര്‍ത്താനുള്ള മനസ്സിന്റെ തന്ത്രമാണ് ഈ ചോദ്യം. സത്യത്തില്‍ ദൈവത്തിന്‍റെ തന്നെ ആവശ്യമില്ല .ധ്യാനിക്കണമെന്നുണ്ടെങ്കില്‍ അത് ദൈവ നിരപേക്ഷമായും ചെയ്യാം.ദൈവം ഇല്ലാതെയാണ് ബുദ്ധന്‍ അത് ചെയ്തത്.ബുദ്ധന്‍ ദൈവ വിശ്വാസിയായിരുന്നില്ല.ഒരു ദൈവസങ്കല്‍പ്പമില്ലാതെയാണ് മഹാവീരന്‍ ധ്യാനത്തിലൂടെ ബോധോദയത്തില്‍ എത്തിയത്.ദൈവം ഒരു അനിവാര്യതയല്ല.ഒഴിവാക്കാവുന്ന ഘടകമാണ്!എന്നാല്‍ ധ്യാനത്തിലൂടെ ബുദ്ധന്‍ നിറവേറിയപ്പോള്‍ അദേഹം ദൈവമായി മാറി.മഹാവീരനും സ്വയം ദൈവമായി മാറി. അതപ്രകാരമാണ് സംഭവിക്കുന്നത് .ധ്യാനത്തിലൂടെ നിങ്ങള്‍ സ്വയം ദൈവമായിമാറും.നിങ്ങളുടെ സ്വത്വത്തിനുള്ളിലെ ദൈവീകത നിങ്ങള്‍ കണ്ടെത്തും.അതാണ്‌ കണ്ടെത്തലിന്റെ ആദ്യപടി .തുടര്‍ന്ന് മറ്റുള്ളവരിലും നിങ്ങള്‍ കണ്ടെത്തും.ക്രമേണ സര്‍വ്വ ചരാചരങ്ങളും ദൈവ നിബദ്ധമാണ് എന്നും ഈ പ്രപഞ്ചം തന്നെ ദൈവം മൂലം നിറഞ്ഞ് കവിയുകയാണ് എന്നും നിങ്ങള്‍ കണ്ടെത്തും. മറിച്ച് ആദ്യം തന്നെ തെളിവ് ആവശ്യപ്പെടുകയാണ് എങ്കില്‍ നിങ്ങളുടെ മുഴുവന്‍ യാത്രയും നിങ്ങള്‍ക്ക്‌ നഷ്ട്ടപ്പെടും."ആദ്യം തെളിവാകട്ടെ ,പിന്നീടാകാം ധ്യാനം "എന്ന് മനസ്സ് പറയുന്നു.മനസ്സ് അതിന്റെ കയ്യടക്കത്തിലൂടെ നിങ്ങളെ വിഡ്ഢിയാക്കുകയാണ്.അന്വേഷണം ആരംഭിക്കുന്നതിനു മുന്നേ ആദ്യം അത് തെളിയിക്കപ്പെടട്ടെ എന്ന് കരുതുന്നത് യുക്തിസഹമാണ് എന്നാണ് ആളുകള്‍ക്ക് തോന്നുന്നത്.ദൈവമുള്ളപ്പോള്‍ ധ്യാനം പ്രസക്തമാണ് അല്ലെങ്കില്‍ പിന്നെ എന്തിനു ചെയ്യണം.ദൈവം ഉള്ളപ്പോള്‍ പ്രാര്‍ത്ഥന പ്രസക്തമാണ് അദേഹം ഇല്ലെങ്കില്‍ പ്രാര്‍ത്ഥന നിഷ്ഫലവുമാണ്.ഇത്തരത്തിലാണ് ആ ചിന്ത പോകുന്നത്.എനിക്ക് പറയാനുള്ളത് ഇതാണ് .ദൈവം ഉണ്ടായിക്കോട്ടെ ഇല്ലതിരുന്നോട്ടെ,പ്രാര്‍ത്ഥന എന്നത്‌ പ്രസക്തമാണ്.പ്രാര്‍ത്ഥന ദൈവത്തെ പരിവര്‍ത്തിപ്പിക്കാന്‍ അല്ല .മറിച്ച് അത് നിങ്ങളെ പരിവര്‍ത്തിപ്പിക്കുന്നു!.പ്രാര്‍ത്ഥനക്ക് ദൈവവും ആയി യാതൊരു ഇടപാടും ഇല്ല .അത് നിങ്ങളുടെ കാര്യം മാത്രമാണ്.പ്രാര്‍ഥനാ നിര്ഭാരനായ വ്യക്തി തികച്ചും മറ്റൊരു വ്യക്തിയാണ്.ധ്യാനത്തിന് ദൈവവും ആയി ഒരു ഇടപാടും ഇല്ല .മറിച്ച് ധ്യാനം പരിവര്‍ത്തിപ്പിക്കുന്നത് നിങ്ങളെ തന്നെയാണ്.നിങ്ങളുടെ ആന്തരികതയെ പരിവര്‍ത്തിപ്പിക്കാനുള്ള ചില രസവാദരീതികളാണിത്.അപ്രകാരം അന്തരംഗം പരിവര്‍ത്തിക്കപ്പെട്ടാല്‍ അവിടം വ്യക്തതയും വെളിച്ചവുംകൊണ്ട് നിറയും.അപ്പോള്‍ നിങ്ങള്‍ക്ക്‌ ദൈവത്തെ കാണാറാകും. ദൈവത്തെ കാണാന്‍ ആകും പക്ഷെ തെളിയിക്കാന്‍ ആവില്ല .മൂല്യവത്തല്ലാത്ത നിസ്സാരകാര്യങ്ങളെ തെളിയിക്കാനാവൂ.അത്കൊണ്ട് തെളിവിന്റെ കാമനയില്‍ നിന്ന് സ്വതന്ത്രമാവുക .അത് അന്തസ്സാര ശൂന്യമാണ്. "ദൈവം നിലനില്‍ക്കുന്നുവെന്ന് എന്നെ വിശ്വസിപ്പിക്കാമോ"എന്നാണല്ലോ സര്‍ഗം നിങ്ങള്‍ ചോദിച്ചത്. ഇവിടെ ഇരുന്നു ഞാന്‍ മറ്റെന്താണ് ചെയ്യുന്നത് എന്നാണ് നിങ്ങള്‍ കരുതിയത്.ഞാന്‍ ദൈവത്തിനു വേണ്ടി വാദിക്കുന്നില്ല. ദൈവ സാനിദ്ധ്യം നേരിട്ട് ഞാന്‍ തെളിയിക്കുന്നില്ല .എന്നാല്‍ മറ്റുവഴികളിലൂടെ ഒരു യഥാര്‍ത്ഥ സാഹചര്യവും തുറയും സന്ദര്‍ഭവും ഞാന്‍ സൃഷ്ടിക്കുന്നുണ്ട്.അവിടെ ദൈവം നിങ്ങള്‍ക്ക്‌ അനുഭവവേദ്യമാകും.ദൈവത്തെ പ്രതി ഞാന്‍ അധികം സംസാരിക്കുന്നില്ല.അതിന്‍റെ ആവശ്യവും ഇല്ല.പ്രേമത്തെക്കുറിച്ചും ധ്യാനത്തെക്കുറിച്ചും മനസ്സ് നിലനില്‍ക്കുന്നുവെന്നതിനെക്കുറിച്ചും അത് പോലെ ഉള്ള ആയിരക്കണക്കിന് കാര്യങ്ങളെ കുറിച്ചും ഞാന്‍ സംസാരിക്കുന്നു.എന്‍റെ ഈ ഭാഷണമെല്ലാം ഒരു അര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരു അര്‍ത്ഥത്തില്‍ ശരിയായ ഒരു പരിതസ്ഥിതിയും കാലാവസ്ഥയും സൃഷ്ടിക്കുന്നുണ്ട്.ദൈവത്തിന് സംഭവിക്കാന്‍ പാകത്തില്‍. ദൈവത്തെ വിശ്വസിപ്പിക്കാന്‍ ഞാന്‍ പണി എടുക്കുന്നില്ല .ദൈവത്തെ അനുഭവമാക്കുന്നതിനാണ് ഞാന്‍ ശ്രമിക്കുന്നത്.വിശ്വാസം കൊണ്ട് അവിടെ ഒരു കാര്യവും ഇല്ല .എന്തെന്നാല്‍ വിശ്വാസത്തിന്‍റെ മറുപുറം സംശയമാണ് .അനുഭവം മാത്രമാണ് ഒരാളെ സഹായിക്കുന്നത്.എന്തെന്നാല്‍ അനുഭവത്തില്‍ സംശയങ്ങള്‍ ഉണ്ടാകുന്നില്ല. നിങ്ങള്‍ തന്നെ ഇതറിയുമ്പോള്‍ ആണ് നിങ്ങള്‍ക്ക്‌ എല്ലാം വ്യക്തമാകുന്നത്.നിങ്ങളെ തര്‍ക്കം കൊണ്ട് മൌനിയാക്കാന്‍ എനിക്ക് കഴിയും .വിചിന്തന രീതികൊണ്ട് വിശ്വസിപ്പിക്കാനും കഴിയും .എന്നാല്‍ അത്തരം വിശ്വസിപ്പിക്കല്‍ ബൌദ്ധികം മാത്രമാണ്.അപ്പോള്‍ ആ വിശ്വാസത്തെ മറ്റൊരാള്‍ക്ക്‌ തകര്‍ക്കാനും കഴിയും.എന്നാല്‍ നിങ്ങളുടെ അനുഭവങ്ങള്‍ക്ക് എതിരെ ആര്‍ക്കും വാദിക്കാന്‍ ആവില്ല.തിരിച്ചറിവ് ഉണ്ട് എങ്കില്‍ ലോകം മുഴുവന്‍ എതിര്‍ത്താലും ദൈവ സാനിദ്ധ്യം നിങ്ങള്ക്ക് അറിയാന്‍ കഴിയും . വിശ്വാസം എന്നത്‌ വിഡ്ഢികള്‍ക്കുള്ളതാണ് .ബുദ്ധിയുള്ളവന്‍ അനുഭവththiലാണ് ഊന്നുന്നത്.അതുകൊണ്ട് ദയവായി വിശ്വസിപ്പിക്കാനും ദൈവമുണ്ട് എന്നതിന് തെളിവ് നല്‍കാനും എന്നോട് ആവശ്യപ്പെടരുത്.എന്‍റെ ജോലി അതല്ല.ഏതെന്കിലും ഒരു പ്രത്യയശാസ്ത്രത്തിലേക്ക് നിങ്ങളെ പരിവര്‍ത്തിപ്പിക്കാന്‍ അല്ല ഞാന്‍ ഇവിടെ ഇരിക്കുന്നത്.പുതിയൊരു ജീവിതത്തിലേക്കും ദര്‍ശനത്തിലേക്കും ആസ്തിത്തത്തിലേക്കും നിങ്ങളെ പരിവര്‍ത്തിപ്പിക്കാനാണ് ഞാനുള്ളത്. നിങ്ങള്‍ക്ക്‌ ബാഹ്യമായി ഒരു ദൈവം ഇല്ല .അതുകൊണ്ട് ശാസ്ത്രത്തിന് ഒരിക്കലും ദൈവത്തെ കണ്ടെത്താനാവില്ല.നിങ്ങളുടെ ആന്തരിക പ്രകൃതിയാലാണ് ദൈവമുള്ളത്.നിങ്ങള്‍ നിങ്ങളുടെ ഉള്ളിലേക്ക് മുങ്ങി താഴണം.അവിടെ നിങ്ങളുടെ സ്വത്വവും ആയി മുഖാമുഖം വരണം.നിങ്ങളുടെ അവബോധത്തില്‍ അന്വേഷിക്കുകയും തിരയുകയും വേണം.ആ അവബോധത്തിന്‍റെ കേന്ദ്രസ്ഥാനത്ത്‌ നിങ്ങള്‍ എത്തിച്ചെരുമ്പോള്‍ ,അപ്പോള്‍ നിങ്ങള്‍ക്ക്‌ വെളിപാട്‌ ലഭിക്കും!

 ഒരു ഗാനത്തിന്റെ മൌനത്തില്‍ നിന്ന് .

2014 ഫെബ്രുവരി 7, വെള്ളിയാഴ്‌ച

ആന്തരികവും ബാഹ്യവും

മനുഷ്യന് ആന്തരിക ലോകത്തും ബാഹ്യ ലോകത്തും വര്‍ത്തിക്കാന്‍ ആവും .പാശ്ചാത്യര്‍ പൊതുവേ ബാഹ്യ ലോകത്ത്‌ വര്‍ത്തിച്ചവരാണ് കിഴക്ക്‌ അധികവും ആന്തരികലോകത്ത്‌ ആയിരുന്നു .പാശ്ചാത്യര്‍ ഉന്നത സാങ്കേതികതയും ആധുനിക ജീവിതവും സ്വന്തമാക്കി അവിടെ ശാസ്ത്രജ്ഞ്യന്‍മ്മാര്‍ ഉണ്ടായി.ബാഹ്യമായി ധനികത ഉണ്ടായി .കിഴക്ക്‌ ബാഹ്യ ലോകത്തെ നിഷേധിച്ചു .ശാസ്ത്രത്തിന്റെ എല്ലാ അറിവുകളും കയ്യില്‍ ഉണ്ടായിട്ടും കൂടുതല്‍ ഒന്നും തന്നെ പുരോഗതിക്ക്‌ സാധ്യത കിഴക്കില്‍ ഇല്ലായിരുന്നു .കാരണം ബാഹ്യമായ ലോകം അവര്‍ നിഷേധിച്ചു .ബാഹ്യമായി ഉള്ളതെല്ലാം നശ്വരമാണ് എന്ന സത്യം അവര്‍ മുറുകെ പിടിച്ചു .ഇവിടെ ശങ്കരാചാര്യന്‍മ്മാരും ബുദ്ധന്‍മ്മാരും ഉണ്ടായി .തീര്‍ച്ചയായും അവര്‍ ആന്തരികമായ ധനികര്‍ ആണ് .വിശ്രാന്തിയുടെ ആനന്ദത്തിന്റെ പരമകൊടിയില്‍ അവര്‍ വര്‍ത്തിച്ചു .എന്നാല്‍ പാശ്ചാത്യര്‍ക്ക് ആനന്ദം, വിശ്രാന്തി അന്ന്യമായിരുന്നു . പക്ഷെ രണ്ടു കൂട്ടരും പകുതിയിലാണ് ധനികര്‍ ബാക്കി പകുതിയില്‍ അവര്‍ ദരിദ്രരായി.ഉപനിഷത്‌ ഋഷികള്‍ രണ്ടു പുറത്തും ഒരുപോലെ ധനികരാവാന്‍ ആഹ്വാനം ചെയ്തു.അവര്‍ ഒന്നും തന്നെ ഉപേക്ഷിച്ചില്ല .ആന്തരികമായ ആനന്ദവും വിശ്രാന്തിയും കൈവിടാതെ തന്നെ ബാഹ്യമായ ജീവിതത്തിന്റെ ആഘോഷപരതകളില്‍ വിരാജിക്കാന്‍ അവര്‍ മാര്‍ഗദര്‍ശികളായി. ശ്രീകൃഷ്ണന്‍ പൂര്‍ണ്ണ അവതാരമായി പറയപ്പെടുന്നതിനെ ഈ ഒരു അര്‍ത്ഥത്തില്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു .കൃഷ്ണനെ നോക്കുക ആന്തരികമായി പരമമായ ജ്ഞാനത്തിന്റെ,ഉല്‍കൃഷ്ടമായ ജ്ഞാനത്തിന്‍റെ ദര്‍ശനങ്ങള്‍ അദേഹം ലോകത്തിന് നല്‍കി അതെ സമയം ബാഹ്യമായി അദേഹം ആഘോഷപൂര്‍വ്വം ജീവിച്ചു .യുദ്ധവും സമാധാനവും പ്രണയവും കുസൃതിയും ,സംഗീതവും നൃത്തവും ആയി പരിപൂര്‍ണ്ണമായ ജീവിതം നയിച്ചു .ബാഹ്യവും ആന്തരികവുമായി ധനികനായി.നമുക്ക് പിന്തുടരാന്‍ മനോഹരമായ ഒരു പാതയോരുക്കി .മറ്റാരെയാണ് പൂര്‍ണ്ണ അവതാരം എന്ന് വിളിക്കാന്‍ ആവുന്നത് . ഒരുവന്‍ ആന്തരികവും ബാഹ്യവും ആയലോകങ്ങളിലേക്ക് യദാസമയം ഒഴുകി നീങ്ങുവാന്‍ പാകത്തിന് തന്റെ സത്തയെ തന്റെ ബോധത്തെ മാറ്റിഎടുക്കേണ്ടതുണ്ട്‌ .രണ്ടിടത്തും പരിപൂര്‍ണ്ണമായി ജീവിച്ചു തീര്‍ക്കേണ്ടതുണ്ട് .രണ്ടും രണ്ടു വിപരീത ദ്രുവങ്ങള്‍ ആണ് .ഒന്ന് നിശബ്ദദയുടെ ആഴക്കടല്‍ ആണ് .വിശ്രാന്തിയുടെ ആനന്ദത്തിന്‍റെ പരമമായ അവസ്ഥ .മറ്റൊന്ന് ആഘോഷത്തിന്റെ ശബ്ദത്തിന്റെ കര്‍മ്മത്തിന്‍റെ ഏറ്റവും ബാഹ്യമായ കൊടുമുടിയും ആകുന്നു .

2012 ഏപ്രിൽ 26, വ്യാഴാഴ്‌ച

പുനര്‍ജന്മവും ഗീതയും

യം യം വാപി സ്മരന്‍ഭാവം ത്യജത്യന്തേ കലേവരം തം തമേവൈതി കൌന്തേയ സദാ തദ്ഭാവഭാവിതഃ (6)
ഹേ കുന്തി പുത്രാ, ഏതേതു ഭാവം സ്മരിച്ചുകൊണ്ടു ഒടുവില്‍ ശരീരം വിടുന്നുവോ എപ്പോഴും തന്‍മയഭാവമാര്‍ന്നു അതാതുഭാവത്തെത്തന്നെ പ്രാപിക്കുന്നു. സ്ഥൂല മായ ഒരു അര്‍ത്ഥത്തില്‍ മുകളില്‍ പറഞ്ഞത്‌ മാത്രം ആണ് മുകളിലെ ശ്ലോകത്തിന്റെ താത്പര്യം .എന്നാല്‍ ആന്തരികമായി ഈ ശ്ലോകത്തെ അപഗ്രഥിച്ചാല്‍ എങ്ങിനെയൊക്കെ വരും എന്ന് നോക്കാം . മനുഷ്യന് ഓരോ പ്രവര്‍ത്തിക്കും മുന്നേ ഒരു സുഷുപ്തിയുണ്ട് ,ഓരോ ദിവസവും ഒരു സുഷുപ്തിയുണ്ട് [നിത്യപ്രളയം] അവസാനമായ ഒരു സുഷുപ്തിയുണ്ട് മരണം അഥവാ മഹാ പ്രളയം. അതായത്‌ ഓരോ കര്‍മ്മത്തിനും മുന്നേ ഉള്ള സുഷുപ്തിയില്‍ നമ്മള്‍ എന്താണോ ചിന്തിക്കുന്നത് അതാണ്‌ നമ്മുടെ അടുത്ത നിമിഷം ആയി ഭവിക്കുന്നത് .നിശബ്ദമായി നമ്മള്‍ ഇരിക്കുന്ന നേരം നമ്മളിലൂടെ കടന്നു പോകുന്ന അനേകം വിചാരങ്ങള്‍ നമ്മളുടെ അടുത്ത നിമിഷം ആയി നാം അറിയാതെ ഭവിക്കുന്നു. ഓരോ ദിവസം സുഷുപ്തിയിലേക്ക്‌ പോകുന്നതിനു മുന്നേ ഏതു കര്‍മ്മത്തിന്‍റെ ബാക്കിയാണോ നാം ചിന്തിച്ചു കൊണ്ട് ഉറക്കത്തില്‍ വീഴുന്നത് ആ ചിന്തക്ക് അനുസരിച്ച് ഒരു പുതു ദിനം നമ്മളില്‍ ഉണ്ടാകുന്നു. ചുരുക്കത്തില്‍ ഓരോ സുഷുപ്തിയും ഓരോ നിമിഷവും ശ്രദ്ധയോടെ നിയന്ത്രിക്കാന്‍ കഴിയുന്ന ഒരുവന് ഈ ലോകം സ്വര്‍ഗമായി ഭവിക്കും .അവന്‍റെ സകല ദുരിതങ്ങള്‍ക്കും അത് പരിഹാരമാകും. മനസ്സ് നന്നായാല്‍ തന്നെ പ്രശ്നങ്ങള്‍ തീരുന്നു .പക്ഷെ നാം സ്വയം നല്ലവര്‍ എന്ന ബോധത്തില്‍ ആകും അത് കൊണ്ട് തോന്നും ഞാന്‍ ചീത്തയൊന്നും കരുതിയില്ല എന്നിട്ടും എനിക്ക് എന്തെ ...? സംഗതി ശരിയാണ് ബോധപൂര്‍വ്വം നമ്മള്‍ ദുഷ് ചിന്തകള്‍ ചെയ്തില്ല പക്ഷെ ജാഗ്രതില്‍ ഇരുന്നും നമ്മള്‍ സ്വപ്നം കാണുന്നു. അവ ബോധത്തില്‍ അല്ലാതെ ആയകാരണം നാം അറിയുന്നില്ല.അത് കൊണ്ട് ഓരോ നിമിഷവും ശ്രദ്ധിക്കാന്‍ ശ്രമിക്കുക .മനസ്സിനെ നിരീക്ഷിക്കുക .നാം അത്ഭുതപ്പെട്ട് പോകും നമ്മുടെ മനസ്സില്‍ എന്തൊക്കെ ചിന്തയാണ് കടന്നു പോകുന്നത് എന്ന്.പതിയെ നമ്മള്‍ ശാന്തിയില്‍ എത്തുകയും ചെയ്യും.

അബോധവും ആത്മീയതയും

സമഗ്രമായ ഒരു അബോധത്തില്‍ ആണ് ഓരോ ജീവനും ജീവിക്കുന്നത് .അബോധത്തില്‍ മാത്രമേ വികാരങ്ങളും ആഗ്രഹങ്ങളും അശാന്തിയും ഒക്കെ ഉള്ളൂ .വളരെ വിരളമായി മാത്രം നാം ബോധത്തില്‍ ഇരിക്കുന്നുള്ളൂ .അത് കൊണ്ടാണ് ജാഗ്രത് അവസ്ഥയിലും നമ്മള്‍ സ്വപ്നം കാണുകയാണ് എന്ന് പറയുന്നത്. ചെയ്തു കഴിഞ്ഞു എന്തിനു ചെയുതു എങ്ങിനെ ചെയുതു എന്ന് ചോദിച്ചാല്‍ ഉത്തരം നല്കാന്‍ കഴിയാത്ത പ്രവൃത്തികള്‍ അബോധത്തെ മനസ്സിലാക്കാന്‍ നമുക്ക്‌ എളുപ്പം സഹായിക്കും .കാമ ക്രോദങ്ങള്‍ എല്ലാം ഉള്ളതും ഉണ്ടാകുന്നതും അബോധത്തിലാണ് .ബോധാവസ്ഥയില്‍ ശാന്തി മാത്രമേ ഉള്ളൂ. ഒരു ജീവന്‍ സ്വപ്ന സുഷുപ്തികളെ കൂടാതെ തന്നെ ഏറിയ പങ്കും അവന്‍റെ അബോധത്തില്‍ സ്വപ്നം കണ്ടു കഴിയുന്നു.ഭാര്യയോ മക്കളോ അച്ഛനോ അമ്മയോ സുഹൃത്തിനോ ഒന്നും തന്നെ ഒരാളുടെ സ്വപ്നതലത്തിലേക്ക് പ്രവേശനം ഇല്ല.അവിടെ അവന്‍ തികച്ചും എകാകിയാണ് .ആ തരത്തില്‍ ചിന്തിച്ചാല്‍ ഒരു ജീവന്റെ സാമൂഹ്യ ജീവിതം കേവലം വളരെ ചെറുതാണ് .ബാക്കി എല്ലാ സമയവും അവന്‍ ഏകനാണ്. ഇന്ദ്രിയങ്ങള്‍ ഉളവാക്കുന്ന അനുഭൂതികള്‍ സ്ഥൂല ശരീരത്തില്‍ ഉണ്ടാക്കുന്ന അറിവ്.ഇന്ദ്രിയങ്ങള്‍ ഉണ്ടാക്കുന്ന അനുഭൂതി സൂക്ഷ്മശരീരം അഥവാ മനസ്സില്‍ ഉണ്ടാക്കുന്ന അറിവ്‌.അതിനു ശേഷം ഇതേ അനുഭൂതി കാരണ ശരീരത്തിലും രേഖപ്പെടുത്തുന്നു.കാരണ ശരീരത്തില്‍ രേഖപ്പെടുത്തിയ ആ അറിവ് ബോധത്തിന്റെ അനുമതിക്ക്‌ കാത്തുനില്‍ക്കാതെ നമ്മെ കൊണ്ട് യാന്ത്രികമായി കര്‍മ്മം ചെയ്യിക്കുന്നു.എന്ന് വച്ചാല്‍ കാരണ ശരീരത്തില്‍ രേഖപ്പെടുത്തിയ വാസനകള്‍ അബോധതലത്തില്‍ നമ്മുടെ കര്‍മ്മം ആയി ഭവിക്കുന്നു. ഇങ്ങിനെ ഓരോ കാര്യവും അതിന്റെ വിശേഷത്തില്‍ അറിയുമ്പോള്‍ അഥവാ കണ്ടു കേട്ടോ തൊട്ടോ അറിഞ്ഞു കഴിഞ്ഞു നാം അതിനെ വസ്തുവിന്റെ അഭാവത്തില്‍ പോലും ചിന്തിക്കുന്നു എങ്കില്‍ അവ കാരണ ശരീരത്തില്‍ രേഖപ്പെടുത്തും അത് അബോധത്തില്‍ കര്‍മം ആയി ഭവിക്കുകയും ചെയ്യുന്നു. ആത്മീയ സാധനക്ക്‌ തുടക്കമിടുമ്പോള്‍ നാം ഓര്‍ക്കണം വസ്തുക്കളെ വിശേഷതലത്തില്‍ അറിയാന്‍ നാം ശ്രമിക്കുമ്പോള്‍ നമ്മുടെ വാസനകള്‍ വീണ്ടും കൂടുകയാണ് .ചിത്തം കൂടുതല്‍ അശുദ്ധമാവുകയാണ്. പൂര്‍ണ്ണമായ ബോധം [complete awareness]എന്ന അവസ്ഥയില്‍ എത്തുകയാണ് നമ്മുടെ ആവശ്യം അതിനു അബോധതിന്റെ ഓരോ നിമിഷവും കളഞ്ഞു പൂര്‍ണ്ണ ബോധത്തില്‍ ഇരിക്കാന്‍ സാധനകൂടിയേ തീരൂ. ചിത്തശുദ്ധിക്കായി ശ്രമിക്കുമ്പോള്‍ തന്നെ ചിത്തം അശുദ്ധമാവതിരിക്കാന്‍ കൂടി ശ്രമിക്കണം അല്ലാത്തപക്ഷം ആനയുടെ ശൌചം പോലെയാകും അത്.ഇന്ദ്രിയങ്ങള്‍ ഒരു വിഷയത്തെ അനുഭവിക്കുമ്പോള്‍ അതിന്റെ സ്ഥൂലതലത്തിന് അപ്പുറം ആ അറിവ് സാധകനില്‍ സന്നിവേശിപ്പിക്കാതിരിക്കണം.ഉദാഹരണത്തിന് ഒരു വസ്തു കാണുമ്പോള്‍ ഒറ്റനോട്ടത്തില്‍ കാണുക ,ആ വസ്തുവിന്റെ വിശേഷങ്ങള്‍ ശ്രദ്ധിക്കാതെ സാമന്യത്തില്‍ മാത്രം കാണുക.വസ്തുവിന്റെ അഭാവത്തില്‍ ആ വസ്തു മനസ്സില്‍ കാണാനോ അതിനെ കുറിച്ച് മനനം ചെയ്യനോ ഇടയാകുമ്പോള്‍ അവ കാരണ ശരീരത്തില്‍ രേഖപ്പെടുത്തപെടുന്നു.

2011 നവംബർ 4, വെള്ളിയാഴ്‌ച

അറിവ് അതിന്‍റെ കേവലരൂപത്തില്‍ നിലനില്‍ക്കുന്നത് അറിവിനോട് മാത്രം രതിയുണ്ടാകുംബോഴാണ്.


ഹിം,സ്തേയം,അന്യഥാകാമം,പൈശൂന്യം,അനൃതം,പരുഷം,സംഭിന്നാലാഭം,
വ്യപാദം,,അഭിദ്യ,ദൃക്ക്വിപര്യയം എന്നു പത്ത്‌ പാപങ്ങളും അറിവിന്‌ തടസ്സമാണ്,അതുപോലെ തന്നെ ആരോഗ്യത്തിനും.അതുകൊണ്ട് പത്ത്‌കല്പ്പനകളെ അനുസരിച്ചാല്‍ മാത്രമേ ഒരുവന് ആരോഗ്യം ഉണ്ടാകൂ.

പാപം കര്‍മ്മേതിദശഥ:
കായ വാങ്ങ് മനസാ ത്യജേത്


എന്ന്‍ പ്രാചീനര്‍ ഉറച്ച് വിശ്വസിച്ചിരുന്നു.അതിനു അനുഗുണമായി അവര്‍ ജീവിക്കുകയും ചെയ്ത്പോന്നു.

ഹിംസിക്കരുത് ,ആരെയും ഉപദ്രവിക്കരുത്,കക്കരുത്,ലൈംഗികദുരാചാരങ്ങളില്‍ ഏര്‍പ്പെടരുത് തുടങ്ങിയ എല്ലാകാര്യങ്ങളിലും അവര്‍ നിഷ്ട്ഠ പുലര്‍ത്തിപ്പോന്നു.


അറിവ്‌-ആത്മജ്ഞ്യാനംനഷ്ട്ടപ്പെടുന്നത് ലൈംഗിക ഉത്സര്‍ജനം കൊണ്ടാണ്.അറിവിന്‍റെ ലോകങ്ങള്‍ പുഷക്കലമാകുന്നത് പൂര്‍ണ്ണമായി അറിവിനോട് മാത്രം രതിയുണ്ടാകുമ്പോഴാണ്.അറിവിനു വെളിയില്‍ തന്‍റെ ശരീരത്തോടോ,തന്‍റെ ശരീരാവയവാങ്ങളോടോ,അന്യശരീരങ്ങളോടോ പ്രിയമുണ്ടായാല്‍ അന്ധതകൈവരികുകയും അറിവ്‌ ഇല്ലാതെ ആവുകയും ചെയ്യും. പ്രിയം ഹേതുവായി അതിനെ നേടുവാനുള്ള അസന്മാര്‍ഗ്ഗികങ്ങളും അസത്യരൂപങ്ങളുമായ ഒട്ടേറെ സങ്കല്‍പ്പനങ്ങളുണ്ടാകും എന്ന്‍ ഭാരതീയ സംസ്കൃതി പഠിപ്പിക്കുന്നു.എവിടെ നമുക്ക്‌ നമ്മുടെ തന്നെ സ്ഥൂലം ,സൂക്ഷ്മം ,കാരണം എന്നു മൂന്നു ദേഹങ്ങളോട്,എവിടെ നമുക്ക്‌ നമ്മോടൊപ്പം വരുന്ന ഇതരദേഹങ്ങളോട്,നാം കാണുന്നതും കേള്‍ക്കുന്നതും,സ്പര്‍ശിക്കുന്നതുമായ മറ്റുവിഷയ പ്രപഞ്ചത്തോട് പ്രിയവും അവയോട് ഇണങ്ങിനില്‍ക്കാന്‍ ഉള്ള രതിയും സംജാതമാകുന്നുവോ അത് നമ്മെ, അറിവില്‍ പരിമിതപ്പെടുത്തുകയും ഇദംഎന്ന വൃത്തിവിശേഷംഅഹംഎന്ന വൃത്തി വിശേഷത്തിലേക്ക്‌ വികസിക്കുകയാല്‍ അറിവില്ലായ്മ സംജാതമാവുകയും ചെയ്യുന്നു.


അറിവ് അതിന്‍റെ കേവല രൂപത്തില്‍ മാത്രം നില്‍ക്കുനത് അറിവിനോട് മാത്രം രതിയുണ്ടാകുമ്പോള്‍ ആണ്.
ഭാരതീയപൌരാണിക ചിന്ത പ്രകാരം ഏതു തരം രതിയിലെക്കും വിദ്യാഭ്യാസകാലം കടന്നുപോകുവാന്‍ ഇടയായാല്‍ അറിവിന്‍റെ സ്ഥാനങ്ങളില്‍ അറിവില്ലായ്മ ഉണ്ടാകും .ഇന്ന് വിദ്യാര്‍ത്ഥികളോടോ ,വിദ്യ അര്‍തിത്ഥിക്കുന്നവരാണ് എന്നു വിചാരിക്കുന്നവരോടോ അവരുടെ മനസ്സ് ഏകമായ അറിവില്‍ നിര്‍ത്തണം എന്ന്‍ ഉപദേശിക്കുവാന്‍ പറ്റാത്ത ഒരുസ്വാതന്ത്ര്യത്തിന്‍റെ ലോകമാണ്ഉള്ളത്.


ഇന്ന് ഭാരതീയ കുടുംബങ്ങളില്‍ ഒട്ടുമിക്കവയും ഭരിക്കുന്നത് പലപ്പോഴും കൊച്ചു കുട്ടികളാണ്;മുതിര്‍ന്നവരല്ല.പണ്ടുകാലത്ത്‌ ഓരോ കുടുംബത്തിലും അഞ്ചും ആറും കുട്ടികള്‍ ഉണ്ടാകും .അവര്‍ക്കൊന്നും അമിതപ്രാധാന്യം ഉണ്ടായിരുന്നില്ല.മറിച്ച് കുടുംബത്തില്‍ ഏറ്റവും പ്രധാന്യം പ്രായമായവര്‍ക്കായിരുന്നു.അവരുടെ ജീവിതം കൊണ്ടും അറിവ് കൊണ്ടും അവര്‍എത്തിനില്‍ക്കുന്ന വാര്‍ദ്ധക്യത്തെ അംഗീകരിച്ചും ,അവരുടെ അഭിപ്രായങ്ങളെ മാനിച്ചും,അവരുടെ സുഖസംതൃപ്തികള്‍ പ്രാധാന്യമുള്ളതാണ് എന്നു കണ്ടും ആയിരുന്നു കുടുംബാംഗങ്ങള്‍ പെരുമാറിപ്പോന്നത്.അവരുടെ തീരുമാനത്തിനു സസ്യജാലങ്ങളും,ജന്തുജാലങ്ങളും,കുടുംബാംഗങ്ങളും എല്ലാം ചേര്‍ന്ന് സമരസപ്പെട്ട് പാരസ്പ്പര്യം പുലര്‍ത്തിപ്പോന്നിരുന്ന വിശാലമായ ഒരു കാഴ്ച്ചപ്പാടുണ്ടായിരുന്നു.

[വാക്ക്‌ എത്ര കൂടുന്നുവോ അത്രകണ്ട് പ്രാപഞ്ചികബോധത്തിലേക്ക്‌ മനുഷ്യന്‍ വീഴാറുണ്ട്.അതുകൊണ്ട് പലപ്പോഴും വാചാലത വാഗ്മിത്വത്തിനു വഴിമാറാറുണ്ട്.ഒരുവന്‍ എത്ര വാചാലമാകുന്നുവോ അത്രത്തോളം സത്യത്തില്‍ നിന്ന് അയാള്‍ അകന്നുപോകുന്നു.എത്രകണ്ട് വാഗ്മിതയിലേക്ക്‌ ഒതുങ്ങുന്നുവോ അത്രയേറെ സത്യത്തിലേക്ക്‌ വ്യക്തി അടുക്കുകയും ചെയ്യും. Minimum words with maximum suggestiveness എന്നത് ഭാരതീയ ചിന്തയുടെ പ്രത്യകതയാണെന്നു പറയാം.]




സ്വാമി നിര്‍മ്മലാനന്ദ ഗിരി മഹാരാജിന്‍റെ പ്രഭാഷണങ്ങളില്‍ നിന്നും .

2011 മേയ് 20, വെള്ളിയാഴ്‌ച

ആരാണ് ധൃതരാഷ്ട്രന്‍

"ധൃതം രാഷ്ട്രം യേന സ: ധൃതരാഷ്ട്ര:" രാഷ്ട്രത്തെ ധരിച്ചിരിക്കുന്നവനാണ് ഈ ധൃത രാഷ്ട്രന്‍ .അയാള്‍ ജന്മാന്ധനും ആണ് .




സൂക്ഷ്മമായി അപഗ്രഥിച്ചാല്‍ ഇന്നത്തെ മനുഷ്യസമൂഹത്തില്‍ ബഹുഭൂരിപക്ഷവും ധൃതരാഷ്ട്രനെപ്പോലെ ജന്മാന്ധന്‍ തന്നെയല്ലേ? ഞാന്‍ വിശ്വസിക്കുന്ന ഈശ്വരസങ്കലപ്പതിനു അപ്പുറം ഈശ്വര സങ്കല്‍പ്പം ഇല്ല എന്ന് വിശ്വസിക്കുന്ന ഭക്തന്‍ ,എന്‍റെ മതമോഴികെയുള്ള മതങ്ങളില്‍ അര്‍ത്ഥമില്ലെന്നു വിശ്വസിക്കുന്ന മതാനുയായി, എന്‍റെ രാഷ്ട്രീയത്തിലൂടെ വളര്‍ന്നു വരുന്ന നാളെകളില്‍ മാത്രമേ ഈ ലോകത്ത്‌ ശാന്തിയും സമാധാനവും ഉണ്ടാവുകയുള്ളൂ എന്ന് വിശ്വസിക്കുന്ന രാഷ്ട്രീയക്കാരന്‍ ,എന്‍റെ വിശ്വാസധാരയില്‍ ഉരുത്തിരിഞ്ഞ ശാസ്ത്രത്തിന് മാത്രമേ നാളെ യുഗങ്ങളെ സൃഷ്ട്ടിക്കാന്‍ കഴിയൂ എന്ന് വിശ്വസിക്കുന്ന ശാസ്ത്രകാരന്‍, എന്‍റെ സങ്കല്‍പ്പത്തിലെ കുടുംബം മാത്രമേ യദാര്‍ത്ഥ കുടുംബം എന്ന് വിശ്വസിക്കുന്ന ഗൃഹനാഥന്‍ ,ഞാന്‍ വരച്ചുവെച്ചത് മാത്രമാണ് സന്യാസതിന്റെത് മറ്റുള്ളതെല്ലാം മറ്റെന്തിന്റെയോ ആണ് എന്ന് വിശ്വസിക്കുന്ന സന്യാസി ,ഇതിലെതിലെങ്കിലും പെടും എങ്കില്‍ അത്തരക്കാരുടെ കഥയാണ് ധൃതരാഷ്ട്രന്റെ കഥ .സ്വന്തം സ്വപ്നങ്ങളില്‍ ആയിരമായിരം സങ്കല്പ്പ സാമ്രാജ്യങ്ങള്‍ സൃഷ്ട്ടിക്കുന്ന ,അപരന്റെ സങ്കല്‍പ്പങ്ങളെ അംഗീകരിക്കാന്‍ തയ്യാറാകാത്ത ,തന്റെ സങ്കല്‍പ്പങ്ങളെ സാധിതപ്രായമാക്കുന്ന്തിനു വേണ്ടി ഈ വിശ്വാല വിശ്വത്തെ മുഴുവന്‍ തന്നിലേക്ക് വലിച്ചോതുക്കാന്‍ വെമ്പല്‍ കൊള്ളുന്ന മാനസിക ഭാവം ഉള്ള വ്യക്തികളെല്ലാം ധൃതരാഷ്ട്രര്‍ തന്നെയാണ് . അത്തരം സങ്കല്‍പ്പങ്ങളെ ശ്വാശ്വതമാക്കാന്‍ വേണ്ടി മനക്കോട്ടതീര്‍ക്കുന്ന മനുഷ്യരുടെ കഥയാണ് ധൃതരാഷ്ട്രന്റെ കഥ.

തന്‍റെയും തന്റെ മകന്റെയും ,അങ്ങിനെ നീണ്ടു പോകുന്ന പാരമ്പര്യത്തിന്റെ കണ്ണികളിലൂടെ രാജ്യഭരണത്തെ അണിയിച്ചൊരുക്കിനിര്‍ത്തി ആ നീണ്ട പാരമ്പര്യത്തിന്റെ ഉദാത്ത ഭാവനകളെ ചുമന്നു നടക്കുന്ന ആ "ധൃതരാഷ്ട്രന്‍" ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥയില്‍ പോലും ഇന്നും സജീവമായി നിലകൊള്ളുന്നത് കാണുമ്പോള്‍ വ്യാസതൂലികയുടെ ശക്തി നമുക്ക്‌ ബോദ്ധ്യമാകും .

ജന്മനാ അന്ധനായ ധൃതരാഷ്ട്രനെ അവതരിപ്പിക്കുന്ന വ്യാസന്‍ ഗാന്ധാരിയെ അവതരിപ്പിക്കുനത് ശ്രദ്ധേയമാണ് .സ്വയം അന്ധത സ്വീകരിച്ച് തന്‍റെയും സന്തതിപരംബരകളുടെയും ജീവിതം ദുഃഖപൂര്‍ണ്ണമാക്കുന്ന ഗാന്ധാരിയെ ആണ് അവതരിപ്പിക്കുനത്.അന്ധനായ ഭര്‍ത്താവിനു താങ്ങും തണലും ആയിരിക്കേണ്ട സഹധര്‍മ്മിണി അതിനുപകരം സ്വയം ബാഹ്യനേത്രങ്ങള്‍ മൂടിക്കെട്ടി അകത്ത് ബാഹ്യലോകങ്ങളെ സൃഷ്ടിക്കുകയാണ് ചെയതത്.ഒടുവില്‍ താന്‍ നേടിയ തപസ്സുമുഴുവന്‍ ഈശ്വരനെ ശപിക്കാനായിട്ടാണ് ഉപയോഗിച്ചത്‌.



ഈ ലോകത്ത്‌ കണ്ണ് തുറന്നു ജീവിക്കുകയും തന്റെ ദുഖങ്ങളുടെ കാരണം താന്‍തന്നെയാണ് എന്ന് മനസ്സിലാക്കുകയും ചെയ്‌തില്ലെങ്കില്‍ ഗാന്ധാരിയെപ്പോലെ തന്റെ ചെയ്തികളുടെ മുഴുവന്‍ ഉത്തരവാദിത്വം ഏതോ അജ്ഞ്ജ്യാനതനായ ഈശ്വരനില്‍ ആരോപിച്ച് നനമയുടെ പ്രതീകമായ ഈശ്വരനെ തന്നെ നാളെ ശപിക്കാന്‍ ഇടയാകുമെന്നും വ്യാസന്‍ നമ്മെ ബോധ്യപ്പെടുത്തുന്നു ..





സ്വാമി ശ്രീ നിര്‍മ്മലാനന്ദ ഗിരി മഹരാജിന്റെ പ്രഭാഷണങ്ങളില്‍ നിന്നും ..

2011 ഏപ്രിൽ 13, ബുധനാഴ്‌ച

ഒന്നാം സ്വാതന്ത്ര്യ സമരം മുതല്‍ തിരഞ്ഞെടുപ്പ്‌ വരെ

ണ്ട് വളരെ പണ്ട് മൂന്നാംകിട അവികസിത ക്ലാസ്‌ റൂമുകള്‍ സാമ്രജ്യത്വ ശക്തികളുടെ നേരിട്ടുള്ള ഭരണത്തില്‍ ഇരിക്കുന്ന കാലം .ഒരു ക്ലാസ്‌ റൂമിന്റെ പോലും വലുപ്പം ഇല്ലാത്ത ഹെഡ്‌മാഷുടെ റൂം തന്റെ പ്രതിനിധികളായ ടീച്ചര്‍മ്മാരെ നേരിട്ട് വിട്ട് ക്ലാസ് റൂം ഭരണം നടത്തിയിരുന്ന കാലം.ആ കാലഘട്ടത്തില്‍ ക്ലാസുകളിലെ ലീഡര്‍ തിരഞ്ഞെടുപ്പ്‌ ജനാധിപത്യപരമായിരുന്നില്ല എന്ന് മാത്രമല്ല തികച്ചും പൈശാചികവും ക്രൂരവും ആയിരുന്നു.

മാഷുടെയോ ടീച്ചറുടെയോ കുട്ടികള്‍ ക്ലാസില്‍ ഉണ്ടെങ്കില്‍ അവര്‍ പുലികള്‍,അച്ഛനും അമ്മയും ടീച്ചര്‍മ്മാര്‍ ആണെങ്കില്‍ അവര്‍ പുപുലികള്‍.അപ്പോള്‍ പഠിക്കുന്ന സ്കൂളില്‍ തന്നെ അച്ഛനും അമ്മയും ടീച്ചര്‍മ്മാര്‍ ആയവര്‍ ഹോ അവരെ കുറിച്ച് വിശേഷിപ്പിക്കാന്‍ പുലി ശ്രേണിയില്‍ വാക്കുകള്‍ ഇനിയും കണ്ടു പിടിക്കേണ്ടിയിരിക്കുന്നു.കൂടാതെ പട്ടാളക്കാരുടെയോ പോലീസിന്റെയോ ഒക്കെ മക്കള്‍ ഉണ്ടെങ്കില്‍ പറയണ്ട.അതിനിടയില്‍ എന്നെ പോലെ കൃഷിക്കാരുടെയൊക്കെ മക്കള്‍ ഉണ്ട് എങ്കില്‍ അവര്‍ പാവം പോയിട്ട് വം പോലും ആകില്ല എന്ന് പ്രത്യകം പറയേണ്ടതില്ലലോ.


ഇത്തരത്തില്‍ അതി ഭീകരായ പുലികളും പുപ്പുലികളും നിറഞ്ഞതായിരുന്നു എന്റെയും ക്ലാസ്‌.കിട്ടിയജോലി എത്രേം വേഗം ചെയ്തു സ്ഥലം കാലിയാക്കുക എന്നത് എന്റെ സഹജമായ സ്വഭാവം ആണ് ,അത് കൊണ്ട് തന്നെ ഒന്നാം ക്ലാസില്‍ ചേര്‍ത്ത അന്ന് തന്നെ കയ്യില്‍ ഉള്ള സ്ലേറ്റില്‍ അറിയാവുന്ന കാര്യങ്ങള്‍ ഒക്കെ രണ്ടു പുറവും എഴുതി നിറച്ച് ഞാന്‍ എന്റെ ക്ലാസ്‌ ടീച്ചറോട് ഇനി ഞാന്‍ പൊയ്ക്കോട്ടേ ടീച്ചറെ എന്ന് ചോദിച്ചത് ഇന്നും ആ ടീച്ചര്‍ കാണുമ്പോള്‍ പറഞ്ഞു കളിയാക്കാറുണ്ട് .സ്വാമ്രജ്യത്വത്തിന്റെ അവശേഷിപ്പുകള്‍ക്ക് ഇതിലും വലിയ ഉദാഹരണം ആവശ്യം വരില്ലലോ.

മാര്‍ക്കിന്റെ കാര്യത്തില്‍ മുതലാളിമാരും വരേണ്യവര്‍ഗ്ഗവും ഒക്കെ ആയ ഇത്തരം പുപ്പുലികളെയാണ് സാമ്രാജ്യവാദികളായ ടീച്ചര്‍മ്മാര്‍ ഭരണം നേരിട്ട് ഏല്‍പ്പിച്ചിരുന്നത്‌ .ടീച്ചര്‍മ്മാരുടെ പ്രീതി പിടിച്ചു പറ്റുന്നതിനായി പലപ്പോഴും ഈ ലീഡര്‍മ്മാര്‍ എന്നെ പോലെ ഉള്ള സാധാരണക്കാരും മാര്‍ക്കില്‍ അതീവ ദരിദ്രരും ആയ വിദ്യാര്‍ഥികളുടെ പേരില്‍ കള്ള കേസുകള്‍ ഉണ്ടാക്കല്‍ പതിവായിരുന്നു .മാത്രമല്ല ഞങ്ങളെ കൊണ്ട് ബോര്‍ഡിനു മഷി തേപ്പിക്കുക ,ഉച്ചകഞ്ഞി വിതരണം നടത്തിക്കുക ,ക്ലാസ്‌ റൂം ക്ലീന്‍ ചെയ്യിക്കുക തുടങ്ങി ഒട്ടനവധി അടിമവേലകള്‍ ചെയ്യിക്കലും പതിവായിരുന്നു.

ഇത്തരത്തില്‍ ഉള്ള അസ്വാതന്ത്ര്യങ്ങള്‍ സഹിച്ചു സഹികെട്ട് ഞങ്ങളുടെ ഇടയില്‍ നിന്നും ധാരാളം പ്രക്ഷോഭങ്ങളും മറ്റും ഉണ്ടായി അതില്‍ ഏറ്റവും പ്രാധാനം ടാര്‍ ശേഖരണം എന്നാ പേരില്‍ അറിയപ്പെട്ട ഒന്നാം സ്വാതന്ത്ര്യ സമരം തന്നെ ആയിരുന്നു.

നിരന്തരം ഉണ്ടായ അവഗണനയും അടിമത്വവും ഞങ്ങളിലെ സ്വാതന്ത്ര്യ ബോധത്തെ ഉണര്‍ത്തി,ഒരേ മനസ്സുള്ള നാലഞ്ചു പേര്‍ ചേര്‍ന്ന് ടീച്ചര്‍ ഇല്ലാത്ത നേരം ക്ലാസിലെ ഡസ്റ്റര്‍ എടുത്തു ചെറിയ തോതില്‍ ഒരു ആക്രമണം നടത്തി,ഇതിനെ തുടര്‍ന്ന് ഡസ്റ്റര്‍ കേടുവരുകയും ഒരു ബഞ്ചിന്റെ കാല്‍ ഊരി പോരുകയും ചെയ്തു .സാമ്രാജ്യത്തിനു അഭിമാനം പണയം വെച്ച ലീഡറും അവരുടെ കാല്‍ നക്കികളായ പെണ്‍കുട്ടികളും കൃത്യമായി ഞങ്ങളെ ഒറ്റി കൊടുത്തു. തുടര്‍ന്ന് ഞങ്ങള്‍ അഞ്ചു പേരും ക്ലാസിന് പുറത്താക്കപ്പെട്ടു.പുറത്ത്‌ നിന്ന ഞങ്ങളില്‍ സ്വാതന്ത്ര്യ ബോധം ആളിക്കത്തി .ആ ഇടക്കാണ് സ്കൂളിന്റെ മുന്നില്‍ ഉള്ള റോഡ്‌ ടാറിടാന്‍ ഉള്ള ഒരുക്കങ്ങള്‍ നടന്നിരുന്നത്.സ്വാതന്ത്ര്യ ബോധം മൂത്ത ഞങ്ങള്‍ സ്കൂള്‍ മതില്‍ എടുത്തു ചാടി ടാര്‍ വീപ്പയില്‍ നിന്നും ഓരോ ഉണ്ട ടാര്‍ എടുത്ത്‌ വെള്ളം ചേര്‍ത്ത്‌ ഉരുട്ടി കയ്യില്‍ വെച്ച് പ്രതിന്ജ്യ എടുത്തു ഞങ്ങള്‍ സ്വാതന്ത്ര്യം നേടുക തന്നെ ചെയ്യും.പ്രതിന്ജ്യ കഴിഞ്ഞ ശേഷം ആ ടാര്‍ എടുത്ത്‌ ഓര്‍മ്മക്കായി സൂക്ഷിക്കാന്‍ എന്റെ ചന്ദനകളര്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ തന്നെ നിക്ഷേപിക്കുകയും ചെയ്തു.വീട്ടില്‍ എത്തിയപ്പോള്‍ ടാര്‍ ഉരുകി ഷര്‍ട്ടില്‍ മൊത്തം ആയി .ഒരു യാദാസ്ഥിതിക കുടുംബം ആയതിനാല്‍ ഇത്തരം സ്വാതാത്ര്യപ്രക്ഷോഭങ്ങള്‍ അംഗീകരിക്കാന്‍ എന്റെ വീട്ടുകാരും തയ്യാറായിരുന്നില്ല. തുടര്‍ന്ന് കിട്ടിയ പുളിവാറല്‍ പ്രയോഗം ശരീരത്തിന് ക്ഷതം ഏല്‍പ്പിച്ചു എങ്കിലും സ്വാതന്ത്ര്യബോധത്തിന് ഒരു കുറവും ഉണ്ടാക്കിയിരുന്നില്ല.

ബഞ്ചിന്റെ കാല്‍ ഊരല്‍ ,ഡസ്റ്റര്‍ എടുത്ത്‌ കളയല്‍ ,ലീഡര്‍മ്മരുടെം പെണ്‍കുട്ടികളുടെം പേരുകള്‍ ചുമരില്‍ എഴുതല്‍ തുടങ്ങി അനേകം സമരമുറകള്‍ സാധാരാണക്കാരായ വിദ്യാര്‍ഥികള്‍ പലരും തുടര്‍ന്ന് വന്നു.അങ്ങിനെ ഇരിക്കെ അരവിന്ദന്‍മാഷ്‌ എന്ന ഒരു പുതിയ അദ്ധ്യാപകന്‍ വന്നു.അദേഹം ക്ലാസ്‌ ലീഡറെ പരമ്പരാഗത രീതിയില്‍ തിരഞ്ഞെടുക്കാന്‍ തയ്യാറായിരുന്നില്ല,ജനാധിപത്യത്തിന്റെ വിത്തുകള്‍ ഞങ്ങളുടെ മനസ്സില്‍ പാവി കൊണ്ട് ഞങ്ങളുടെ ജീവിതത്തില്‍ ആദ്യ തിരഞ്ഞെടുപ്പിന് തിരുകൊളുത്തുകയായിരുന്നു ആ ഗുരുവര്യന്‍.ആദ്യമായി സ്ഥിരം ആവുന്ന രണ്ടു ലീഡര്‍ അടക്കം നാല് സ്ഥാനാര്തികളെ അദേഹം തിരഞ്ഞെടുത്തു.എന്റെ പേരും ഉണ്ടായിരുന്നു ആ ലിസ്റ്റില്‍ .എന്റെ പേര് പ്രഖ്യാപിച്ച ആ സമയം തന്നെ ചില സമ്രാജ്യവാദികള്‍ കളിയാക്കികൊണ്ട് ആര്‍ത്ത് വിളിച്ചു ഒരു മഴപെയ്താല്‍ നാല് ദിവസം ക്ലാസ്സില്‍ വരാത്ത ഇവനെ ആണോ സ്ഥാനാര്‍ഥിയാക്കുന്നത്.

സംഗതി കളിയാക്കിയതാണെങ്കിലും അതില്‍ വാസ്തവം ഉണ്ടായിരുന്നു .
എന്റെ വീട്ടിലെ കാലാവസ്ഥ നിരീക്ഷണ ഉപകരണമായിരുന്നു ഞാന്‍ .കാലാവസ്ഥ മാറാന്‍ എന്തെങ്കിലും സാധ്യത ഉണ്ട് എങ്കില്‍ ഞാന്‍ തുംമ്മാനും ചുമക്കാനും ഒക്കെ തുടങ്ങും.ഞങ്ങളുടെ അയല്പക്കം അടക്കമുള്ളവര്‍ ഇത് കണ്ടു കഴിഞ്ഞാല്‍ ഉണക്കാന്‍ ഇട്ടിരിക്കുന്ന തുണി ,വിറക്‌ ഒക്കെ എടുത്ത്‌ വെക്കുമായിരുന്നു കാരണം ഇത് മഴയോ മറ്റോ വരുന്നതിന്റെ സൂചനയാണ് എന്ന് അനുഭവത്തില്‍ നിന്നും അവര്‍ മനസ്സിലാക്കിയിരുന്നു.
എന്തായാലും മാഷുടെ നിര്‍ബന്ധത്തില്‍ ഞാനും സ്ഥാനാര്‍ഥിയാക്കപ്പെട്ടു.പിന്നീട് ഒരു ആഴ്ച്ച വോട്ടു ചോദിച്ചു പ്രസംഗം പ്രചാരണം ഒക്കെ തകൃതിയായി നടന്നു.നാലാളുടെ മുന്നില്‍ നിന്ന് സംസാരിക്കാന്‍ നോക്കുമ്പോള്‍ എന്റെ ചങ്കിടിക്കാന്‍ തുടങ്ങും.വളരെ കഷ്ട്ടപ്പെട്ടു കിതച്ചും തപ്പി തടഞ്ഞും ഒക്കെ ആണ് എന്റെ ക്യാമ്പയിന്‍.എനിക്ക് പറയാന്‍ ഉള്ളത് പറഞ്ഞു ഇനി നിങ്ങള്‍ക്ക്‌ ചെയ്യാന്‍ ഉള്ളത് ചെയ്യ്‌ എന്നാ ഭാവത്തില്‍ തിരിച്ചു വന്നു ബഞ്ചില്‍ ഇരിക്കുമ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്ന ഒരു ആശ്വാസം പിന്നീട് ഗുരുവയൂര്‍ അമ്പലത്തില്‍ ക്യൂ നിന്ന് ദര്‍ശനം കഴിഞ്ഞു വന്നു മൂത്രം ഒഴിക്കുമ്പോള്‍ മാത്രേ എനിക്ക് കിട്ടിയിട്ടുള്ളൂ എന്നതാണ് സത്യം.

ഒടുവില്‍ ഇലക്ഷന്‍ ദിവസം വന്നു .ബാലറ്റ് പെട്ടിയും സ്കൂള്‍ സീല്‍ വെച്ച ബാലറ്റ് പേപ്പറും തയ്യാര്‍ .ഓരോരുത്തര്‍ ആയി വന്നു വോട്ടു ചെയ്തു തുടങ്ങി .ഒടുവില്‍ എന്റെ ഊഴം വന്നു.ബാലറ്റ് പേപ്പര്‍ എടുത്തു ഞാന്‍ ആലോചിച്ചു.ഏതാനും പുപ്പുലികള്‍ ഒഴികെ ബാക്കി എല്ലാവരും എനിക്കെ വോട്ടു ചെയ്യാന്‍ വഴിയുള്ളൂ.കാരണം പരീക്ഷക്കും മറ്റും എനിക്ക് കഴിയുന്ന സഹായം ഞാന്‍ എല്ലാവര്ക്കും ചെയ്യാറുണ്ട്,മാര്‍ക്ക്‌ ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ ഉള്ള അന്തരം പരമാവധികുറക്കുക എന്നത് എന്റെ ലക്‌ഷ്യം ആയിരുന്നു, ചോദ്യപേപ്പറിലെ കറക്കി കുത്ത് ചോദ്യങ്ങള്‍ക്ക്‌ ഉത്തരം അടയാളപ്പെടുത്തി കൊടുക്കുക.പുറകില്‍ ഇരിക്കുന്നവന് എന്റെ പേപ്പര്‍ കാണിച്ചു കൊടുക്കല്‍,ഹോം വര്‍ക്കുകള്‍ രാവിലെ വന്നു പലര്‍ക്കും ചെയ്തു കൊടുക്കല്‍ തുടങ്ങി അനേകം .അത് കൊണ്ട് തന്നെ ആ നന്ദി അവര്‍ കാണിക്കും .പക്ഷെ എന്റെ കൂടെ നില്‍ക്കുന്ന ഒരു പാവം സ്ഥാനാര്‍ഥിയുണ്ട്,ഒരു ടീച്ചറുടെ മകന്‍ ആയിട്ട് കൂടി സാമ്രാജ്യത്വ ബോധങ്ങള്‍ക്ക് എതിരായി ഞങ്ങളുടെ കൂടെ കൂടിയിരുന്ന ഒരു മഹത് വ്യക്തി,അവനെ കൈയ്യോഴിയാന്‍ എനിക്ക് തോന്നിയില്ല,എനിക്ക് ഒരു പാട് വോട്ടു കിട്ടും എന്നാല്‍ എന്റെ ഒരു വോട്ടെങ്കിലും അവനു കിട്ടട്ടെ എന്ന് കരുതി ഞാന്‍ അവനു വോട്ട് ചെയ്തു.

വോട്ടെണ്ണല്‍ തുടങ്ങി എണ്ണി എണ്ണി അവസാന വോട്ട് എണ്ണിയപ്പോഴും എന്റെ പേരില്‍ ഒരു എണ്ണം പോലും പെട്ടിയില്‍ ഇല്ല .കൂവി വിളികള്‍ക്കും കളിയാക്കലുകള്‍ക്കും ഇടയില്‍ ഡസ്ക്കില്‍ തലവെച്ച് ഞാന്‍ ആശ്വസിച്ചു.ജനാധിപത്യത്തിന്റെ കാവലാള്‍ ആവാന്‍ ഒരിക്കലും ഒരു സ്ഥാനം വഹിക്കുന്നവന് സാധ്യമല്ല .ജനങ്ങളുടെ ഇടയില്‍ ഒരുവനായി പ്രവര്‍ത്തിക്കുന്ന അധിക്കാരത്തിന്റെ അപ്പകഷ്ണം കൈ കൊണ്ട് തൊടാത്തവാനാണ് യദാര്‍ത്ഥ ജനാധിപത്യക്കാരന്‍..!

2011 മാർച്ച് 22, ചൊവ്വാഴ്ച

പെണ്ണുകാണല്‍ മഹാമഹം അഥവാ മാനം പറന്ന മേഘം

ടവപ്പാതിയിലെ കോരി ചൊരിയുന്ന മഴയുടെ ഇറായാല്‍ വെള്ളം വീഴുന്ന സംഗീതവും ജനലിലൂടെ വീശുന്ന കുളിര്‍കാറ്റുമേറ്റ് കമിഴ്ന്നു കിടന്നു ഉറങ്ങുന്ന ഒരു സുഖം ഉണ്ട് ഒരു സ്വര്‍ഗ ലോകത്തും ആ സുഖം കിട്ടും എന്ന് എനിക്ക് തോനുന്നില്ല . ആ സുഖം കിട്ടാന്‍ വേണ്ടി മാത്രമാണ് കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി എന്ന എയര്‍ ഇന്ത്യക്ക്‌ ടിക്കറ്റും എടുത്ത്‌ എല്ലാ വര്‍ഷവും നാട്ടിലെത്തുന്നത്. കോരിചൊരിയുന്ന മഴയും തണുപ്പും ഉണ്ടായിട്ടും അതി രാവിലെ അലാറം വെച്ച് എഴുനേറ്റത് പിന്നെ എന്തിനാ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം അതിനു തക്കതായ കാരണമുണ്ട് .വര്ഷം മുഴുവനും ബ്രോയിലര്‍ ചിക്കനും കോപ്പുമെല്ലാം കഴിച്ചു ആരോഗ്യം മുഴുവന്‍ നശിച്ചു ഒരു പരുവമായി നാട്ടിലെത്തുമ്പോള്‍ അല്പം ആയുര്‍വേദമരുന്ന് ഒക്കെ കഴിച്ചു ശരീരത്തെ ഒന്ന് പ്യൂരിഫൈ ചെയ്യുന്നതില്‍ തെറ്റുണ്ടോ ?ഉണ്ട് എന്ന് നിങ്ങള്‍ പറഞ്ഞാലും ഡോകട്ടര്‍ നമ്പൂരി സമ്മതിക്കില്ല കാരണം അദേഹത്തിനും ഇടകൊക്കെ ആരോഗ്യം പ്യൂരിഫൈ ചെയ്യണമല്ലോ.ചവര്‍പ്പും കയ്പ്പും പുളിയും എന്ന് വേണ്ടാ നവ രസങ്ങളും തൊണ്ടയിലൂടെ കുത്തി ഇറക്കുന്ന പോലെ ആയിരുന്നു അവിപത്തി ചൂര്‍ണ്ണം ചൂടുവെള്ളത്തില്‍ കുടിക്കുമ്പോള്‍, അകത്തോട്ട് ഇറക്കുമ്പോള്‍ തന്നെ നമ്പൂരി പറഞ്ഞ വാക്കുകള്‍ മനസ്സിലോടിയെത്തി " ആദ്യദിവസം വീട് വിട്ടു പോണ്ടാ , വയറു നന്നായി ഒന്ന് ഇളകും പിന്നെ ഇളക്കമനുസരിച്ചു ചൂര്‍ണ്ണത്തിന്റെ അളവ് ക്രമീകരിക്കാം എന്താ" ഉവ്വ..!

പല്ല് തേപ്പ് കഴിഞ്ഞ് രാവിലെ കാപ്പിക്ക് കാത്തിരുന്നപ്പോള്‍ അടുക്കളയില്‍ നിന്നും ഒരു അറിയിപ്പ്‌ കിട്ടി ആയുര്‍വേദം കഴിക്കുമ്പോള്‍ കാപ്പി കുടിക്കണ്ട ! ഈശ്വരാ ആ പരിപാടിയും തീര്‍ന്നു, മരുന്ന് വേണ്ടായിരുന്നു!
പത്രം വായിച്ചു കൊണ്ടിരുന്ന അച്ഛന്‍ കാപ്പി ഊതി ഊതി കുടിക്കുന്നത് കൊതിയോടെ നോക്കി അപ്പ്രത്ത് ഇരുപ്പ്‌ ഉറപ്പിച്ചു. ഇടക്ക് എന്തോ വെളിവാട് വന്നപോലെ അച്ഛന്‍ എന്നോട് ഒരു ചോദ്യം "ന്താ ഇന്ദു ചൂടന്റെ ഫ്യൂച്ചര്‍ പ്ലാന് ബ ബ ബ സോറി മാറിപ്പോയി എന്താ ഇന്ന് നിന്റെ പരിപാടി"
ഭവ്യതയോടെ ഞാന്‍ മൊഴിഞ്ഞു 'ഒന്നുമില്ലാച്ഛാ...'
അച്ഛന്‍ : എന്നാലേ ബ്രോക്കര്‍ വിശ്വംഭരന്‍ വരും
ഞാന്‍:അതിനെന്താ അയാള്‍ സ്ഥിരം വന്നു വല്ല തടികച്ചവടക്കാരെപ്പോലെ അവിടെ നല്ല കുട്ടിയുണ്ട് ഇവടെ നല്ല കുട്ടിയുണ്ട് എന്നൊക്കെ പറഞ്ഞു നൂറോ ഇരുന്നൂറോ വാങ്ങി പോകുന്നത് പതിവല്ലേ.
അച്ഛന്‍ : ഇത് അതുപോലെയല്ല ഇന്ന് പത്ത്‌ മണിക്ക് കൂറ്റനാട് ഉള്ള ഒരു കുട്ട്യേ കാണാന്‍ ചെല്ലാമെന്ന് പറഞ്ഞിട്ടുണ്ട്,
ഞാന്‍ അസ്വസ്ഥയുടെ കൊടുമുടി കയറാന്‍ ആരംഭിച്ചു അച്ഛന്‍ കല്‍പ്പിച്ചത് കല്യാണവും വൈദ്യന്‍ കല്‍പ്പിച്ചത് വയറിളക്കവും ആണല്ലോ ഹെന്ടീശ്വരാ .............. മനസ്സിന്റെ ബാക്ക് ഗ്രൗണ്ടില്‍ പ പ പ്പ പാ എന്നാ ശോക മുസ്സിക്ക്‌.

ആലോചനകള്‍ പലതും നടപ്പുണ്ടായിരുന്നു എങ്കിലും പെണ്ണ് കാണല്‍ ഇത് വരെ ചെയ്തിട്ടില്ല , വില്‍പ്പന ചരക്ക്‌ പോലെ ഒരു പെണ്‍‍ കുട്ടി നിസ്സഹായയായി മുന്നില്‍ വന്നു നില്‍ക്കുനത് എനിക്ക് അംഗീകരിക്കാന്‍ കഴിയുന്നില്ല, പക്ഷെ സമ്മര്‍ദ തന്ത്രങ്ങള്‍ കൂടിയപ്പോള്‍ സമ്മതിക്കാതെ ഇരിക്കാന്‍ എനിക്ക് നിവര്‍ത്തിയുമില്ലായിരുന്നു.എന്തായാലും ടോയിലറ്റില്‍ പല തവണ പോയി എങ്കിലും വൈദ്യര്‍ പറഞ്ഞ പോലെ ഒന്നും സംഭവിച്ചില്ല ,തികച്ചും സാധാരണമായി തന്നെ വയര്‍ പെരുമാറിയപ്പോള്‍ ഞാന്‍ അല്‍പ്പം ഉന്മേഷവാനായി, കുളിച്ചു ഒരുങ്ങി വണ്ടിയില്‍ കേറി കാണാന്‍ പോകുന്ന പെണ്‍ കുട്ടിക്ക് ഭാവനയാല്‍ പല രൂപങ്ങളും നല്‍കി കൊണ്ട് കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ വെള്ളിയാങ്കല്ല് പാലവും താണ്ടി യാത്ര തുടര്‍ന്നു.

പെണ്ണിന്റെ വീട്ടിലേക്ക്‌ കാലെടുത്ത് വെച്ചപ്പോള്‍ മോനെ വയറ്റില്‍ ഒരു ലഡു പൊട്ടി ......ഏയ്‌ ഇല്ല ടെന്‍ഷന്‍ കാരണം ഉള്ള തോന്നലാകും ...പച്ചകുതിരയില്‍ സലിം കുമാര്‍ പറഞ്ഞ പോലെ ഇല്ലാത്ത ദൈവത്തെ പോലും വിളിക്കുന്ന സന്ദര്‍ഭം. അറിയാത്ത പല വഴിപാടും നേര്‍ന്നു . ഭഗവാനെ ചതിക്കല്ലേ ,,,നാറ്റിക്കല്ലേ, ഞാന്‍ ഇനി നല്ല പോലെ ജീവിക്കാമെ ....ഹോ പ്രാര്‍ത്ഥന കേട്ടോ എന്തോ വയര്‍ വീണ്ടും ശാന്തമായി . ഉമ്മറത്ത് ഇട്ടിരുന്ന കസേരകളിലോന്നില്‍ ഇരുപ്പ് ഉറപ്പിച്ചപോഴും കണ്ണുകള്‍ ആരെയോ പരതുകയായിരുന്നു.വീടിനെയും നാടിനെയും കുറിച്ച് ഉള്ള വേടിവട്ടങ്ങളാല്‍ സദസ്സ്‌ കൊഴുത്തു തുടങ്ങി , ഇടക്ക് ചില ചോദ്യങ്ങള്‍ എന്റെ നേരെയും വന്നു കൊണ്ടിരുന്നു .അകത്ത്‌ നിന്ന് അടക്കി പിടിച്ച ശബ്ദങ്ങളും വളയുടെയും പാദസരത്തിന്റെയും കിലുക്കങ്ങള്‍ കേള്‍ക്കുന്നത് എന്റെ കരളിനെ കുളിരണിയിച്ചു.പെണ്‍കുട്ടിയുടെ സൌന്ദര്യത്തെ കുറിച്ച് വീണ്ടും ഞാന്‍ ചില സ്വപ്നത്തിലേക്ക്‌ വഴുതി.മോനെ വയറ്റില്‍ അടുത്ത ലഡു പൊട്ടി ....അതി ശക്തമായ ഒരു ഭൂചലനം നടന്ന അവസ്ഥ. വയറില്‍ അമര്‍ത്തി പിടിക്കാന്‍ തോനുന്നു. തലകറങ്ങുന്നു... ദൈവമേ ചതിക്കല്ലേ ,, മനമുരുകിയ പ്രാര്‍ത്ഥന വീണ്ടും ഫലിച്ചു വയര്‍ വീണ്ടും ശാന്തമായി .
ചായ ഒരുക്കി വെച്ച് പെണ്‍വീട്ടുകാര്‍ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു, ആരും കാണാതെ ഞാന്‍ എല്ലായിടവും പരതി ആ സൌന്ദര്യദാമം എവിടെയായിരിക്കും , അവള്‍ എന്നെ കാണുന്നുണ്ടാകുമോ.. എന്റെ മുടി ശരിയാണോ, ഷര്‍ട്ടും മുണ്ടും ഒക്കെ വൃത്തിക്കാണോ , ഈശ്വരാ ഒരു പിടിയും ഇല്ല, കണ്ടാല്‍ എന്നെ ഇഷ്ട്ടപെടുമോ എന്തോ ...ചായ കുടിക്കുന്നതിനിടയില്‍ ആരോ പറഞ്ഞു "അവര്‍ ഒറ്റക്ക് സംസാരിക്കട്ടെ അതാ നല്ലത്"
വയസ്സായ ഒരാള്‍ പറഞ്ഞു മോന്‍ അങ്ങോട്ട്‌ ചെല്ല് കുട്ടി അവിടെ നില്‍പ്പുണ്ട് . ലജാ വിവശനായി ഞാന്‍ അച്ഛന്റെ ചെവിയില്‍ പിടിച്ചു തിരിച്ചു കൊണ്ട് പറഞ്ഞു 'അച്ഛാ അച്ഛനും കൂടി വാ എനിക്ക് നാണമാ' അതിനു അച്ഛന്‍ പറഞ്ഞ മറുപടി ഞാന്‍ തല്‍ക്കാലം എഴുതുന്നില്ല. എന്തായാലും ഞാന്‍ പെണ്ണിന്റെ അടുത്ത് എത്തി .


നാണിച്ചു മുഖം കുനിച്ചു കാല്‍ വിരല്‍ കൊണ്ട് ടൈല്‍സിന്റെ ഇടയില്‍ ഉള്ള വരകളില്‍ കുത്തിവരച്ച് അവള്‍ നില്‍ക്കുന്നു. മോനെ വയറ്റില്‍ ഒരു പതിനഞ്ചു ലഡു ഒരുമിച്ചു പൊട്ടി.ടൈറ്റാനിക്കില്‍ കപ്പല്‍ മറയാന്‍ പോകുമ്പോള്‍ ഉണ്ടാകുന്ന പോലെ ഉള്ള വിറയലും പൊട്ടലും ചീറ്റലും , ഈശ്വരാ എന്റെ വയര്‍ ഇപ്പോള്‍ പൊട്ടും , വേദന കൊണ്ട് ഞാന്‍ പുളഞ്ഞു,മണ്ഡലം കീറുമോ ....വയറില്‍ അഗ്നിപര്‍വത സ്ഫോടനമാണോ.
എന്താ കുട്ടിയുടെ പേര് , എത്ര വരെ പഠിച്ചു എന്നൊക്കെയുള്ള പതിവ് ചോദ്യങ്ങള്‍ പ്രതീക്ഷിച്ചു നില്‍ക്കുന്ന യുവ സുന്ദരിയോടു ഞാന്‍ ചോദിച്ചു എവിടാ കുട്ടി ടോയ്ലറ്റ് വേഗം പറയൂ പ്ലീസ്‌. അവളുടെ ചൂണ്ടുവിരല്‍ കാണിച്ച മാര്‍ഗരേഖയിലൂടെ വാലിനു തീ പിടിച്ച പോലെ ഞാന്‍ പാഞ്ഞു.


പെണ്‍ വീട്ടുകാരുടെ പെരുമാറ്റം ഇഷ്ട്ടപെടാത്തത് കൊണ്ടാണ് ഞാന്‍ അങ്ങിനെ ഒക്കെ ചെയ്തത് അല്ലാതെ എനിക്ക് ടോയിലറ്റില്‍ പോകേണ്ട യാതൊരു കാര്യവും ഇല്ലായിരുന്നു എന്നരീതിയിലൊക്കെ എല്ലാവരെയും വിശ്വസിപ്പിക്കാന്‍ ഞാന്‍ പല വിഫല ശ്രമങ്ങളും നടത്തി. അവരുടെ ഉമ്മറത്ത്‌ നിന്ന് ഇറങ്ങുമ്പോള്‍ പുറകില്‍ നിന്ന് ഉയര്‍ന്ന് കേട്ട പൊട്ടിചിരികളില്‍ ഹൃദയ സ്പര്‍ശിയായി വേറിട്ട്‌ നിന്ന ആ ശബ്ദം അവളുടെതായിരിക്കുമെന്നെനിക്കുറപ്പുണ്ട്.........

2010 ജൂൺ 3, വ്യാഴാഴ്‌ച

വിധി

ത്വവ ടൌണില്‍ നിന്നും കാര്‍ ഒരു പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞു. മനസ്സില്‍ ഒരു വല്ലാത്ത അസ്വസ്ഥത, വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു അവിടെ വന്നിട്ട് .രണ്ടു വര്ഷം അവിടെ താമസിച്ചതാണ് പക്ഷെ കമ്പനി വക താമസസ്ഥലം കിട്ടിയതില്‍ പിന്നെ അവിടേക്ക് വരാന്‍ കഴിഞ്ഞില്ല . ഇതിപ്പോള്‍ ഒഴിവാക്കാന്‍ പറ്റാത്ത കാര്യം ആയത് കൊണ്ട് വല്ല വിധേനയും വരുന്നതാണ്.ഉണ്ണിയുടെ ഫോണ്‍ വന്നപ്പോള്‍ ആദ്യം വല്ലാത്ത ഒരു ഷോക്ക് ആയിരുന്നു പിന്നെ മനസ്സ് വീണ്ടെടുത്ത്‌ നേരത്തെ പോകാന്‍ അനുവാദം ചോദിച്ചു , ബോസ്സിന്റെ ചുളുങ്ങിയ മുഖം കണ്ടാല്‍ ഒന്നും ചോദിക്കാന്‍ തന്നെ തോന്നില്ല ഇത് പക്ഷെ എങ്ങിനെ ഒഴിവാക്കും,ഒന്നുമില്ലെന്കിലും കൂടെ രണ്ടു വര്ഷം കഴിഞ്ഞ ആളുടെ കാര്യം അല്ലെ അതും തന്നെ ഒരു അനുജനെപോലെ നോക്കിയ ആള്‍ . ഒരു ചായ ഉണ്ടാക്കാന്‍ പോലും അറിയില്ലായിരുന്നു ആ റൂമില്‍ വരുമ്പോള്‍. മനസ്സിലെ ചിന്തകള്‍ക്ക് ബ്രേക്ക്‌ ഇട്ടു കൊണ്ട് കാര്‍ നിന്നു. ഒരു വലിയ കോട്ട മതില്‍ അതിന്റെ ഒരു കോണില്‍ ഭീമാകാരമായ ഗൈറ്റ്. രണ്ടു നില ഉള്ള ഒരു വില്ലയാണ് ,താഴെ പാക്കിസ്ഥാനികളും പഞ്ചാബികളും ഒരു കോളനി പോലെ കഴിയുന്നു.മുകളില്‍ മൂന്നു റൂമുകളില്‍ ആയി കുറെ ഏറെ മലയാളികളും .


ഗൈറ്റ് തുറന്നു ഉള്ളില്‍ കയറിയപ്പോള്‍ മുഖം മറന്നിട്ടില്ലാത്ത ഒരു പാക്കിസ്ഥാനിയുടെ ചോദ്യം ,” അരെ ഭായ്‌ കൈസഹെ ? കിതരിയെ തും അഭി”

വല്ല വിധേനയും ഒന്ന് ചിരിച്ചു എന്ന് വരുത്തി അവനെ തരണം ചെയ്തു മുകളിലേക്ക് കയറി.

ഒരു മാറ്റവും ഇല്ല അവിടെ. പാന്‍പരാഗിന്റെ കറ പുരണ്ട പടികള്‍ ,പുകയും എണ്ണയും തിങ്ങി നിറഞ്ഞ കിച്ചന്‍, പോടി പിടിച്ച നരച്ച കാര്പെറ്റ് എല്ലാം അത് പോലെ തന്നെ . മൂന്നാമത്തെ റൂമിന്റെ വാതില്‍ പാതി തുറന്നു കിടക്കുന്നു ,കുറെ ഏറെ പാദരക്ഷകള്‍ പുറത്തു കിടക്കുന്നു , സുഹൃത്തുക്കളും പരിചയക്കാരും ഒന്നൊന്നായി വരുന്നുണ്ട്, ഒരു ഞെരക്കത്തോടെ ഓടുന്ന വിന്‍ഡോ എസിയും,സീലിങ്ങ് ഫാനുംദുഖത്തിന്റെ നിരാശയില്‍ ക്ഷീണതമായ പോലെ തോന്നി.

ബാച്ചലര്‍ റൂമില്‍ കാണുന്ന പൊട്ടിചിരികളോ തമാശകളോ ഇല്ല എല്ലാവരുടെയും മുഖം വളരെ ദൈന്യമാണ് .ചിലര്‍ തമ്മില്‍ എന്തൊക്കെയോ പതിഞ്ഞ ശബ്ദത്തില്‍ പറയുന്നും ഉണ്ട്. ഓരോ കട്ടിലിലും മടക്കി വെച്ച ബ്ലാങ്കറ്റുകള്‍, തലയിണയുടെ അടുത്ത് ഇരിക്കുന്ന പെഴ്സും മൊബൈല്‍ ഫോണും ഒരു വല്ലാത്ത യൂണിഫോമിറ്റി വരുത്തി , അവിടെ ഉള്ള ഒരു ഡബിള്‍ കോട്ട് കട്ടിലിന്റെ ഒരു വശത്ത് ഞാന്‍ ഇരുന്നു ,തൊട്ടടുത്ത്‌ എന്നെ പോലെ ആ റൂമില്‍ പണ്ട് താമസിച്ച ഒരു സഹമുറിയനും .പതിഞ്ഞ സ്വരത്തില്‍ അദേഹം എന്നോട് ചോദിച്ചു ,

‘എന്താണ് പെട്ടന്ന് ഇങ്ങനെ ?”

“എന്ത് ചെയ്യാന്‍ വിളിച്ചാല്‍ പോകാതിരിക്കാന്‍ ആവില്യാലോ “

“എന്നാലും ഇത്ര പെട്ടന്ന് “

”ഇത്രേ ഒക്കെ വിധിച്ചു കാണൂ അല്ലാതെ ഇപ്പോള്‍ എന്താ പറയാ”

“പാവം പതിനാറു വര്ഷം ആയി ഇവടെ, ഒരു വീട് വെക്കല്‍ വലിയ ആഗ്രഹം ആയിരുന്നു കഴിഞ്ഞ വര്ഷം പണി പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോള്‍ എന്തൊരു സന്തോഷം ആയിരുന്നു”

“ഊം ഞാന്‍ പോയിരുന്നു പാല് കാച്ചിന്, ആകെ ഉള്ളത് ഒരു മോന്‍ ആണ് അവന്‍ മൂന്നാം ക്ലാസ്സില്‍ എത്തിയതെ ഉള്ളൂ ,നല്ല മിടുക്കന്‍ കുട്ടി അവനെ ഓര്‍ക്കുമ്പോഴാ “

“എന്ത് ചെയ്യാന്‍ ഇത്രേ ഒക്കെ ഉള്ളൂ മനുഷ്യന്റെ കാര്യം “

“സമയം ആയെങ്കില്‍ ഇറങ്ങാം” ആരോ വിളിച്ചു പറഞ്ഞു .

വിതുമ്പുന്ന മുഖവും ആയി അയാള്‍ എഴുന്നേറ്റു ഒരിക്കല്‍ കൂടി എല്ലാവരുടെയും മുഖത്തേക്ക് നോക്കി , കണ്ണുകള്‍ കലങ്ങി മറഞ്ഞിരിക്കുന്നു,

എല്ലാ കാര്യത്തിലും താമാശ കണ്ടെത്തുന്ന ആള്‍ ആണ് ഇങ്ങനെ അദേഹത്തെ കാണേണ്ടി വരും എന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല.

ഇത്തരം കാര്യങ്ങള്‍ക്കൊന്നും ഞാന്‍ പോകാറില്ല , ആരുടേയും ദുഃഖം കാണാന്‍ ഉള്ള ശക്തി ഇല്ല എന്നതു തന്നെ ആണ് കാര്യം , പക്ഷെ പ്രഭാകരെട്ടന്റെ ഇങ്ങനെ ഒരു അവസ്ഥയില്‍ എങ്ങിനെ വരാതിരിക്കും .

പ്രഭാകരേട്ടന്‍ നടന്നു അടുത്ത് എത്തിയപ്പോള്‍ എന്തെങ്കിലും ഒക്കെ പറഞ്ഞു ആശ്വസിപ്പികണം എന്ന് ശക്തമായ ആഗ്രഹം മനസ്സില്‍ ഉണ്ടായിരുന്നു എങ്കിലും സാധിച്ചില്ല . പെട്ടന്ന് അദേഹം തന്നെ കെട്ടിപ്പിടിച്ചു പൊട്ടി കരഞ്ഞു . കരയാതിരിക്കാന്‍ എനിക്കും സാധിച്ചില്ല .

“ വരുന്നതെല്ലാം അനുഭവിച്ചല്ലേ പറ്റൂ പ്രഭാകരേട്ടാ അല്ലാതെ നമുക്ക് എന്ത് ചെയാന്‍ ആകും” എന്ന് ഒരു വിധത്തില്‍ പറഞ്ഞോപ്പിച്ചു.

കെട്ടി വെച്ച പെട്ടിയും ബാഗും എടുത്തു രണ്ടു പേര്‍ നടന്നു കൂടെ എന്റെ തോളില്‍ കയ്യിട്ടു പ്രഭാകരെട്ടനും .

കാറില്‍ കയറുമ്പോള്‍ അദേഹം എന്തോ ഒരു ധൈര്യം നേടിയുരുന്നപോലെ തോന്നി . എന്ത് വന്നാലും നേരിടാന്‍ ഉള്ള ശക്തി ആര്‍ജിച്ച പോലെ,മുഖത്ത് വല്ലാത്ത ഒരു ശാന്തത.

കാര്‍ നീങ്ങിയപ്പോള്‍ പുറകില്‍ നിന്നും പാകിസ്ഥാനിയുടെ ചോദ്യം

“ കൊന്‍സാ ഫ്ലൈറ്റ് ഹെ ഭായ്” ?


ഞാന്‍ മെല്ലെ മറുപടി പറഞ്ഞു “എയര്‍ ഇന്ത്യ എക്സ്പ്രസ്”

ഒരു നടുക്കത്തോടെ പാകിസ്ഥാനി കൈകള്‍ തലയില്‍ വെച്ച് പറഞ്ഞു

‘ഹോ അളളാ, മാലും നഹിത്താ പ്രഭാകര്‍ എയര്‍ ഇന്ത്യ എക്സ്പ്രെസ്സ്മേം ജാരെ, ക്യാ മുസീബത്ത്‌ ഹെ ഉസ്ക്കാ, ബുലാവോ ഭായ്‌ ഉസ്ക്കോ വാപ്പസ്സ് ബുലാവോ ബച്ചാവോ ബചാവോ ഉസ്ക്കോ ”........!!!!

2010 ഏപ്രിൽ 30, വെള്ളിയാഴ്‌ച

ചെമ്പ്ര അഞ്ചുമൂല വഴി പട്ടാമ്പി




കുറച്ചു ദിവസം മുന്നേ ജയേട്ടന്‍(Dr ജയന്‍ദാമോദരന്‍) ബസ്സിനെ കുറിച്ച് എഴുതി കണ്ടപ്പോളാണ് ഞാനും ഓര്‍ത്തത്‌ ബസ്സുകള്‍ക്ക്‌ സംഭവിച്ച മാറ്റങ്ങളെ കുറിച്ച് .പല കാര്യങ്ങളും അങ്ങിനെയാണ്കാലാന്തരത്തിലുണ്ടാകുന്ന ഉണ്ടാകുന്ന മാറ്റങ്ങള്‍ പലതും സാധാരണനിലയില്‍ നമ്മുടെ ശ്രദ്ധയില്‍ പെടില്ല .പക്ഷെ പിന്നീട് എപ്പോഴെങ്കിലും ഇത് പോലെ വല്ല ചൂണ്ടകളാല്‍ ഓര്‍മകളില്‍ നിന്ന് കൊളുത്തിവലിക്കപ്പെടും , ആ ഓര്‍മ്മകള്‍ ചിലപ്പോള്‍ ആ കാലഘട്ടത്തിലേക്ക് നമ്മെ കൊണ്ട് പോകും. അന്ന് വളരെ തീവ്രതയോടെ അനുഭവിച്ച പല കാര്യങ്ങളും തികഞ്ഞ മണ്ടത്തരങ്ങള്‍ ആയി തോന്നും അല്ലെങ്കില്‍ സ്വയം ഒരു സഹാനുഭൂതി സൃഷ്ട്ടിക്കും.എന്തൊക്കെയാണെങ്കിലും അത് രസകരമാണ് ആ കാലത്തിലേക്ക് തിരിച്ചു പോകാനോ അത്തരം അനുഭവങ്ങള്‍ പലതും വീണ്ടും അനുഭവിക്കാനോ കൊതിക്കാത്തവരായി അധികമാരും ഉണ്ടാകില്ല .

ഓര്‍മകളുടെ പല താളുകളും ചിതലരിച്ചു പോയിരിക്കുന്നെങ്കിലും ഞാന്‍ ആ താളുകള്‍ പുറകോട്ട് മറിച്ചു, ആദ്യ താളുകളിലെവിടെയോ ഞാന്‍ എന്റെ നാടിന്റെ രൂപം കണ്ടു .ഏതോ കാലത്ത് കല്ലടിച്ച ഒരു പഞ്ചായത്ത് റോഡ്, കല്ലുകളെല്ലാം പോയി ഒരു മണ്‍പാത മാത്രമായിരിക്കുന്നു, ചിലയിടങ്ങളില്‍ കല്ലിന്റെ അവശിഷ്ട്ടങ്ങളുണ്ട് ,കൂടാതെ ഒരു യു .പി സ്കൂള്‍ അതിന്റെ മുന്നില്ലായി കുഞ്ഞാമുക്കാന്റെ ഒരു പലചരക്ക് കട,ശങ്കരന്‍കുട്ടിനായരുടെ ഒരു സ്റ്റേഷനറി, പഴയ കാലത്തിന്റെ പ്രതാപവും പേറിനില്‍ക്കുന്ന ഒരു കല്ലത്താണി, അത് കഴിഞ്ഞു ഇറങ്ങി വരുന്ന സ്ഥലതതായി കുട്ടനെഴുത്തച്ചന്‍റെ നാരങ്ങമിട്ടായിയും നന്നാരി സര്‍വത്തും ഉള്ള പെട്ടികട.

ഓറഞ്ചല്ലികള്‍ പോലെ ഉള്ള നാരങ്ങമിട്ടായി ആ വഴി പോകുമ്പോള്‍ ഒക്കെ അങ്ങോട്ട്‌ വിളിക്കും പക്ഷെ എന്ത് ചെയ്യാം അത് മേടിക്കാനുള്ള ഇരുപത്തി അഞ്ചു പൈസ ഇല്ല കയ്യില്‍. കോഴിയുടെയും പൂച്ചയുടെയും മറ്റും രൂപത്തില്‍ ഉള്ള വേറെഒരു മിട്ടായി ഉണ്ട് അതിനു വെറും അഞ്ചു പൈസയേ ഉള്ളൂ അതിനു പോലും കാശില്ല. എങ്ങിനെയാണ് കാശ് ഉണ്ടാവുക വല്ലപ്പോഴും പരീക്ഷ ഫീസ് കൊടുക്കാനോ അദ്ധ്യാപക ദിനത്തിന്റെ സ്റ്റാമ്പ് മേടിക്കാനോ ആണ് വല്ല പൈസയും കയ്യില്‍ കിട്ടുക .പക്ഷെ അതില്‍ വല്ലതും ബാക്കി ഉണ്ടെങ്കില്‍ കൃത്യമായി കണക്ക് പറഞ്ഞു വീട്ടില്‍ തിരിച്ചു ഏല്‍പ്പിക്കണം!

ഈ മിട്ടായി ഒക്കെ ടേസ്റ്റ് നോക്കാന്‍ ഒരു അവസരം വരുന്ന സമയം ഉണ്ട് അതെ കശുവണ്ടിക്കാലം, പോകുന്നവഴിയില്‍ ഉള്ള കശുമാവില്‍ നിന്നും ജന്തുക്കള്‍ മാങ്ങതിന്ന് കശുവണ്ടി വഴിയിലിടും രണ്ടു മൂന്നു കശുവണ്ടി കൊടുത്താല്‍ എഴുത്തച്ഛന്‍ ഒരു മിട്ടായി തരും.ഇടവിഴികളിലെ ചപ്പിലകളില്‍

കശുവണ്ടിയും പരാതിയാണ് നടപ്പ് .

അങ്ങിനെ സ്കൂളും വീടും ആയി കഴിഞ്ഞിരുന്ന കാലം ആ റോഡിലൂടെ ആകെ പോകുന്ന വാഹനങ്ങള്‍ ജീപ്പുകളാണ്. വളാഞ്ചേരിയില്‍ നിന്നും അഞ്ചുമൂല വരെ ട്രിപ്പ് നടത്തിയിരുന്ന ജീപ്പുകള്‍.പലപ്പോഴും ഒരു ആള്കൂട്ടം ഒഴുകി പോകുന്ന പോലെ ആണ് തോന്നുക, നാലുപുറവും തൂങ്ങി നില്‍ക്കുന്ന ജനങ്ങള്‍. അതില്‍ സര്‍ക്കസ്സ്‌ അഭ്യാസിയെ പോലെ പറന്നു കേറുകയും ഇറങ്ങുകയും ചെയ്യുന്ന കിളി എന്ന ക്ലീനര്‍. അക്കാലത്തെ വലിയ ഹീറോ ആയിരുന്നു മൂപ്പര്‍ സ്കൂളിലും മറ്റും കളിക്കുമ്പോള്‍ ജനലിലും മറ്റും അത്തരം അഭ്യാസങ്ങള്‍ ഞങ്ങള്‍ അനുകരിക്കുമായിരുന്നു അന്നൊക്കെ ആഗ്രഹിക്കുമായിരുന്നു ഒരു കിളിയാകാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്!

അങ്ങിനെ കാലം കടന്നും ഇരുന്നും ഒക്കെ പോയി കൊണ്ടിരിക്കുമ്പോള്‍ ആണ് ഒരു അത്ഭുതം സംഭവിച്ചത്‌ ആ റൂട്ടിലൂടെ ഒരു ബസ്സ്‌ ഓടി തുടങ്ങി .സ്കൂളില്‍ അടക്കം പലയിടങ്ങിളിലും അതൊരു വലിയ ചര്‍ച്ച തന്നെയായി.മയില്‍വാഹനം ട്രാന്‍സ്പോര്ട്ടിന്റെ ഒരു ബസ്സ്‌ ആണ് അത്,രാവിലെ ഒരു ട്രിപ്പും വൈകീട്ട് ഒരു ട്രിപ്പും.രാവിലെ സ്കൂളില്‍ പോകുന്നതിനു മുന്നേ ആ സംഭവം പോകും വൈകുന്നേരം സ്കൂള്‍ വിട്ടു പോന്നാല്‍ മാത്രേ അത് പോകൂ. ഒരു തരത്തിലും ഒന്ന് കാണാന്‍ പോലും ആകാത്ത അവസ്ഥ .

സ്കൂളിലും മറ്റും ബസ്സ് കണ്ടവരുടെയും ബസ്സില്‍ കേറിയവരുടെയും ഒക്കെ

വീരസാഹസിക കഥകള്‍, അതില്‍ ഒരുത്തന്റെ വീടിന്റെ അടുതുള്ളവനാണത്രേ അതിലെ ക്ലീനര്‍ അവന്‍ അതില്‍ കയറിയപ്പോള്‍ കിളിയുമായുള്ള പരിചയം വെച്ച് ബസ്സിലെ ബല്ല് വരെ അടിചൂത്രേ. ഹോ എന്തൊരു ഭാഗ്യമാണ് അവനു ,താമസിയാതെ തന്നെ അവന്‍ വലിയ ഹീറോ ആയി.പക്ഷെ അവന് ബസ്സിനെ കുറിച്ച് മനസ്സിലാക്കാന്‍ കഴിയാതെ ഒരു കാര്യമുണ്ട് ബെല്‍ അടിക്കുമ്പോള്‍ കൃത്യമായി ബസ്സ് നീങ്ങുന്നത്,പലപ്പോഴും ഡ്രൈവര്‍ സ്റ്റിയരിങ്ങ് തൊടുന്നതിനു മുന്നേ പോലും ബെല്‍ അടിച്ചാല്‍ ബസ്സ് നീങ്ങുന്നു!എന്താണ് അതിനു കാരണം.സ്റ്റിയറിംഗ് തിരിക്കുമ്പോള്‍ അല്ലെ ശരിക്കും ബസ്സ് നീങ്ങാന്‍ പാടുള്ളൂ !എന്നാലും അവനു പെന്‍സില്‍ കൊടുക്കാനും അവന്റെ കൂടെ നടക്കാനും ഒക്കെ എല്ലാവരും മത്സരിച്ചു.

ഇടക്കൊക്കെ അവന്‍ ബസ്സില്‍ കയറാറുണ്ട് ഡ്രൈവറുടെ സീറ്റിനടുത്ത് വരെ ഇരുന്നു യാത്ര ചെയ്യാറുണ്ട് പോലും ,ഡ്രൈവര്‍ ഓടിക്കുന്ന സ്പീഡും കുഴിയിലും മറ്റും ചാടുമ്പോള്‍ ഉള്ള കാര്യങ്ങളും എല്ലാം അവന്‍ വര്‍ണ്ണിക്കുനത് ഞെങ്ങള്‍ എല്ലാവരും ആരാധനയോടെ കേട്ടിരുന്നു എന്തിന് ചാക്കുനൂലോ ചില വള്ളിയോ ഒക്കെ കെട്ടി ഉണ്ടാക്കിയിരുന്ന കളി ബസ്സില്‍ ഡ്രൈവര് സ്ഥാനം അവനു മാത്രം അവകാശപ്പെട്ടതായി, കേട്ട് കേട്ട് വല്ലാതെ കൊതി ആയി എങ്ങിനെ എങ്കിലും ആ ബസ്സില്‍ ഒന്ന് കയറാന്‍.

ഓണത്തിനും വിഷുവിനും ഒക്കെ അമ്മയുടെ വീട്ടില്‍ ഞെങ്ങള്‍ ചെറിയമ്മ വലിയമ്മ മക്കള്‍ ഒത്തു കൂടുക പതിവാണ് മൂത്ത ചെറിയമ്മ പാലക്കാട്‌ ആണ് .ചെറിയച്ഛന്‍ അവിടെ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ ആയിരുന്നു,അവിടെ ഒത്തു കൂടുമ്പോള്‍ ചെറിയമ്മയുടെ മൂത്തമകന്‍ എന്നെക്കാള്‍ ഒരു വയസ്സിനു ഇളപ്പം ഉണ്ട് അവന് [അവന്‍ ഞങ്ങളെ വിട്ടു പോയിട്ട് ഏതാണ്ട് എട്ടുവര്‍ഷം ആയി ]പാലക്കാട് നിന്നും പട്ടാമ്പിയിലേക്ക് വരുമ്പോള്‍ കയറിയ കണ്ടത്ത്‌ എക്സ്പ്രസ്സ്‌നെ കുറിച്ചും ആ ബസ്സ് ഓവര്‍ടെക്ക് ചെയ്ത ബസ്സുകളെ കുറിച്ചും വാതോരാതെ സംസാരിക്കുന്നത് കേള്‍ക്കാം.അത്രേം സ്പീടുള്ള വേറെ ബസ്സുകള്‍ ഒന്നും ഇല്ല എന്നാണു അവന്‍ പറയുന്നത് .


എന്തായാലും ബസ്സില്‍ കേറാന്‍ ഉള്ള ആഗ്രഹം വര്‍ദ്ധിച്ചു വന്നു ,സ്കൂളില്‍ പോകുന്ന വഴിക്കുള്ള വേട്ടേക്കരന്‍ അമ്പലത്തിന്റെ മുന്നില്‍ എത്തുമ്പോള്‍

സ്ഥിരം പ്രാര്‍ഥിക്കാറുള്ള നമ്പൂരി മാഷ്‌ ലീവ്കണേ എന്ന പ്രാര്‍ഥനയുടെ കൂടെ എനിക്ക് ബസ്സില്‍ കേറാന്‍ സാധിക്കണേ എന്നും കൂടി കൂട്ടി.പ്രാര്‍ത്ഥനക്ക് ഫലം ഉണ്ടായി എന്ന് പറഞ്ഞാല്‍ മതിയല്ലോ ചെറിയമ്മയുടെ ഭര്‍ത്താവിന്റെ വീട്ടിലെ ആരുടെയോ കല്യാണം ഗുരുവായൂരില്‍ വെച്ച് നടക്കുന്നു. നന്നേ വെളുപ്പിന് പോണം ഗുരുവായൂരില്‍ പോയി തൊഴാന്‍ ഉള്ള സൌകര്യവും നോക്കണം എന്തായാലും ബസ്സ് തന്നെ ആശ്രയം. ഞാന്‍ സന്തോഷം കോണ്ട് തുള്ളിച്ചാടി.

ഗുരുവായൂരിലെ കളിപ്പാട്ട കടകളുടെ മായികലോകത്തെക്കാള്‍ ഞാന്‍ ആഗ്രഹിച്ചത്‌ ആദ്യമായി നാട്ടിലൂടെ ഓടിയ ബസ്സില്‍ കയറുന്നതും സ്കൂളില്‍ പോയി അത് വര്‍ണ്ണിച്ചു ഹീറോ ആകലും മാത്രമായിരുന്നു.

ഊണിലും ഉറക്കത്തിലും എല്ലാം ബസ്സ്‌യാത്ര ഭാവനയില്‍ കണ്ടു, എത്ര സ്പീടിലാകും ബസ്സ് യാത്ര ചെയ്യുക, യാത്രയില്‍ എന്തല്ലാം സംഭവിക്കും എന്നിങ്ങനെ പലതും മനസ്സില്‍ കണ്ടു യാത്ര ദിനവും കാത്തു ഞാന്‍ അക്ഷമയോടെ നടന്നു.

അങ്ങിനെ ആ സുദിനത്തിന്റെ തലേ ദിനം വന്നു രാവിലെ നേരത്തെ എഴുനെല്‍ക്കണം പോകണം , അതിനായി രാത്രി തന്നെ ഒരുക്കങ്ങള്‍ ഒക്കെ ചെയ്തു തുടങ്ങി.ഡ്രെസ്സ് റെഡിയാക്കി വെക്കലും മറ്റും തകൃതിയായി നടക്കുന്നു.

എത്ര ശ്രമിച്ചിട്ടും ഉറക്കം വരാതെ ഞാന്‍ തിരിഞ്ഞും മറഞ്ഞും കിടന്നു.

മനസ്സ് അടങ്ങുന്നില്ല ബസ്സ്‌ യാത്രയെ കുറിച്ച് ഓര്‍ത്തു അര്‍മാദിക്കുകയാണ്

ക്ലാസിലെ അപൂര്‍വം ചിലര്‍ക്ക്‌ മാത്രം ലഭിച്ച ഭാഗ്യം നാളെ എനിക്കും ലഭിക്കും . ഹോ ഈ രാത്രി എന്നാ സംഭവം ഇല്ലായിരുന്നെങ്കില്‍ എന്നുവരെ ആഗ്രഹിച്ചു.

രാത്രി എപ്പോഴോ അസ്വസ്ഥമായി ഉണര്‍ന്നു .കടുത്തപനി,ശരീരം മുഴുവന്‍ കലശലായ വേദന. മേലാസകലം ചൊറിയന്‍പുഴു അരിച്ച പോലെ,തലവേദന സഹിക്കാന്‍ ആവാതെ ഞാന്‍ തേങ്ങി.അമ്മയുടെ തലോടലില്‍ വീണ്ടുംമെപ്പോഴോ ഉറങ്ങി.

നേരം വെളുത്ത് കുറെകഴിഞ്ഞപ്പോള്‍ അമ്മ എന്നെ ഉണര്‍ത്തി പുതപ്പ് നീക്കി എഴുനെല്‍പ്പിച്ചിരുത്തി പൊടിയരി കഞ്ഞി കോരി തന്നു.അഞ്ചാംപനിയുടെ അസ്വസ്ഥയോടെ ദൈന്യത തങ്ങിയ മുഖമുയര്‍ത്തി ഇടറിയ സ്വരത്തില്‍ അമ്മയോട് ഞാന്‍ ചോദിച്ചു

“എല്ലാരും പോയോ അമ്മെ”?

“ഊം പോയി” അമ്മ

“ഇനി എന്നാ ഗുരുവായൂരില്‍ ഒരു കല്യാണം ഉണ്ടാവാണാവോല്ലേ” ഞാന്‍

“എന്തിനാപ്പോ ഗുരുവായൂരില്‍ തന്നെ കല്യാണം” അമ്മ

“രാവിലെ പോണ ആ ബസ്സില്‍ ഒന്നും കേറാനാ”..!!!!




























ചിത്രത്തിനു കട :ഗൂഗിള്‍ ഇമേജ്

2010 ഏപ്രിൽ 21, ബുധനാഴ്‌ച

കഥ പറയുമ്പോള്‍

ദിവസം ചെല്ലും തോറും പൌഡറിന്റെ ഉപയോഗം കൂട്ടി കൊണ്ട് വരുന്ന നെറ്റി തടം, ഇനി കുഴിഞ്ഞാല് പുറകുവശം കാണുമോ എന്ന് തോനിക്കുന്ന കണ്ണുകള്‍‌ ,ചായ കുടിച്ചാല്‍ പത ഇരിക്കുന്ന പോലെ ഒരു മീശ ,പെട്ടന്ന് നോക്കിയാല് തേരട്ട അരിക്കുകയാണോ എന്ന് സംശയം തോന്നി എങ്കില്‍ അത് ഒരിക്കലും ഒരു കുറ്റം അല്ല .ഒരു ഹെര്കുലീസ് സൈക്കിളില്‍ പാറി വരുന്നത് മറ്റാരും അല്ല വേലപ്പന്‍ അതെ ബാര്‍ബര്‍ വേലപ്പന്‍ ,പേര് കേട്ടാല്‍ ആള് വലിയ വേല വെപ്പ് കാരന്‍ ആണ് എന്ന് തോന്നും പക്ഷെ സത്യത്തില്‍ ആരും അദേഹത്തെ കണ്ടാല്‍ ഒരു വേല അങ്ങോര്ക്കിട്ടു വെക്കും എന്നതാണ് സത്യം .


അടുത്ത ഗ്രാമത്തില് നിന്നും പുതുതായി സ്ഥലം വാങ്ങി വന്നു ഞങളുടെ ഗ്രാമത്തെ ഫാഷന്‍ വല്കരിക്കും എന്ന് വന്നതിന്റെ രണ്ടാം ദിവസം തന്നെ വേലപ്പന്‍ ദൃഡ പ്രതിന്ജ്യ എടുത്തു ,ഗ്രാമത്തിന്റെ പ്രധാന സ്ഥലത്ത് അദേഹം തന്‍റെ ബാര്‍ബര്‍ ഷാപ്പ് ആരംഭിച്ചു .


നിരപ്പലകകള്‍ ഒന്നായി എടുത്തു മാറ്റി കട തുറന്നു തന്‍റെ ആരാധ്യ ദൈവങ്ങള് ആയ ഇ എം എസിനും സത്യന്‍ മാഷക്കും ഒരു ചന്ദനത്തിരി കൊളുത്തി കഴിഞ്ഞു തിരിഞ്ഞു കണ്ണാടിയില് നോക്കി താനും സത്യനും തമ്മില് നല്ല രൂപസാദര്ശ്യം ഉണ്ട് എന്നു ഉറപ്പ് വരുത്തി കഴിഞ്ഞാല് ആദ്യം വന്ന ആളെ സിംഹാസനത്തിലെക്ക് ആനയിക്കും

ആള് ഇരുന്നു കഴിഞാല് പുതപ്പിച്ചു അലപം വെള്ളം സ്പ്രെ ചെയ്തു അല്പം മുടി വെട്ടി കഴിഞ്ഞാല്‍ ഒരു ദിനെശ് ബീഡി കത്തിച്ച് തന്‍റെ വിപ്ലവത്തിനു തിരി കൊളുത്തും പിന്നെ നാടായ നാട്ടിലെ വിപ്ലവ കഥകളും സത്യന്റെ സിനിമ മികവും എല്ലാം ചേര്‍ത്ത് ഒരു കീചക വധം തന്നെ അരങേരും ,മുടി വെട്ടികഴിഞ്ഞു ഇറങ്ങുമ്പോള്‍ ഗംഗയില്‍ മുങ്ങിയാല്‍ പൊലും പൊകാത്ത പാപം വരെ പൊയി കാണും..


ഇനി നായിക അമ്മിണി വര്‍ണ്നിച്ചാല്‍ തീരില്ല അമ്മിണിയെ കുറിച്ച്. ഉഡുരാജ മുഖി മൃഗ രാജ ഘടി ഗജരാജ വിരാജിത മന്ദ ഗതി എന്നു വെച്ചാല്‍ ഉടുക്കിനു നീരു വീണ പൊലെ ഉള്ള മുഖം ഗജരാജന്റെ രൂപവും ,അല്പം ബുദ്ധി ഉണ്ടായിരുന്നെങ്കില് മന്ദ ബുദ്ധി എന്നു എങ്കിലും വിളിക്കാമായിരുന്നു എന്ന അവസ്ഥ.വീട്ടിലെ പണി തീര്‍ന്നാല്‍ തന്‍റെ സഹൊദരിയാണു എന്നു അസൂയാലുക്കള് കളിയാക്കി വിളിക്കുന്ന പശുവിനെ മേക്കാന്‍ ഒരു വരവുണ്ട്,അവളെ പേടിച്ചാരും ആ വഴി നടപ്പീലാ എന്ന പോലെ അമ്മിണി വന്നാല് പിന്നെ യുവാക്കള് ആരും ആ വഴിക്കു പൊകില്ല ,വെറൊന്നും അല്ല കണട പാതി കാണാത്ത പാതി ലൈന് ഇട്ടു കളയും .



തികച്ചും യാദൃശ്ചികം ആയി നായകന്‍ വേലപ്പന് ഉച്ചയൂണിനു സൈക്കിളും ആയി ആ വഴിക്കു വന്നത് അമ്മിണിയുടെ ശരീരം ഒരുതവണ കണ്ണോടിച്ചു എത്തിയപ്പൊഴെക്കും സൈക്കിള് രണ്ടു മൈല് ദൂരം പൊയി കഴിഞതു വെലപ്പന് അറിഞ്ഞില്ല പശുവിനെ കെട്ടിയ കയറില് തട്ടി സൈക്കിള്‍ ഒന്നു പൊങി താണു വെലപ്പന് അതി മനൊഹരമായി അമ്മിണിയുടെ കാല്‍ക്കല്‍ പതിച്ചു.



മുന്നില് കിടക്കുന്ന യുവ കോമളനെ കണ്ട് നമ്രശിരസ്ക്കയായി കാല് നഖം കൊണ്ട് പാമ്പും കോണിയും വരച്ചു, കണ്ണുകള്‍‌ തമ്മില് കഥ പറഞ്ഞു.കിടന്ന കിടപ്പില്‍ വേലപ്പന് ഒരു ഡ്യുയറ്റ് പാടി .താഴം പൂ മണമുള്ള തണുപ്പുള്ള രാത്രിയില് തനിച്ചിരുന്നു ഉറങ്ങുന്ന ചെറുപ്പക്കാരി ,,,,,,,,,,

പശുവന്നു മുഖത്ത് ഒരു കിസ്സ് നല്‍കിയപ്പോള്‍ പരിസരബൊധം വീണ്ടെടുത്ത വെലപ്പന് യാത്ര തുടര്‍ന്നു. അതു ഒരു വലിയ പ്രണയ കഥയുടെ തുടക്കം ആയിരുന്നു.

പലയിടത്തും വെച്ച് അവര്‍ പ്രണയം കയ്യും കാലും മാറി കാലം കടന്നും ഇരുന്നും പോയി വേലപ്പന് കൂടുതല്‍ മെലിഞ്ഞും അമ്മിണി തടിചും ഇരുന്നു.പ്രണയ പരവശന്‍ ആയ വേലപ്പന് ഒരു ദിവ്സം പ്രാണ പ്രേയസ്സിയെ ഒരു നോക്ക് കാണാന് വേണ്ടി മതിലിന് അപ്പുറത്തെക്ക് നോക്കാന്‍ ശ്രെമിച്ച് പരാജയപ്പെട്ട് നില്‍ക്കുന്നത് കണ്ട അമ്മിണിയുടെ പശു വളരെ കൂളായി വേലപ്പനെ തൊണ്ടി അപ്പുറത്തേക്ക് ഇട്ടു,ഷൈന്‍ വൊണിനെതിരെ സച്ചിന്‍ അടിച്ച സികസ്ര്‍ പൊലെ കൃത്യമായി വേലപ്പന് അമ്മിണയുടെ അചഛന്റെ കാല്‍ കീഴില്‍ തന്നെ വന്നു വീണു.വീടും പുരയിടവും നിറഞ്ഞു നില്ക്കുന്ന തന്‍റെ മകളെ ആ നിമിഷം തന്നെ ആ പിതാവ് വെലപ്പനെ ഏല്‍പ്പിച്ചു.നാട് കണ്ട് ആദ്യ വിപ്ലവ വിവാഹം അതെ ഇന്‍റര്‍ കാസ്സ്റ്റ് മാരെജ്.വിപ്ലവം പ്രവര്‍ത്തിലൂടെ നടപ്പിലാക്കി വേലപ്പന്‍.


വിവാഹത്തിനു ശേഷം ധന സംബാദനത്തിനായി വേലപ്പന്‍ ദുബായിലെക്ക് പൊയി ,അവിടേ ചെന്നു അമ്മിണിക്കു കത്തെഴുതി അമ്മിണി ഇവിടുത്തെ ക്ലൈമറ്റ് പിടിക്കുന്നില്ല എനിക്കു തീരെ സുഖമില്ല എന്നു,ഇതു വായിച്ച് ഹൃദയം പൊട്ടി അമ്മിണി മറുപടി എഴുതി ദെ വേലപ്പെട്ടാ അവിടെ ചെന്നു ആവ്ശ്യം ഇല്ലാത്തത് ഒക്കെ കഴിച്ച് എന്നെ അനാഥയാക്കല്ലെ പറഞ്ഞേക്കാം .....................!!!



വിരഹം സഹിക്കവയ്യാതെ ആയപ്പൊള് വേലപ്പന് തിരിചു വന്നു,ഒരൊ വര്‍ഷവും ഒരു ആണ്‍ കുട്ടിക്കായുള്ള പ്രയത്നം തുടര്‍ന്നു പക്ഷെ വീട് പെണ്മക്കളെ കൊണ്ടു നിറഞ്ഞു എന്നു മാത്രം ,അവ്സാന വട്ട പ്രതീക്ഷയും പരാജയപെട്ട് വേലപ്പന്‍ ഒരു ദിവസം കല്ലിന്കില്‍ ഇരുന്നു ചിന്തിച്ചു തന്‍റെ കാല ശേഷം ഈ ഗ്രാമം ആരാണു ഫാഷനബിള്‍ ആക്കുക്ക ,അതിനു ഒരു ആണ്‍ തരി തനിക്കു ഇല്ലാതെ പൊയല്ലൊ ,തനിയെ ഇരുന്നു മിഴിവാര്ക്കുന്ന വെലപ്പനെ കണട് സഹാനുഭൂതി തൊനിയ ചെത്തു കാരന്‍ കുമാരന്‍ ആശ്വസിപ്പിക്കാന് ആയി വന്നു കാര്യം തിരക്കി ,വേലപ്പന്‍ പറഞ്ഞു അമ്മിണി പ്രസവിച്ചു പെണ്കുഞ്ഞാണ്.കേട്ടപാതി കേള്‍ക്കാത്ത പാതി കുമാരന്‍ പറഞ്ഞു വേലപ്പാ പെണ്‍ കുഞ്ഞുങള്‍ വീടിന്റെ വിളക്കാ അതില്‍ സന്തൊഷിക്കു .



" പൊന്നു കുമാരാ ഇപ്പോള്‍ തന്നെ ഏഴ് വിളക്ക് ഉണ്ട് വീട്ടില്‍ രണ്ട് മുറി മാത്രം ഉള്ള എന്‍റെ വീട്ടിലെന്തിനാ ഇനിയും വിളക്ക്"...........

2010 ഫെബ്രുവരി 20, ശനിയാഴ്‌ച

ഒരു മുടി പറഞ്ഞ കഥ

വ്യാഴാഴ്ച്ചയാണ് സമയം രാത്രി പതിനൊന്നു കഴിഞ്ഞിരിക്കുന്നു . യാഹൂവും ഗൂഗിളും ഒക്കെ ഒഴിഞ്ഞ പൂര പറമ്പ് പോലെ നിശ്ചലം ഒരു കെനിയക്കാരിയെ പോലും ചാറ്റില്‍ കിട്ടാന്‍ ഇല്ല , ദൈവമേ റിസഷന്‍ ചാറ്റിലും ബാധിച്ചോ, വാരാന്ത്യം അല്ലെ നേരത്തെ കിടന്നു ഉറങ്ങാനും വയ്യ .നേരത്തെ ഉറങ്ങിയാല്‍ രാവിലെ ആകും മുന്നേ ഉറക്കം തീരും .രാവിലെ ഉള്ള ഉറക്കത്തിന്റെ സുഖം അനുഭവിക്കാന്‍ വേണ്ടി ആണ് ആഴ്ച തോറും ഉള്ള കാത്തിരിപ്പ് ,അത് തന്നെ ആണ് ജീവിതം ഒരു വാരാന്ത്യത്തിലെ സുഖകരമായ ഉറക്കത്തില്‍ നിന്നും അടുത്ത വാരാന്ത്യം വരെ ഉള്ള കാത്തിരിപ്പ് .ഓരോ ദിവസം രാവിലെയും അലാറത്തിനെ പ്രാവി എഴുനെല്ക്കുനമ്പോള്‍ കൂട്ടി നോക്കും എത്ര ദിവസം കൂടി ഉണ്ട് ഇനി വെള്ളിയാഴ്ച്ചയാകാന്‍ എന്ന് .

ബോറടിയുടെ വേഗത കൂടിയപ്പോള്‍ സിസ്റ്റം ഓഫ് ചെയുതു. റിമോര്ട്ടില്‍ വിരലമര്ന്നു്,ചാനലുകള്‍ മിന്നി മറഞ്ഞു ,കാണാന്‍ കൊള്ളാവുന്ന ഒരു പരിപാടിയും കാണുന്നില്ല ,സ്ഥിരമായി വരുന്ന സിനിമകള്‍ ,സ്ഥിരം പറയുന്ന വാര്ത്തകകള്‍ ,രണ്ടു മൂന്നു വട്ടം ആരോഹണ അവരോഹണ ക്രമത്തില്‍ ചാനലുകളിലൂടെ യാത്ര ചെയ്തു.നോ രക്ഷ ,ടി വി ഓഫ് ചെയ്തു ഇനി രക്ഷ ഒന്നേ ഉള്ളൂ ബാല്കണിയിലൂടെ പുറത്തോട്ടു നോക്കി നില്കുക .

എഴുനേറ്റു ചീര്പെനടുത്തു മുടി ഒന്ന് ചീകി , ഒറ്റ വാരലില്‍ തന്നെ ഒരു ലോഡ്‌ മുടി താഴെ വീണു .കഷ്ട്ടം വയസ്സ് മുപ്പതായില്ല അതിനു മുന്നേ തുടങ്ങി കോപ്പ് . വന്നു വന്നു റൂമില്‍ നിന്നും ബാത്ത്റൂമില്‍ നിന്നും മുടി എടുത്തു മാറ്റാനെ നേരം ഉള്ളൂ എന്ന അവസ്ഥയില്‍ ആയി .മുഖ വിസ്തീര്ണ്ണം കൂടി വന്നു ,ടാല്ക്കം പൌഡരിന്റെ ഡപ്പ വേഗത്തില്‍ കാലിയാവാനും തുടങ്ങി .ഇവിടുത്തെ വെള്ളത്തിന്റെയാണ് പ്രശനം എന്ന് പറഞ്ഞു വെള്ളം പിടിച്ചു വെച്ച് ക്ലോറിന്‍ കളഞ്ഞു കുളിച്ചു നോക്കി പ്രയോജനം ഇല്ല .പല തരാം ഷാമ്പു പ്രയോഗിച്ചു ,ഒരു മാറ്റവും ഇല്ല ,എന്നെ തല്ലണ്ട അമ്മാവാ ഞാന്‍ നേരെയാവില്ല എന്ന് പറഞ്ഞ പോലെ മുടി കൊഴിയാല്‍ തുടര്ന്നു . ഇതെല്ലാം ആലോചിച്ചപോള്‍ ഭാവിയില്‍ രൂപം എന്താകും എന്ന് ഓര്ത്തലപ്പോള്‍ മനസ്സിലേക്ക് ഒരു വിഷാദം കേറി മുടിയില്‍ വിരല്‍ അമര്ത്തി കട്ടിലില്‍ ഇരുന്നു .

പെട്ടന്ന് ഒരു പൊട്ടിച്ചിരി കേട്ടൂ. നാലു പാടും തിരിഞ്ഞു നോക്കി ആരയും കാണുന്നില്ല.ശ്രേദ്ധിച്ചു നോക്കിയപ്പോള്‍ മനസ്സിലായി താഴെ നിന്നും ആണ് .കുനിഞ്ഞു താഴെ നോക്കി അപ്പോള്‍ കൊഴിഞ്ഞു വീണ മുടികളില്‍ നിന്നും തന്റേടവും അല്പം നീളവും ഉള്ള ഒരു മുടി എഴുനേറ്റു നിന്ന് ചിരിക്കുന്നു .

എനിക്ക് ദേഷ്യം കേറി “എന്തുവാട കോപ്പേ ചിരിക്കുന്നേ നീ എന്താ ആളെ @#$%^& അക്കുകയാണോ “?
“എങ്ങിനെ ചിരിക്കാതിരിക്കും എന്റെ് നീല, നിന്റെച നില്പ്പും ഭാവവും കണ്ടാല്‍ “
“എന്താ ഞാന്‍ തുണി ഇല്ലാതെ ആണോടാ നില്കുന്നെ” ?
“ഹേയ് ചൂടാവാതെ നീലാ ഇത്ര വികാരധീനന്‍ ആകാതെ , നിങ്ങള്ക്ക് ഒക്കെ ഒരു ധാരണ ഉണ്ട് ഞെങ്ങള്‍ മുടികള്‍ എന്തോ അധകൃത വര്ഗം് ആണ് എന്ന് ,എന്ത് തെറി വിളിക്കാനും നിങ്ങള്‍ ഞെങ്ങളെ ഉപയോഗിക്കും ഇല്ലേ “?
മുടി പറയുന്ന കാര്യം ശരിയാണ് എന്തിനും ഏതിനും വായില്‍ വരുന്ന ആദ്യ തെറിയാണ് ഇത് ഞാന്‍ മിണ്ടുന്നില്ല എന്ന് കണ്ടപ്പോള്‍ മുടി കൂടുതല്‍ വാചാലന്‍ ആയി

“എത്ര നിസ്സാരം ആയി ആണ് നിങ്ങള്‍ പറയുന്നത് അത് പോയാല്‍ മുടി പോയ പോലെ ആണ് ഇത് പോയാല്‍ മുടി പോയ പോലെ ആണ് എന്നൊക്കെ, എന്നിട്ട് നിങ്ങള്‍ കാണിക്കുന്നതൊ മുടി കൊഴിയാതിരിക്കാന്‍ മരുന്ന് കഴിക്കുന്നു ,ശീലം മാറ്റുന്നു ,എന്തിനു ആയിരക്കണക്കിനു രൂപ ചിലവ് ചെയുതു നിങ്ങള്‍ കൃത്രിമ മുടി വെക്കുന്നു .എന്നിട്ടും പഠിക്കുന്നില്ല നിങ്ങള്‍ എന്റെ വില എന്താണ് എന്ന്,ഇതൊക്കെ ഓര്ത്തമപ്പോള്‍ ആണ് നീലാ ഞാന്‍ ചിരിച്ചത് അല്ലാതെ തന്നെ കളിയാക്കിയതല്ല”.
മുടി പറഞ്ഞത്‌ വകവെക്കാതെ ഞാന്‍ ബാല്ക്കകണിയിലേക്ക് നടന്നു .......

2010 ഫെബ്രുവരി 13, ശനിയാഴ്‌ച

പനി

ഒരു പനി വന്നു,
ആണ്ടിലെപ്പോഴെന്കിലും
വരുന്ന പനി.
അമ്മ തന്ന ശുശ്രുഷകള്‍,
പൊടി അരി കഞ്ഞിയും
ഉപ്പ് മാങയും.
അമ്മ തന്‍ വാത്സല്യ്തില്‍
ചാലിച്ച് ചുക്ക് കഷായവും .
ഇടക്കിടക് വന്നു തൊട്ടും തലോടിയും
മനസിനു ധൈര്യം തന്നെന്നമ്മ,
അമ്മയുടെ സംരക്ഷണം തകര്‍ക്കാന്‍
ആവാതെ പനി തോറ്റോടിയ കാലം
അമ്മ ഇല്ലെനിക്കിന്ന്
പനി എനിക്കെന്‍ അമ്മതന്‍
തപിക്കുന്ന ഓര്മ.

2010 ഫെബ്രുവരി 1, തിങ്കളാഴ്‌ച

ലഗാന്‍

ഹരിത വിപ്ലവത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ വിപ്ലവം ആയ ക്രിക്കറ്റു വിപ്ലവം ഗ്രാമങ്ങളിലേക്ക് പടരുന്ന കാലം , ഉപജീവനത്തിനായി അന്യ സ്ഥലങ്ങളില്‍ പോയിരുന്ന പല ബന്ധു മിത്രാതികളും വീട്ടില്‍ വന്നാല്‍ ക്രിക്കറ്റിനെ കുറിച്ചും കളിക്കാരെ കുറിച്ചും പറയുന്നത് സ്വാഭാവികം . ഈ കളിയോട് പുല കുളി ബന്ധം പോലും ഇല്ലാത്ത ഞാന്‍ ആരെങ്കിലും ഇതിനെ കുറിച്ച് ചോദിച്ചാല്‍ ഉടന്‍ തന്നെ ചിറി കോട്ടി കൊണ്ട് പറയും,

"ഹും ആര്‍ക്കു വേണം ഈ കിറുക്കന്‍ കളി ഇതൊക്കെ നമ്മുടെ കുട്ടിയും കോലും കളി സായിപ്പന്മ്മാര്‍ കൊണ്ട് പോയി ഈ കോലത്തില്‍ ആക്കിയതല്ലേ ? പന്ത് കളി ആണെങ്കില്‍ ഒരു കൈ നോക്കാം "
ഇത് കേട്ടാല്‍ മറു ചോദ്യം വരും
" എന്നിട്ടെന്തേ നിന്റെ പന്ത് കളിക്കാര്‍ രാജ്യത്തിന് വെളിയില്‍ ഒന്നും ഇറങ്ങുന്നില്ലലോ "?
"ബൂട്ടില്ലാതെ കളിക്കാന്‍ വെല്ലു വിളിച്ചിട്ട് ഒരുത്തനും ധൈര്യം ഇല്ലഞ്ഞിട്ടല്ലേ "?എന്റെ ഉത്തരമോ ചോദ്യമോ എനിക്ക് തന്നെ അറിയാന്‍ വയ്യ ......!

ഇംഗ്ലീഷ് പഠനത്തിനും മുന്നില്‍ ഉണരുന്ന അതെ ദേശീയ ബോധം അപ്പോഴും എന്റെ സിരകളില്‍ പടരും. മനസ്സില്‍ മന്ത്രിക്കും വന്ദേ മാതരം !!

ആ ഇടക്കാണ് ഒരു ടി വി അടിയന്റെ വീട്ടിലും വന്നു കയറി അകത്തെ മേശപുരത്ത് കേറി ഇരുപ്പായത് .ഗുണന പട്ടികയും പദ്യം ചൊല്ലലും അടക്കം ഉള്ള സന്ധ്യ നാമം തുടങി ഉള്ള സകല പരിപാടികളും അന്ധവിശ്വാസം ആണ് എന്ന് ഉറക്കെ പ്രഖ്യാപിച്ചു സ്ഥിരം ജാഗരൂകനായി "ദൂരദര്‍ശന്‍ കേന്ദ്രം തിരുവന്തപുരം ഇന്നത്തെ സംപ്രേക്ഷണം ആരംഭിക്കുന്നു കേരളത്തിലെ എല്ലാ ട്രാന്‍സ്‌ പോര്‍ട്ട് ബസ്സുകളും ഈ പരിപാടി ലീക്ക് ചെയുന്നു മുതല്‍ നെറ്റ് വര്‍ക്ക് പ്രോഗ്രാം ഡല്‍ഹി റിലെ" എന്ന് പറയുന്ന വരെ അതിലേക്കു തന്നെ നോക്കി ഇരിക്കും .എന്തിനു തടസ്സം പരിപാടി പോലും വളരെ പ്രാധാന്യത്തോടെ ആണ് ഞാന്‍ കണ്ടിരുന്നത്‌ ഒരു എപ്പിസോട് പോലും മിസ്സ്‌ ചെയ്യാന്‍ തയ്യാറായിരുന്നില്ല .

ചില ദിവസങ്ങളില്‍ അശനിപാതം പോലെ ഒടുക്കത്തെ ക്രിക്കറ്റു ഉണ്ടാകും കുറെ കിറുക്കന്‍മ്മാര്‍ പന്തില്‍ തുപ്പുന്നു വേറെ കുറെ എണ്ണം എടുത്തു അടിക്കുന്നു ചിലര്‍ ഓടുന്നു ഒരു പിടിയും കിട്ടുന്നില്ല ഇടയ്ക്കു വരുന്ന പരസ്യം എങ്കിലും കാണാലോ എനന് കരുതി അതും വച്ചിരിക്കും .മലയാളത്തില്‍ പറഞ്ഞാല്‍ ഉള്ളത് കൊണ്ട് ഓണം പോലെ !!

നിരന്തരം ആയ ഈ പ്രയത്നം കൂട്ടുകാരില്‍ ചിലരുടെ ബുദ്ധിയും കൂടി ഒത്തു ചേര്‍ന്നപ്പോള്‍ കളിയുടെ എ ബി സി ഡി വരെ പിടുത്തം കിട്ടി ബാക്കി ഉള്ളവ സമയം പോലെ പിടുത്തം ഇടാം എന്ന് കരുതി മാത്രം ആണ് വിട്ടു കളഞ്ഞത് എന്ന് നിങള്‍ക്ക് തോന്നാം പക്ഷെ അങ്ങനെ അല്ല മനസ്സില്‍ ആവാത്തത് കൊണ്ട് തന്നെ ആണ് സത്യം .

അല്ലറ ചിലറ ഒക്കെ മനസ്സില്‍ ആയപ്പോള്‍ സംഗതി കൊള്ളാം എന്ന് ഒരു തോന്നല്‍ ഞങളില്‍ അഞ്ചാറു പേര്‍ക്ക് വന്നതില്‍ കുറ്റം പറയാന്‍ ഒക്കില്ല . നിരന്തരം ആയ ചര്‍ച്ചകള്‍ക്കൊടുവില്‍ കളി തുടങ്ങാന്‍ ഉള്ള ബില്ല് പാസ്സാക്കി എടുത്തു .
രൂക്ഷമായ ഒരു പ്രശനം അപ്പോള്‍ ആണ് ഉണ്ടായത് ബാറ്റില്ല , ഒടുവില്‍ മുയലന്‍ എന്ന ഓമന പേരുള്ള ഉണ്ണിക്കുട്ടന്‍ തന്നെ പരിഹാരം കണ്ടു ഉപയോഗ ശൂന്യം ആയ അവന്റെ വീട്ടിലെ കോഴി കൂടിന്റെ വാതില്‍ എടുത്തു അല്പം ഒന്ന് മിനുക്കിയാല്‍ നല്ല സ്ട്രോക്ക് ഉള്ള ഒരു ബാറ്റ് ആയി തീരും .
ആദ്യത്തെ ബാള്‍ ബാറ്റില്‍ വന്നു തറച്ചപ്പോള്‍ തന്നെ ഉണ്ണികുട്ടന്റെ അമ്മ അവനു ഒരു ഡ്രിങ്ക്സ് ബ്രേക്ക് നല്‍കി ,പൊന്നായ ചെവി തിരുമ്മി വരുന്ന അവനെ നോക്കി ഞങള്‍ സമാധാനിപ്പിച്ചു "ഇതൊക്കെ അല്ലെടാ അളിയാ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്"!!

കളിയിലെ പല നിയമങ്ങളും അറിയില്ല എങ്കിലും ബുദ്ധി ഉപയോഗിച്ച് പല നിയമങ്ങളും ഞങ്ങള്‍ ക്രിക്കറ്റിനു സംഭാവന ചെയ്തു . ഡബിള്‍ ടച്ച് ഔട്ട് ആണ് പ്രധാനം ബാറ്റില്‍ രണ്ടു തവണ ബോള്‍ കൊണ്ടാല്‍ അവന്‍ ഔട്ടാണ് ! പിന്നെ ഓഫ്‌ സൈഡിലെ കുഴിയില്‍ പന്ത് വീണാല്‍ നാല് റണ്‍സ് കുഴിയില്‍ ഫീല്‍ടരും പന്തും കൂടി വീണാല്‍ ആറു റണ്‍സ് !! ലോങ്ങ്‌ ഓഫീലെ ശങ്കരന്‍ കുട്ടി നായരുടെ പുരപ്പുരത്തേക്ക് പന്ത് എത്തിയാല്‍ ‍ ബാഡ്‌ വെതര്‍ മൂലം രണ്ടു ദിവസം കളി അബാണ്ടന്‍ ചെയ്യും കൂടാതെ ന്യൂ ബാള്‍ എടുക്കുകയും വേണം .എന്നിങ്ങനെ അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങള്‍ ആയ ഒത്തിരി നിയമങ്ങള്‍ !!!

രണ്ടു ദിവസത്തെ കളി കൊണ്ട് തന്നെ ഏറെ ജന ശ്രേദ്ധ നേടുവാന്‍ ഞെങള്‍ക്കായി ,ചീട്ടുകളി കുല തൊഴില്‍ ആക്കിയ സുന്ദരന്‍ [പേരില്‍ മാത്രം രൂപം കൊണ്ട് ചന്ദന തിരി എന്നാണ് അപരനാമാധേയം ] പോലും കുല തൊഴില്‍ നിര്‍ത്തി ഒരു ഉത്തമ ബാറ്റ്സ് മാന്‍ ആയി ,കൈക്കോട്ടു കിളക്കുംബോലെ ഉള്ള ആശാന്റെ ‍ ബാറ്റ് ചെയ്യാന്‍ നില്‍ക്കല്‍ കണ്ടാല്‍ തോന്നും ആഞ്ഞു വീശിയാല്‍ ബാറ്റും ഇയാളും കൂടി ബൌണ്ടറി കടക്കുമോ എന്ന് പക്ഷെ ബൌളറുടെ ആത്മാര്‍ഥത കൊണ്ട് കൃത്യമായി ബാറ്റില്‍ പന്ത് എറിഞ്ഞു കൊള്ളികുകയും അത് ബൌണ്ടറി കടക്കലും പതിവാണ് .കൂടാതെ മേസ്തിരി പണിക്കു പോകുന്ന ഉണ്ണി ഒന്നാന്തരം ഒരു ആള്‍ റൌണ്ടര്‍ ആയിരുന്നു ബീഡിയും വലിച്ചു ബാറ്റ് ചെയ്യാന്‍ വന്നു ഗര്‍ാട് ചെയുന്നതിന് പകരം ബീഡി എടുത്തു സ്റ്റെപില്‍ വെച്ച് നെഞും വിരിച്ചു നില്‍ക്കുന്ന ഉണ്ണിയെ കണ്ടാല്‍ ഏതു മഗ്രാത്തും വിറച്ചു പോകും .

ഒരാഴ്ച പണി മാറ്റി വരുമ്പോള്‍ കളി കണ്ടു നിന്ന പല്ലന്‍ മുത്തു പിറ്റേ ആഴ്ച പണിക്കു പോകാതെ ഒരു ബാറ്റിംഗ് ഗ്ലൌസും വേടിച്ചാണ് കളിയ്ക്കാന്‍ വന്നത് അത് ഇട്ടു കീപ്പ് ചെയ്യാന്‍ നില്‍ക്കുമ്പോള്‍ അവന്റെ മുഖത്ത് ഉണ്ടായിരുന്ന അഭിമാന ബോധം അവനു ജീവിതത്തില്‍ ഒരിക്കലും പിന്നെ ലഭിച്ചു കാണില്ല ജന്മ സാഫല്യത്തിന്റെ ആ നിമിഷത്തില്‍ അവനെ കണ്‍ നിറയെ കാണാന്‍ കഴിഞ്ഞത് എന്റെ അപൂര്‍വ ഭാഗ്യം ആയി ഞാന്‍ ഇന്ന്നും കരുതുന്നു .

അങ്ങനെ ഇരിക്കുമ്പോള്‍ ഗോപിയെട്ടനും വന്നു കളിയ്ക്കാന്‍ ആരാണ് ഗോപിയേട്ടന്‍ എന്നല്ലേ പറയാം പണ്ടെങ്ങോ ഏതോ അദ്ധ്യാപകന് പറ്റിയ ഒരു അബദ്ധം മൂലം പ്രീഡിഗ്രി വരെ പഠിക്കാന്‍ പോയ ഞങളുടെ ഗ്രാമത്തിലെ അസാധാരണ മനുഷ്യന്‍ ആണ് ഗോപിയേട്ടന്‍ !ഹരിജന വിഭാഗത്തില്‍ നിന്നും ആദ്യം ആയി ഡോക്ട്രെട്ടു എടുത്ത കാളി എന്ന ഞങളുടെ പ്രിയ കാളി ടീച്ചര്‍ സര്‍വകലാശാലയില്‍ തന്നെ ജോലി നോക്കുനത് കൊണ്ട് അവിടെ തന്നെ താമസം ആരംഭിച്ചു അപ്പോള്‍ ആ ഡോക്ക്ടര്‍ പദവി ഈ ഗോപിയെട്ടന് കൊടുത്താണ് ഞങ്ങള്‍ അദേഹത്തെ ആദരിച്ചത് അങ്ങനെ ഉള്ള ഗോപിയേട്ടന്‍ കളിയ്ക്കാന്‍ വന്നു ഇത് കണ്ട ഒരു കാരണവര്‍ ചോദിച്ചു
" എടാ ഗോപ്യേ ഇയ്യെന്തിനടാ ഈ ചെക്കന്മ്മാരുടെ കൂടെ കളിക്കണേ നിനക്ക് പ്രായം ശ്ശി ആയില്ലേയ്‌ "?
ബുദ്ധിമാനായ ഗോപിയേട്ടന്‍ പറഞ്ഞു "നിങള്‍ക്കെന്തരിയാം ശ്രീലങ്കക്കാരന്‍ ജയസൂര്യ എത്ര വയസ്സന്‍ ആണ് വിരമിച്ചിട്ടും ലങ്കന്‍ ഗവര്‍മെന്റ്ടു അദേഹത്തെ തിരിച്ചു വിളിച്ചു കളിപ്പിചില്ലേയ് "
ആ അറിവിന്‌ മുന്നില്‍ ഞ്ഞെങള്‍ നമ്ര ശിരസ്ക്കരായി നിന്നു!!

അങ്ങനെ ഒക്കെ കൂടി കളിച്ചു കളിച്ചു ഞെങ്ങള്‍ അടുത്ത ഗ്രാമത്തിലെ ടീമിനെ വെല്ലു വിളിച്ചു ഞായറാഴ്ച ദിവസം മാച്ച് ഫിക്സ് ചെയ്തു .

ഞായരാഴ്ച രാവിലെ അന്തിമ വട്ട പ്രാക്ടീസിന് നോക്കുമ്പോള്‍ മാച്ച് പേടിച്ചു കുഞ്ഞെലൂ
എന്ന ഞങളുടെ ഒരു ഓള്‍ ‍ റൌണ്ടര്‍ മുങ്ങി . ഞങ്ങള്‍ തളര്‍ന്നു പോയി ഈ അവസാന നിമിഷം ആരെ പോയി കണ്ടു പിടിക്കും ഒരു വിധത്തില്‍ ആണ് പതിനൊന്നു പേരെ ഒപ്പിച്ചു എടുത്തത്‌ , അതില്‍ നിന്നും ഒന്ന് ആണ് ഇപ്പോള്‍ നഷ്ട്ടം ആയിരിക്കുന്നത് .ആകെ വിഷമിച്ചു ഇരിക്കുമ്പോള്‍ ആണ് കൊച്ചാപ്പി എന്ന പന്ത് കളിയിലെ ഗോളി കൂടി ആയ ഷാജി പണിക്കു പോയ സ്ഥലത്ത് നിന്നും തിരിച്ചു വരുന്നത് .ഉടന്‍ തന്നെ അവനെ പറഞ്ഞു സമ്മതിപ്പിച്ചു ,അത്യാവശ്യം വേണ്ട കോച്ചിങ്ങ് നല്‍കി രണ്ടു മണിക്കുള്ള മാച്ചിനു പാകപെടുത്തി എടുത്തു .

മാച്ച് തുടങ്ങി ആദ്യം ബാറ്റ് ചെയുന്ന ഞങള്‍ വഴി പാട് പോലെ ഓരോരുത്തര്‍ വരി വരിയായി ബാറ്റ് ചെയ്യാന്‍ പോയി ചുമരില്‍ പന്തടിച്ച പോലെ തിരിച്ചു വന്നു ഓഹോ ഇവരെ ഇങ്ങനെ വിട്ടാല്‍ പറ്റില്ല എന്ന് തീരുമാനിച്ച എതിര്‍ ടീമുകാര്‍ വൈടായും നോ ബാള്‍ ആയും റണ്‍സ് വാരിക്കോരി തന്നും ഇരുന്നു .പക്ഷെ അത് എന്തൊക്കെ ആണെങ്കിലും അമ്പയറുടെ തീരുമാനം അന്തിമം ആയിരുന്നു ,ഔട്ട് വിളിച്ചാല്‍ ബാടിംഗ് സൈടും വിളിച്ചില്ലെങ്കില്‍ ബൌളിങ്ങും സൈടും അമ്പയറുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാക്കി കൊണ്ടിരുന്നു !!

ഒടുവില്‍ കളി ഇന്ചോട് ഇഞ്ച് പോരാട്ടം ആയി രണ്ടു ഓവര്‍ ശേഷിക്കെ എതിര്‍ ടീമിന് ജയിക്കാന്‍ ഒരു വിക്കറ്റ് കയ്യില്‍ ഇരിക്കെ പതിനഞ്ചു റണ്‍സ് കൂടി വേണം ഈ സമയത്ത് ആദ്യ ഓവറുകളില്‍ റണ്‍സ് കുറച്ചു കൊടുത്ത എന്നെ കപ്ത്താന്‍ പന്ത് ഏല്പിച്ചു ,പതീക്ഷ തെറ്റിച്ചില്ല ഞാന്‍ ആ ഓവറില്‍ തന്നെ കളി കഴിക്കും എന്ന വാശിയില്‍ ‍ റണ്‍സ് വാരി കോരി കൊടുത്തു എങ്കിലും അവര്‍ക്കും വാശി ആയ കാരണം ആ ഓവറില്‍ ജയിക്കാന്‍ ആയില്ല .

കാണികളെയും കളിക്കാരെയും ഒരു പോലെ മുള്‍ മുനയില്‍ നിര്‍ത്തി അവസാന ഓവര്‍ എറിയാന്‍ ഫാസ്റ്റ് ബൌളര്‍ മണി വന്നു .എല്ലാവരും ശ്വാസം അടക്കി നില്‍ക്കുന്നു ബാട്ട്സ്‌ മാന്‍ അടക്കം എല്ലാവരിലും ഒരു ചെറിയ വിറയല്‍ ഉണ്ട് . ആദ്യത്തെ മൂന്നു പന്തുകള്‍ കുഴപ്പം ഇല്ലാതെ പോയി
മൂന്ന് പന്ത് ശേഷിക്കെ അവര്‍ക്ക് വേണ്ടത് നാല് റണ്‍സ് ആണ് .നാലാമത്തെ പന്ത് ബാറ്റില്‍ തട്ടി ഉയര്‍ന്നു എന്റെ തലക്ക് മുകളില്‍ വരുന്നു എല്ലാവരും ശ്വാസം അടക്കി നോക്കുന്നു ,ഞാന്‍ കൈ വിട്ടാല്‍ ബൌണ്ടറി കടന്നു അവര്‍ ജയിക്കും ,എന്റെ കയ്യില്‍ ആ പന്ത് അകപെട്ടാല്‍ ഞ്ഞെങള്‍ ജയിക്കും എനിക്ക് തല കറങ്ങി ഒരു തീ ഗോളം എന്നെ ലക്ഷ്യമാക്കി വരുന്നു , സര്‍വ ശക്തിയും എടുത്തു ഞാന്‍ പന്ത് കയിക്കുള്ളില്‍ ആക്കാന്‍ തയ്യാറായി നിന്നു , പന്ത് കയിക്കുള്ളില്‍ എത്തി എത്തിയില്ല എന്ന അവസ്ഥയില്‍ ഒരു സാധനം പറക്കും തളിക പോലെ കയ്യിനും പന്തിനും ഇടയിലൂടെ പാറി പോയി ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
പന്ത് തെറിച്ചു ബൌണ്ടറി കടന്നു എതിര്‍ ടീം സന്തോഷം കൊണ്ട് തുള്ളി ചാടുന്നു ,,,എന്താണ് സംഭവിച്ചത് ഒന്നും മനസ്സിലാകുന്നില്ല ...
തോട്ടപുറത്തു വീണു കിടക്കുന്ന കൊച്ചാപ്പിയെ കണ്ടപ്പോള്‍ ആണ് കാര്യം പിടി കിട്ടിയത് അവന്‍ ഗോളി സ്റ്റൈലില്‍ ഡൈവ് ചെയ്തതാണ് സംഭവത്തിനു കാരണം .............

ആദ്യ മാച്ച് പരാജയപെട്ടു വിഷമിച്ചിരിക്കുന്ന ഞെങളെ സമാധാനിപ്പിക്കാന്‍ ഗോപിയേട്ടന്‍ വന്നു "നിങ്ങള്‍ തോറ്റാല്‍ എന്താ മാന്‍ ഓഫ് ദി മാച്ച് നമ്മുടെ കൊച്ചാപ്പിയല്ലേ പിന്നെ എന്താ "?
അതെങ്ങനെ എന്ന് ഞ്ഞെങള്‍ ചോദ്യം ആരാഞ്ഞു

"ടീമിനെ വിജയ്പ്പിക്കുന്നവന്‍ ആണ് മാന്‍ ഓഫ് ഡി മാച്ച് ഇപ്പോള്‍ ആ ടീമിനെ വിജയ്പിച്ചവന്‍ കൊചാപ്പിയല്ലേ" !!!!!!!!!!!!!

കൊച്ചാപ്പിയുടെ പ്രകടനവും ഗോപിയേട്ടന്റെ കമന്റ്ടും ഇന്നും ഓരോ കളി കാണുമ്പോഴും ഒരു ഗ്രാമീണ നിഷ്കളങ്കതയായി മനസ്സില്‍ നിറയും

2010 ജനുവരി 25, തിങ്കളാഴ്‌ച

ബോണ്ട്‌ 009 പ്രദീപ്

വൈകുന്നേരം ടി വി കണ്ടു കിടക്കുന്നവന് ഒരു ഉള്‍വിളി ഉണ്ടാകുന്നു എന്താ,നല്ല ചിക്കന് കറി കഴിക്കണം എന്ന്, നേരെ വെച്ച് പിടിച്ചു അല്‍ മദീന സൂപ്പര് മാര്ക്കറ്റിലേക്ക് അവിടെ നിന്ന് ഒരു കിലോ ചിക്കനും ബാക്കി സാധങ്ങളും ആയി അടുക്കളയില് ,ചിക്കന് കറിയുടെ ആദ്യ് പാഠങ്ങള്‍ പഠിപ്പിച്ചു തന്ന ഉസ്താദ് ജോണ് സീതതോടിനെ മനസ്സില് ധ്യാനിച്ചു കറി കൂട്ട് അടുപ്പത്ത് ഇട്ടു.

ഈ സമയത്ത് ജിമെയിലില് നിന്നും ഒരു കാള്‍ ചെന്ന് നോക്കിയപ്പോള് പണ്ട് കൂടെ പഠിച്ച (അങിനെ പറഞ്ഞാല് ചില മാന്യന്മ്മാര്‍ സമ്മതിക്കില്ല അതുകൊണ്ട് മാത്രം പറയുന്നു കോളെജിന്റെ അടുത്തൊക്കെ കറങ്ങി നടക്കുമ്പോള് കൂടെ ഉണ്ടായിരുന്ന) മനോജ് ഓണ്‍ ലൈനില്‍ ,എന്നാല് പിന്നെ ചിക്കന് വേവുന്നവരെ സംസാരിക്കാമെന്ന് വെച്ചു അപ്പോഴാണ് മനോജ് ഞെട്ടിക്കുന്ന ഒരു കാര്യം പറഞ്ഞത്“എടാ നമ്മുടെ ബോണ്ടില്ലേ അവന്റെ കല്യാണമാടാ..

“ !!പ്രവാസിയുടെ മനസല്ലേ വേഗത്തില് തിരിച്ചു ആ കാലത്തിലേക്ക് തന്നെ പോയിപ്രീ ഡിഗ്രി മൂന്നാം വര്ഷം കഴിഞ്ഞു ഡിഗ്രി എന്നാ ചിന്തയിലേക്ക് പ്രവേശിച്ച കാലം പ്രീ ഡിഗ്രി തന്നെ ഞാന് തറപ്പിച്ചു പഠിച്ചതല്ലേ ഇനി ഒരു ഡിഗ്രി കൂടി താങ്ങാന് ഉള്ള ബാല്യം എനിക്കില്ല എന്ന് ഞാന് അച്ഛനെ ബോധ്യപെടുത്താന് ശ്രെമിച്ചു എങ്കിലും പരാജിതന് ആയി അങ്ങനെ ആണ് പട്ടാമ്പി കോളേജില് ഒരു ബി എ സീറ്റ് തരപ്പെട്ടത് .


ഒരു വിധത്തില് മനസ്സില്ല മനസ്സോടെ ചെന്ന് ക്ലാസില് ഇരുന്നു അപ്പോഴുണ്ട് ഒരുത്തന് ഇരുന്നു എന്തൊക്കെയോ വലിയ വലിയ കാര്യങ്ങളെ കുറിച്ചൊക്കെ സംസാരിക്കുന്നു അത് കേട്ട് കൊണ്ട് കുറെ ആണ്കുട്ടികളും പെണ്കുട്ടികളും അവന്റെ അടുത്ത് ഇരിക്കുന്നു ,അവന് പറയുന്ന കാര്യങ്ങള് ഒക്കെ വച്ച് നോക്കിയപ്പോള് എനിക്ക് ആകെ വിഷമം ആയി .ഇവര് ഒക്കെ എത്ര വിവരം ഉള്ളവര് ഇവര് പറയുന്ന കാര്യങ്ങള് കൂടി എനിക്ക് മനസ്സിലാകുന്നില്ല ഇല്ല ഞാന് ഡിഗ്രിക്ക് ചേരാന് മാത്രം യോഗ്യന് അല്ല കഷ്ട്ടം !ഞാന് എന്തിനു ഈ സാഹസത്തിനു മുതിരുന്നു ഹെന്റെ കാവിലമ്മേ ഹ ഹ ഹ ഹയ്യോ !!!


അന്നത്തെ ദിവസം ഏതാണ്ട് തള്ളി നീക്കി നീക്കി കഴിയാറായി കൊണ്ടിരിക്കുന്ന സമയം മനസ്സില് കുളിര് മഴ പെയിച്ചു കൊണ്ട് പ്രീ ഡിഗ്രിക്ക് കൂടെ നടന്ന പ്രമോദും മനോജും എത്തി അതോടെ ആശ്വാസം ആയി , എന്റെ തത്തുല്യ യോഗ്യത ഉള്ള രണ്ടു പേരെങ്കിലും ഉണ്ടല്ലോ.ഞാന് അവരോടു അവിടെ ഉള്ളവരുടെ ഒക്കെ വിവരത്തെ കുറിച്ച് പറഞ്ഞു അപ്പോള് മനോജ് പറഞ്ഞു "എടാ അത് ബോണ്ട് പ്രദീപ് ആടാ,വാലും തലയും ഇല്ലാതെ സൂര്യന്റെ കീഴില് ഉള്ള ഏതു കാര്യത്തെ കുറിച്ചും എത്ര നേരം വേണേലും സംസാരിക്കുന്ന ബോണ്ട് അല്ലാതെ നീ കരുതുന്ന പോലെ ഒന്നും അല്ല "അതെ ആതാണ് ബോണ്ട് പ്രദീപ് ,ജൈംസ് ബോണ്ടിന്റെ പടം കണ്ടു വന്നു കൂട്ടുകാരോടൊക്കെ അത് അഭിനയിച്ചു പടത്തിനേക്കാള് വലിയ കത്തി ആക്കി പറഞ്ഞു കൊടുക്കുന്ന കാരണം ആണ് അവനു ബോണ്ട് എന്ന് പേര് വന്നത് .ഒരു പാട് സവിശേഷതകള് ഉള്ള ഒരു കക്ഷി ആണ് .

ക്ലാസ് തുടങ്ങി കുറച്ചു ആയി നളിനി എന്ന ഒരു ടീച്ചര് ആയിരുന്നു സാമ്പത്തിക ശാസ്ത്ര ചിന്തകള് എടുത്തിരുന്നത് ഒരിക്കല് ടീച്ചര് എല്ലാവരോടും ബുക്ക് അടച്ചു വെക്കാനും ചോദ്യങ്ങള്ക്ക് ഉത്തരം കൊടുക്കാനും പറഞ്ഞു ,എല്ലാവരും അനുസ്സരിച്ചു പക്ഷെ പ്രദീപ് മാത്രം പുസ്തകം തുറന്നു ഇരിക്കുന്നു ടീച്ചര്‍ക്ക് ദേഷ്യം വന്നുപ്രദീപിനെ എഴുനേൽപ്പിച്ചു നിര്ത്തി ഉടനെ വന്നു പ്രെദീപിന്റെ നിഷ്കളങ്കമായ ഉത്തരം "ക്ഷമിക്കണം ഞാന്‍ ടീച്ചറെ ഫൊളോ ച്യ്തു വരികയായിരുന്നു". ടീച്ചര്‍ അടക്കം എല്ലാവരും പൊട്ടിചിരിച്ചു.


നിങ്ങള് കരുതുന്നുണ്ടാകും പ്രെദീപ് ഒരു മൂന്നാം കിട കത്തി മാത്രം ആണ് എന്നു എന്നാല് നിങള്‍ക്ക് തെറ്റി,സംസാരിക്കുന്നതിനിടയില് തന്റെ ഇരുമ്പിന്‍ കീടം പോലെ ഉള്ള വിരലുകള് കൊണ്ട് കേള്വിക്കാരനായ ഹത ഭാഗ്യന്റെ ചങ്കിലും നെഞ്ചിലും കുത്തുകയും ഇടിക്കുകയും ചെയ്യും കേട്ടുനില്ക്കുന്നവന് രക്ഷപെടാന് ഒരു മാര്ഗം മാത്രം ആണ് ഉള്ളത് എതെങ്കിലും പെണ് പിള്ളാര് ആ വഴി പൊകുന്നുണ്ടെങ്കില് ‘എടി ശ്രീജെ നീ എന്തിനാ പ്രദീപിനെ അന്വേഷിച്ചേ “ എന്നു വിളിച്ച് ചൊദിക്കുക ആ നിമിഷം തന്നെ പ്രദീപ്‌ ആ പെണ്ണിന്റെ കൂടെ പോകും അവളുടെ വിധി അല്ലാതെ എന്തു പറയാന് .

ഇനി ടീച്ചര്‍ ക്ലാസ്സ്‌ എടുക്കുംബൊള് തന്റെ മുന്നില് ഇരിക്കുന്നവനോട് എന്തെങ്കിലും പറയണം എന്നു തോന്നിയാലൊ ഒരു മടിയും കൂടാതെ ആശാന് അയാളെ ബലം പ്രയൊഗിച്ച് പിടിച്ചു തിരിക്കും എന്നിട്ട് പറയാന് ഉള്ളത് പറയും .വീടിന്റെ അടുത്ത് നിന്ന് വെറും മൂന്ന് കി മി മാത്രം ഉള്ള കോളെജില് നിന്ന് പാതിരാത്രി ആയിട്ടാണ് ടിയാന് വീട്ടില് എത്തുക കാരണം എതെങ്കിലും സുഹ്രുത്തുക്കള് വീട്ടീല് പൊകുന്ന ബസ്സു കണ്ടാല് ആ വഴി മൂപ്പരും പോകും മൂപ്പരുടെ തന്നെ ഭാഷയില് പറഞ്ഞാല് ‘ഞാന്‍ അവനെ ട്രയിസ് ഔട്ട് ചെയ്തു പൊയി എന്നു’ഇങ്ങനെ പതിവായി വൈകിയപ്പോള് മൂപ്പരുടെ അചഛന് ഒരിക്കല് പറഞത്രെ ’ദിവസവും വീട്ടില് വരാന് ബുദ്ധിമുട്ടാണെല് മോന് ആഴ്ചയില് ഒരിക്കല് വീട്ടില് വന്നാല് മതി കെട്ടോ”.

ഒരിക്കല് ഈ ഉള്ളവന് മേലെ പട്ടാമ്പിയില്‍ നിന്ന് നടന്നു പോകുമ്പോള്‍ ബോണ്ട് ഒരു ബൈക്കും തള്ളി പിടിച്ചു എന്റെ അരികില് വന്നു നിന്നു എന്നിട്ട് എന്നൊട് കേറാന് ആവശ്യപ്പെട്ടു ,ഒഴിഞ്ഞു മാറാന് ശ്രെമിച്ചിട്ടും കഴിഞ്ഞില്ല കേറിയപ്പോള്‍ തന്നെ ഞാന് ഒരു കാര്യം ശ്രെദ്ധിചു സ്പീഡൊ മീറ്റര് മറച്ചു വെച്ചിരിക്കുന്നു,കാര്യം തിരക്കിയപ്പോള് പ്രദീപ് പറഞ്ഞു ചിലപ്പോള് സ്പീഡൊ മീറ്റര് നോക്കിയാല് എനിക്ക് പേടിയാകും അതുകൊണ്ട് മറച്ചു വെച്ചതാ …….! എന്റെ ഉള്ളോന്ന് കിട്ങ്ങി.അടുത്ത നിമിഷം വണ്ടി ഒന്നു വെട്ടീ ദാ കിടക്കുന്നു ഞാനും അവനും പാവം ബൈക്കും കാളചാലില് .വേദനയോടെ എണിറ്റ് നിന്ന് ഞ്ഞാന് സര്‍വ്വ ശക്തിയും എടുത്ത് പറഞ്ഞു "പൊന്ന് പ്രദീപെ നിളാ ഹൊസ്പിറ്റലിലെക്ക് അല്ല ഞാന് ബസ്റ്റാഡിലെക്കാ നടന്ന് പൊയ്ക്കോളാം സഹൊദരാ"………….


ഇത്തരം നിരവധി സംഭവങ്ങള്ക്ക് അരങ്ങ് ഒരുക്കി കൊണ്ട് കലാലയ ജീവിതം തീര്ന്നു .സഹപടിപ്പിസ്റ്റുകളുടെ കല്യാണത്തിനും മറ്റും പോകുമ്പോള്‍ ചിലരെ ഒക്കെ കാണുക പതിവുണ്ട് അങനെ ഇരിക്കെ ഒരിക്കല് മനൊജിനെ കണ്ടു അവന് പറഞ്ഞു “എടാ ബൊണ്ടിനു ഒരു കമ്പനിയില്‍ സൈല്‍സ് മാന്‍ ആയി ജോലി കിട്ടീ ,അവനെ തീരെ സെയില്‍ ഇല്ലാതത ഒരിടത്ത് പോസ്റ്റ് ചെയ്തുത്രെ .അവന്റെ കത്തി കേട്ടീരിക്കാന് വയ്യതെ അവന് വരുന്നു എന്നു അറിയിക്കുംബോള്‍ തന്നെ “സാറ് വരണ്ട എത്ര പാക്കറ്റ് വേണേല് ഞെങള്‍ എടുത്തൊളാമെ" എന്നു കടക്കാര് പറയും അങ്ങനെ ആ സ്ഥലത്ത് സെയില്‍ എറ്റവും കൂടുതല് ആയി എന്നു ചരിത്രം. അന്നു പഴയ കാര്യങ്ങള്‍ എല്ലാം അയവിറക്കി ഞെങള്‍ പിരിഞ്ഞു. പിന്നെ ബോണ്ടിനെ കുറിച്ച് ദാ ഇപ്പോള് ചാറ്റില് ആണ് പറയുന്നത്.മനൊജ് തുടര്ന്നു

“എടാ എനിക്ക് ആ പെണ്കുട്ടിയെ കുറിച്ച് ആലൊചിക്കുമ്പോള്‍ ആണെടാ ദുഖം"
അതെന്താടാ ? ….ഞാന്‍

“ആ കുട്ടിയുടെ ചിരിയും കളിയും എതാനും ദിവസം കൂടി അല്ലെടാ ഉള്ളൂ എന്നോര്‍ക്കുമ്പോള്‍"....മനോജ്‌

ഞെങ്ങള്‍ ഒരുപാട് ചിരിച്ചു...

ഒരു കരിഞ്ഞമണം മൂക്കില് അടിചു കേറി ഞ്ഞാന് ഓടി അടുക്കള്യില് എത്തി ഈശ്വരാ …………….എന്റെ ചിക്കന് കരിഞു പിരിഞ്ഞു നാശമായിരിക്കുന്നു…………………..ഹൃദയത്തില്‍ മന്ത്രിമാര് മരിക്കുമ്പോള്‍ ആകാശവാണി ഇടുന്ന ട്യൂണ്‍ …………..സഫറൊംക്കി ചിക്കന് കറി ജൊ കബി നഹി കതം നഹൊത്തിഹെശംഭോ മഹാ ദെവാ………………… ഇന്നും കഞ്ഞി തന്നെ ശരണം…………………….