2009 ഡിസംബർ 27, ഞായറാഴ്‌ച

റോയല്‍റ്റി


കൂമ്പാരം കൂട്ടിയ തേങ്ങകളുടെ മുന്നില് നിന്നപ്പൊള് ശങ്കുണ്ണി നായരുടെ ഓര്‍മകള്‍ പുറകോട്ട് നീങ്ങി തുടങ്ങിഓര്‍മ്മകളുടെ കളര്‍ മൊത്തം പോയി ബ്ലാക്ക് ആന്റ് വൈറ്റ് ആയി, എതാണ്ട് ആയിരത്തിതൊള്ളായിരത്തി എണ്പത് എഴുപതില് എത്തിയപ്പോള് പതുക്കെ ഞ്ഞെങ്ങി ഞ്ഞെരുങ്ങി നിന്നു , സൂക്ഷിച്ച് നോക്കിയപ്പോള്‍ ആണ് മനസ്സിലായത് സംഗതി അങ്ങനെ ചുമ്മാ നിന്നതല്ല എണ്പത് എഴുപത് കാലഘട്ടമല്ലെ കട്ട റോഡ് ആണ് എതൊ കട്ടയില് തട്ടിയാണ് നായരുടെ ഓര്മകള് നിന്നത്.

കാരണമാരായി തരിശ്ശ് ആക്കി ഇട്ട ഭൂമിയും എതാനും പെണ്മക്കളും ഒരു ഭാര്യയും ഒക്കെ ചേര്ന്നതാണ് നായരുടെ കുടുംബം.നായര് ചെറുപ്പം മുതലെ വിദേശത്തായിരുന്നു,മേട്ട് പ്പാളയം ,കുന്നത്തൂര് മേട് എന്നിങ്ങനെ പല രാജ്യങ്ങളിലും ചായക്കട നടത്തുകായായിരുന്നു.അങ്ങനെ ഇരിക്കെ ആണ് നായര്‍ക്ക് കൃഷിയില്‍ കമ്പം കേറിയത്,പിന്നെ അമാന്തിച്ചില്ല നാട്ടില് തിരിച്ച് എത്തി നായര് കൃഷി തുടങ്ങി. കൂട്ടിന് കിട്ടിയത് പഴയ കാര്യസ്ഥന്റെ മകന് രാമനും.

രാമന്‍ ആത്മാര്ഥതയില് മൂത്രം ഒഴിക്കാത്ത കറകളഞ്ഞ കാര്യസ്ഥന് ആണ് ,നായര്‍ തുടങ്ങിയ തെങ്ങു കൃഷി ഒരു തീരുമാനത്തില് എത്തിക്കാതെ താന്‍ പിന്മ്മാറില്ല എന്ന് രാമന് പ്രതിഞ്ജ്യ എടുത്തു.തന്റെ വിയര്‍പ്പ് പോലും തെങ്ങിന് വളമാക്കി രാമന്‍, തെങ്ങിന്റെ ചുവട് തുരക്കല്‍ അടിക്കാട് വെട്ടി വളമിടല്‍ കൂടാതെ ചാണകം ഇടും അതെല്ലാം ചീഞ്ഞു കഴിഞ്ഞാല് തുരന്ന ചുവട് മൂടും . ചെള്ളിയെ പിടിക്കും ,കുമ്മായം അടിക്കും മൊത്തത്തില് തെങ്ങുകള് വള്ര്ന്ന് തുടങ്ങി.

രാമന് ക്രുത്യാമായി ശംബളം കൊടുത്തും രാമന്റെ വീട്ടിലെകു ഭക്ഷണം അവര്ക്കുള്ള വസ്ത്രം എന്നിങ്ങനെ കഴിയുന്നതെല്ലാം കൊടുക്കാന്‍ നായരും കുടുംബവും മത്സരിച്ചു.അങ്ങനെ ഉദാത്തമായ ഒരു കാര്യസ്ഥന്‍ കര്‍ഷക ബന്ദ്ധം അവിടെ തഴച്ചുവളര്ന്നു ഒപ്പം തെങ്ങും.

കാലം കടന്നും ഇരുന്നും ചിലപ്പോള്‍ നടന്നും പോയി കേരളത്തിലെ മദ്യവില്‍പ്പന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പോലെ എല്ലാ വര്‍ഷവും റെക്കൊര്‍ഡ് ഇട്ടകൊണ്ടിരുന്നു,യൂത്ത് ചാനലുകള്‍ നടിയുടെ ബാത്ത് രൂമില്‍ വരെ പോയി ഇന്റെര്‍ വ്യൂ നടത്തി.ബ്ലാക് ആന്റു വൈറ്റ് ആയ നായരുടെ ഓര്‍മ്മകള് കറങ്ങി തിരിഞ്ഞ് കള്റില് തന്നെ എത്തി.എന്നു വച്ചാല് നായര്ക്ക് പരിസരബൊധം വന്നു,താന് ഇപ്പോള് രണ്ടായിരത്തി പത്തില് ആണ് എന്നും , തന്റെ തെങ്ങിന്‍ പറംബിലെ തേങ്ങ വില്‍പ്പനക്കിട്ടിരിക്കുന്നതിന്റെ മുന്നില് ആണ് താന് എന്നും .

“നായരെ“ ചിരട്ടപാറയില് ഉരക്കുന്ന പോലെ ഉള്ല ഒരു ശംബ്ദം കേട്ട് നായര് തിരിഞ്ഞു നോക്കി

“ആര് രാമനൊ ,എന്താ രാമാ ഈ വഴിക്കൊന്നും ഇപ്പോള് കാണാറില്യാലൊ” നായര്‍

“മക്കളൊക്കെ ഒരു നിലയില് എത്തിയില്ലെ നായരെ ഇനി വിശ്രമിക്കാം എന്നു തോന്നി അതാ” രാമന്‍

‘അതു നന്നായി രാമാ, തേങ്ങവാങ്ങാന് അയ്യമ്മദ് വരാം എന്നു പറഞ്ഞു ഓനെ കാത്തിരിക്ക്യ” നായര്‍

“തേങ്ങ വിക്കാന്ന് അറിഞ്ഞിട്ടന്നെ നായരെ ഞാനും വന്നെ ങ്ങള് തേങ്ങ വിറ്റിട്ട് എന്റെ റൊയല്റ്റി തന്നാല് നിക്കങ്ങട് പൊവാര്ന്നു” രാമന്‍

“എന്താ രാമാ റോയല്റ്റിയൊ നീ എന്താ ഈ പറയണെ” !നായര്‍ അദ്ബുദപരതന്ത്രനായി

“ന്റെ നായരെ ങ്ങള് ഈ ലൊകത്തൊന്നും അല്ലെ പേപ്പറൊന്നും വായിക്കാറില്ലെ ? ഒരു പാട്ട് ഇറ്ങ്ങികഴിഞ്ഞാല്‍ അഞ്ചുവര്ഷത്തെക്ക് ആ പാട്ട് കാണുകയൊ, കേള്ക്കുകയൊ ,പാടുകയൊ എന്തിന് റിംങ്ങ് ടൊണാക്കുകയൊ ചെയ്താല് സംഗീത സംവിധായകന് വരെ റോയല്റ്റി കൊടുക്കാണം ന്ന് ,അപ്പോള്‍ ഞാന് ആലൊചിച്ചു അങ്ങനെ ആണങ്കില് തേങ്ങ വില്ക്കുബൊള് പണ്ട് അതിനു വേണ്ടി പണി എടുത്ത എനിക്ക് റൊയല്റ്റി കിട്ടണ്ടെ നായരെ”?

“രാമാ താന്‍ എന്താ ഈ പറയണെ അന്ന് അതിനൊക്കെ നീ പറഞ്ഞ കൂലി ഞാന് എണ്ണി തന്നില്ലെ അല്ലാണ്ട പുളിങ്കുരു ഒന്നും അല്ലല്ലൊ ഞാന് തന്നത് “ നായര്ക്ക് ദേഷ്യം വന്നു തുടങ്ങി

“നായരെ അങ്ങനെ ആണങ്കില് ഈ പറയണ സംഗീത വിദ്വാന്മാര്ക്കും പണം അവരു പറഞ്ഞത് കൃത്യമായി എണ്ണീ കൊടുത്തിട്ടല്ലെ എന്നിട്ടും പിന്നെ അവര് റൊയല്റ്റി ചൊദിക്കുന്നതൊ ഇങ്ങള് മര്യാദക്കു തേങ്ങ വിറ്റ് എന്റെ വിഹിതം റോയല്‍റ്റി ഇങ്ങോട്ട് എടുക്കിന്‍ ”

റിയാല്‍റ്റി എന്തു റൊയല്‍റ്റി എന്തു എന്നു അറിയാതെ നായര് വാ പോളിച്ച് ഇരുന്നു പോയി

2009 ഡിസംബർ 12, ശനിയാഴ്‌ച

അത്ഭുതമരുന്ന്

“രാജ്യമൊട്ടാകെ പകർച്ച്പ്പനി ,ജനങ്ങൾ പരിഭ്രാന്തിയിൽ കൊച്ചിയിൽ നിന്നും രാജേഷ് ലൈനിൽ ഉണ്ട് , ഹലൊ രാജേഷ് എന്താണ് കൂടുതൽ വിവരങ്ങൾ “?

“സന്ധ്യാ രാജ്യമാകെ പനി പടരുകയാണ് എന്തു ചെയ്യണം എന്നറിയാതെ ജനങ്ങൾ കുഴങ്ങുകയാണ്, ഒരു മരുന്നും ഫലപ്രദമാകുന്നില്ല, പനി ബാധിച്ച് ഒട്ടുമിക്ക ഡോക്ക്ടർമ്മാരും അവധിയിൽ ആണ് , ആശുപത്രികൾ നിറഞ്ഞു കവിഞ്ഞു, ധാരളം മരണങ്ങൾ ഇപ്പോൾ തന്നെ നടന്നു കഴിഞ്ഞു”
മാധ്യമങ്ങളിൽ ഫ്ലാഷ് ന്യൂസുകൾ ഭീതി പടർത്താൻ മത്സരിച്ചു,.
കവലകളിൽ സർക്കാർ വക മഞ്ഞബൊർഡുകൾ പൊങ്ങി.നേരം ഇരുട്ടി വെളുത്തു പാലും പത്രവും എത്തിയില്ല, ചായകടയിൽ രാമെട്ടൻ മാത്രം ,കാലത്തിന്റെ കുതിപ്പിൽ നാടാകെ മാറിയിരിക്കുന്നു, പഴമയുടെ കഥപറയാൻ ആ ചായക്കട മാത്രം,ബാക്കിയെല്ലാം വലിയ കെട്ടിടങ്ങൾ .രാമേട്ടനു വയസ്സ് അറുപത്തെട്ട് കഴിഞ്ഞു കാര്യമായ ആരൊഗ്യപ്രശനങ്ങൾ ഒന്നും തന്നെ ഇല്ല.വെളുപ്പിനു നാലരെക്കെഴുന്നേറ്റ് കുളത്തിൽ പോയി കുളിയും പല്ലു തേപ്പും നടത്തി ആറുമണിക്കു മുന്നെ താന്റെ ചായ കട തുറക്കും ,വിറകു കീറലും പാചകവും അടക്കം എല്ലാ ജോലിയും രാമെട്ടൻ സ്വയം ചെയ്യും.പുറകോട്ട് ഇറങ്ങിയ കഷണ്ടിയും നരച്ച് നെഞ്ചു രോമവും ഈർക്കിലി മീശയും ഒരു തൊർത്ത് മുണ്ടും നിറം മങ്ങിയ ഒരു മുണ്ടും ആയാൽ രാമേട്ടൻ ആയി .

ദിവസവും പണിക്ക് പൊകുന്നവരും പണിയില്ലാത്തവരും എല്ലാം രാമേട്ടന്റെ കടയിൽ എത്തും ചൂടു ചായയും ആവി പറക്കുന്ന പുട്ടും കട്ലും കഴിക്കും .പണിയുള്ളവർ പണിക്കു പോകും ഇല്ലാത്തവർ പരദൂഷണം ആയി പത്രം വായിച്ക്അവിടെ തന്നെ കൂടും .പക്ഷെ ഇന്നു അവിടേ രാമേട്ടൻ മാത്രം.

സുന്ദരൻ എന്ന ചെറുപ്പക്കാരൻ ആണു രാമേട്ടന്റെ പറ്റ് പുസ്തകം വേഗം നിറക്കുന്നവൻ , സര്വ്വെക്കലില് ഓന്ത് ഇരിക്കുന്ന പോലെ ഉള്ള്രൂപവും,എടുത്താല്പൊങ്ങാത്തതു കൊണ്ട് വലിച്കു കൊണ്ട് നടക്കുന്ന് ബീഡിയും രൂപം കൊണ്ടിലെങ്കില്പേരു കൊണ്ടെങ്കിലും സുന്ദരന്ആകട്ടേ എന്നു മാതാ പിതാക്കള്ആഗ്രഹിച്ചു എങ്കില്കുറ്റം പറയാന്ആകുമോ?അചഛനപ്പൂപ്പൻമാരായി ഉള്ള കുലതൊഴിൽ സുന്ദരൻ ഈ കാലത്തും തുടർന്നുപോരുന്നു . അതെ നാട്ടിലെ ഏറ്റവും ആത്മാർഥ്തയുള്ള ചീട്ട് കളിക്കാരൻ ആണ് സുന്ദരൻ ലോകം ഇടിഞ്ഞു വീണാലും സുന്ദരൻ ചായ ക്കടയിൽ എത്തുന്നതാണ്പക്ഷെ ഇന്നു സുന്ദരനെയും കാണുന്നില്ല.

പനി തടയുന്നതിനായി ഹാന്റ് സാനിറ്റൈസറും മാസ്ക്കും ധരിക്കണം എന്ന് സർക്കാരും ആരൊഗ്യപാലകരും നിർദെശിച്ചു. പൈസ ഉള്ളവർ നല്ല കംബനി നൊക്കി വാങ്ങി മുഖത്ത് ഫിറ്റ് ചെയ്തു. അല്ലാത്തവർ ഗവർമെന്റ് ഹെൽത്ത് സെന്ററിൽ നിന്നും ഫ്രീ കിട്ടുന്നത് ഉപയൊഗിച്ചു.മീങ്കാരന് ചിപ്പു മാസ്ക്ക് ധരിച്ച് കാരണം കൂവാൻ ആകാതെ കയ്യിൽ പ്രത്യക ഹൊണ് വെച്ചു.ഓരൊ മീന് വില്പ്പന കഴിയുംബ്ബോഴും സാനിറ്റൈസര്ഇട്ട് കയ്യ് അണുവുമുകതമാക്കി. പട്ടാളത്തില്നിന്നു പിരിഞ്ഞു പൊന്നു എന്നു പറയുന്ന ദാമുവേട്ടന്അല്പം വിവരം കൂടുതല്ഉള്ള ആളാണ് അതു കൊണ്ട് തന്നെ അദെഹത്തിന്അറിയാം വെറുതെ കൈകള്മാത്രം അണുവിമുക്തം ആക്കിയത് കൊണ്ട് കാര്യം ഇല്ല സൊ അല്പ്പം സാനിറ്റൈസര് വെള്ളം കുടിക്കുംബ്ബൊള് കല്ര്ത്തുക അപ്പോള് അകവും ശുദ്ധമാകും !

ജനങ്ങൾ കാണതെയും മിണ്ടാതെയും ആയി. കഴിയുന്നതും വീട്ടിൽ ഒതുങ്ങി കൂടി . സ്ക്കൂളുകളും മറ്റും അടച്ചു.പനി ബാധിച്ചവരുടെ എണ്ണം കൂടി വന്നും .പലവൻകിട കംബനികളും മരുന്നുകൾ കണ്ടുപിടിച്ചു എന്ന് പറഞ്ഞു പലതരം മരുന്നുകൾ വിറ്റഴിച്ചു. കഴിച്ചവരും ചികിത്സിച്ചവരും ഒരു പോലെ കിടപ്പിലായി.

മാസ്ക്കില്ലാതെ ആരെയും കാണാനില്ല ,ആരും പരസ്പ്പരം മിണ്ടാറില്ല. ചായക്കടക്കു മുന്നിലൂടെ രോഗികളെ ആശുപത്രിയിലെക്ക് കൊണ്ടുപൊകുന്നതും കൊണ്ടവരുന്നതും നോക്കി രാമേട്ടൻ നെടു വീർപ്പിട്ടൂ.ആദ്യം എറ്റവും അടുത്തുള്ള MBBS ഡോക്ക്ടർ പിറ്റെ ദിവ്സം വലിയ ആശുപത്ര്യിയിലെ MD ഡോക്കടർ അതു ക്ഴിഞാല്മെഡി കോളേജ്ജ് പ്രൊഫസര്എന്നിങ്ങനെ ജനങ്ങൾ പലയിടത്തും കേറീ ഇറങ്ങി, കുത്തിവെപ്പുകളും ,ടൊണിക്കുകൾക്കും ഒടുവിൽ നടക്കാൻ പോലും ആവാതെ വീട്ടിൽ കിടപ്പായി.

പനി മാറുക എന്നത് മനൊഹരമായ നടക്കാത്ത സ്വപ്നം മാത്രം ആയി ജനങ്ങൾക്ക് .മാസ്ക്കും ധരിച്ച് അതുവഴിപൊകുന്ന പൊസ്റ്റ്മാൻ നാരയണന് മാസ്സ്ക് ധരിക്കതെ എന്തിനു ഒരു ഷര്ട്ട് പോലും ധരിക്കതെ നില്ക്കുന്ന രാമേട്ടനോട് പറ്ഞ്ഞു
“എന്റെ പൊന്ന് രാമേട്ടൊ ങ്ങ്ള് ഒരു മാസ്ക്ക് വാങ്ങി വെക്ക് , ഈ വയസ്സാൻ കാലത്ത് വെറുതെ ഇടങ്ങെറ്ണ്ടാക്കലീ ട്ടോ.”

രാമേട്ടൻ ചിരിചുകൊണ്ട് ഒരു മറുചൊദ്യം “ നാരായണാ നമ്മുടെ സുന്ദരൻ എവിടെ രണ്ടീസായല്ലൊ കണ്ടിട്ട്"“ അതു ശരി അപ്പോൾ ങ്ങളൊന്നും അറിഞ്ഞില്ലെ രാമേട്ടാ ഓൻ പനി പിടിച്ച് ആശുപത്രിലല്ലെ"

കയ്യിലെ കാശ് തീർന്നപ്പോൾ സുന്ദരനെ ആശുപത്രിക്കാര്ഇറക്കി വിട്ടു , പനി പകരും എന്നു കരുതി വീട്ടുകാരും അടുപ്പിച്ചില്ല് ,സുന്ദരന്പ്ലേ ഗ്രൌണ്ടില്തനിചായി , വിറച്ച് വിറച്ച് സുന്ദരൻ രാമേട്ടന്റെ അടുത്ത് എത്തി .

“രാമേട്ടോ ഈ പണ്ടാറം ന്നെം കൊണ്ടന്നെ പുവുള്ളൂ ന്നാ തൊനണെ ,നാലുസം അവിടേ കിടന്നിട്ടും ഒരു കുറവുല്യ, കുത്തി കുത്തി ഊരെം കയ്യും വലപോലെ ആയതു മിച്ചം.പനി മാറാതെ വീട്ടിലെക്ക് ചെല്ലാണ്ടാന്നാ അവരു പറയണെ ,ആരും അടുത്തെക്ക് വരുന്നും കൂടില്യ“ദുഖിതനായി സുന്ദരൻ

“നീ വിഷമിക്കണ്ട സുന്ദരാ ഇവിടേ കിടന്നൊ , ആരും പ്പൊ ഈ വഴിക്ക് വരാറില്യാ, നീ കിടക്ക് ഞാൻ ഒരു മരുന്നു തരാം”

അൽപ്പനെരം കഴിഞ്ഞ് രാമേട്ടന് ഒരു ഗ്ലാസിൽ എന്തൊ മരുന്നും ആയി വന്നു ,ആവി പറക്കുന്ന മരുന്ന സുന്ദരൻ വലിച്ചു കുടിച്ചു, ചായക്കടയിലെ ബഞ്ചിൽ കിടന്നു, പഴയ ഒരു കംബ്ലി എടുത്ത് രാമേട്ടൻ സുന്ദരനെ പുതപ്പിച്ചു.

കുറച്ചു കഴിഞ്ഞ് രാമേട്ടന് നല്ല പൊടിയരികഞ്ഞിയും ഉപ്പു മാങ്ങയും ആയി വന്നു ,സുന്ദരനെ എഴുനേൽപ്പിച്ച് കുടിപ്പിച്ചു.സുന്ദരൻ നന്നായി വിയർത്തു. നാലുനേരം രാമേട്ടന്റെ ചികിത്സ കഴിഞ്ഞപ്പോൾ സുന്ദരന്റെ പനി പംബകടന്നു.

നാട് മുഴുവൻ വാർത്തയും പരന്നുംഅത്ഭുദ മരുന്നിനായി പനി ബാധിച്ചവർ ക്യൂ നിന്നു, രാമെട്ടൻ വൈദ്യനായും , മാന്ത്രികനായും അറിയപ്പെട്ടു.പല നാട്ടുകാരും രാമേട്ടന്റെ അടുത്ത് വന്നു പനി മാറ്റി.ഒടുവിൽ രാമെട്ടനെ ഇന്റർവ്യൂ ചെയ്യാൻ ചാനലു കാർ എത്തി.

“ശ്രീ രാമെട്ടൻ താൻകൾക്ക് എന്തു അത്ഭുത സിധ്ദിയാണു ഉള്ളത് അലെൻകിൽ എന്തു അതുഭുതമരുന്നാണ് താൻകൾ കണ്ടുപിടിച്ച്ത് വിശദമാക്കാമൊ”?

“ന്റെ പൊന്ന് കൊച്ചെ ഞാൻ അതുഭ്തക്കാരനും അല്ല ഒരു മരുന്നും കണ്ടുപിടിച്ചിട്ടും ഇല്ല ഇത് ന്റെ അമ്മ നിക്ക് ചെറുപത്തിൽ പനി വന്നാൽ തന്നിരുന്നതാ. മലംതുളസിയുടെ വേരും ,ചുക്കും ,കുരുമുളകും,കരുപ്പട്ടീയും ചേർത്ത് തിളപ്പിച്ച് കുടിക്കാ, ന്ട്ട് പുതച്ചു മൂടി കിടക്കാ,വിയർക്കുംബോൾ നല്ല ചൂട് പൊടിയെരികഞ്ഞി കുടിക്കാ ,അത്രന്നെ, ഇങ്ങളൊക്കെ കൂടി ആരൊഗ്യം തേങ്ങാ കൊലാ എന്നും പറഞ്ഞ് കണ്ട മരുന്നു മുഴുവൻ കുത്തി വച്ച സാധാരണ ജലദൊഷം വന്നാൽ പൊലും മാറാത്ത, ഓപ്പ്റെഷൻ ചെയ്യെണ്ട കോലം ആക്കീലെ ,മനുഷ്യമ്മാർക്ക് മണ്ണിലും ചാണകത്തിലും ഒക്കെ കളിചും പണി എടുത്തും ആണ് പ്രധിരൊധ ശേഷി ഉൺകുന്നത് അല്ലതെ ജനിച്ച അന്നു മുതൽ ഡെറ്റൊളു ഇട്ട് കഴുകിയാലൊന്നും അത് ണ്ടാവില്യ ,കണ്ട കൊതുകിനെം കോഴിയെം കുറ്റം പറഞ്ഞിട്ട് കാര്യ്വും ഇല്യ, ഇനി അനുഭവിച്ചൊളിൽ അല്ലാണ്ടെ എന്തു ചെയാൻ,ഒരു പനി വന്നാല്പോലും മാറാതെ ആയില്യ ”

രാമെട്ടന്റ് ധാർമികരൊഷം അണപൊട്ടി.ചാനലു കാരും നാട്ടുകാരും സതബ്ദരായി നിൽക്കെ ചന്നം പിന്നം പെയ്യുന്ന് ചാറ്റല്മഴ വക വെക്കാതെ പ്രക്രതിക്ക് അനുകൂലമായി ജീവിക്കുന്ന ആ മനുഷ്യ സ്നെഹി വിറക് കീറാൻ മഴുവും ആയി മുറ്റത്തെക്ക് ഇറങ്ങി…

2009 ഡിസംബർ 7, തിങ്കളാഴ്‌ച

ചിത

കത്തി എരിയുന്ന ചിതയിലേക്ക് നോക്കി അയാള്‍ നിന്നു ,ചന്നം പിന്നം പെയുന്ന മഴ അയാളോടൊപ്പം തേങുന്ന പ്രകൃതിയുടെ ദുഃഖം ആയി ,,,വീഴും എന്ന് തോനിയപോള്‍ പതുക്കെ അവിടെ ഇരുന്നു ,,,മനസ്സ് പുറകിലേക്ക് പോയി ........

പതിനാറാം വയ്യ്സില്‍ തുടങിയ പ്രവാസം ഇന്നു നാല്പത്തി നാല് വര്‍ഷങ്ങള്‍ പിന്നിട്ടു ,,,,ജീവിത പ്രാര്ബ്ദതിനിടയില്‍ വൈകി ഉണ്ടായ വിവവാഹം ,നീണ്ട ഇരുപത്തി അഞ്ചു വര്‍ഷത്തില്‍ ചുരുക്കം സമയങ്ങളില്‍ മാത്രം ജീവിച്ചു തീര്ത്ത ദാമ്പത്യം.

അക്കരയും ഇക്കരയും ആയി ആണെന്കിലും ഒരു മനസ്സും രണ്ടു ശരീരവും ആയിരുന്നു ,ഒരിക്കലും പിണങിയില്ല,പരസ്പരം സ്നേഹിച്ചും അറിഞ്ഞും ഉള്ള ജീവിതം ,,,,അതിനടയില്‍ രണ്ടു കുട്ടികള്‍ ,,,,,ഒരികല്‍ പോലും ഒരു ആവശ്യവും അവള്‍ തനോട് പറഞ്ഞില്ല ,,,,എന്നും അനുസരിച്ച് മാത്രം ശീലിച്ചവള്‍ ,,,

ദുഃഖം തിരമാലയായ് മനസ്സില്‍ അലയടിച്ചു ഒന്നു പൊട്ടിക്കരയാന്‍ പോലും സാഹചര്യങ്ങള്‍ അനുവദികുനില്ല,കരഞ്ഞു തളര്‍ന്ന കുഞ്ഞുങള്‍ ഉറങിയോ ?ജീവിതം അതി ക്രൂരമായ പല സാഹചര്യങ്ങളും നെരിട്ടപോളും താന്‍ കുലുങിയില്ല പക്ഷെ ഇതു ,,,

എന്നും കുഞ്ഞുങളുടെയും തന്റെയും ഭക്ഷണവും തന്നു ഉറക്കവും ആവാതെ ഉറങാത്ത ആള്‍ ഇന്നു നേരത്തെ ഉറങി ഇനി ഒരിക്കലും ഉണരില്ല എന്ന വാശിയോടെ .

രോഗാതുരമായ ഒരു ശരീരം മാത്രം ആയിരുന്നു പ്രവാസം അവസാനിപ്പിച്ചു മടങുമ്പോള്‍ ഉണ്ടായിരുന്ന സമ്പാദ്യം അപ്പോഴും മനസില്‍ ഒരുമിച്ചു ജീവിക്കാന്‍ ഉള്ള കൊതി മാത്രം ആയിരുന്നു ആശ്വാസം,,വന്നു ആറു മാസം തികഞ്ഞില്ല അതിന് മുന്പേ ,,,,,,,,,,,

നാട്ടില്‍ വരുമ്പോള്‍ എന്ത് കൊണ്ടു വരണം എന്ന് ചോദികുമ്പോള്‍ തിരിച്ചു വന്നാല്‍ മാത്രം മതി എന്ന് പറഞ്ഞു ചിരിക്കുന്ന ഒരു വിഷമം നിറഞ്ഞ ശബ്ദം ഒരികല്‍ കൂടി അയളുടെ ചെവികളില്‍ മുഴങ്ങിയ പോലെ തോനി,ഒന്നു തിരിച്ചു വരാന്‍ പറയാന്‍ പോലും തനിക്ക് കഴിയാത്ത ദൂരത്തേക്കു അവള്‍ യാത്രയായിരിക്കുന്നു .....

സ്നേഹിച്ചു തീരാന്‍ കൊതിക്കുന്ന രണ്ടു മനസ്സുകളുടെ ഒടുങാത്ത വിങലുകള്‍ ഒരു ചിതയായ് കത്തി എരിഞ്ഞു.........

2009 നവംബർ 14, ശനിയാഴ്‌ച

ഉദ്യോഗാര്‍ഥി

“ഒസ്ട്രലിയയില്‍ നടക്കുന്ന ടെസ്റ്റ്മാച്ചില്‍ ഇന്ത്യക്ക് പരാജയം,ഇതോടെ പ്രാദേശിക വാര്‍ത്തകള്‍ തീര്‍ന്നു ഇനി സംസ്കൃതത്തില്‍ വാര്‍ത്തകള്‍ ദല്‍ഹി റിലെ " റേഡിയോ സമയം അറിയിച്ചു“

ഡാ വെയില്‍ ഉച്ചിയില്‍ എത്തി, നിനക്ക് ഇനിം എഴുന്നെല്ക്കാറായില്ല അല്ലെ , പണീം തൊരൊം ഇല്ലെങ്കില്‍ വീട്ടില്‍ക്കെങ്കിലും ഒരു ഉപകാരം വേണം , ആ പയ്യിനെയെങ്കിലും നിനക്കൊന്ന് അഴിച്ചു കെട്ടിക്കൂടെ “ അമ്മ രാവിലെ നല്ല ഫോമിലാണ്.,

“ഓ പിന്നെ നാളെ ഗള്‍ഫില്‍ പോകേണ്ട ഞാന്‍ പയ്യിനെ കെട്ടാനൊ ലജ്ജാവഹം, അമ്മക്ക് എങ്ങിനെ തോന്നി എന്നോടിത് പറയാന്‍“ പുതപ്പു താഴ്ത്തി ഞാന്‍ മൊഴിഞ്ഞു. ഭാഗ്യം അമ്മ കേട്ടില്ല എന്നു തോന്നുന്നു.

സംസ്കൃത വാര്‍ത്ത തുടങ്ങി ഏഴാവാറായി സമയം, മടിച്ച് മടിച്ച് എഴുന്നേറ്റു,പല്ല് തേപ്പു കഴിഞ്ഞ് ഉമ്മറത്ത് എത്തി പേപ്പര്‍ എടുത്ത് നിവര്‍ത്തി കസേരയില്‍ ഇരുന്ന് കാലെടുത്ത് ടീപോയില്‍ ഫിറ്റ് ചെയ്തൂ
“അമ്മേ ചായ എവിടെ “?
“അടുക്കളയില്‍ ഉണ്ട് വേണങ്കില്‍ എടുത്തൊ, അല്ല പിന്നെ മനുഷ്യന് ഇവിടെ നിന്ന് തിരിയാന്‍ നേരല്യ അപ്പൊഴാ” അമ്മയുടെ ദേഷ്യം മാറിയിട്ടില്ല!
ക്ലാസ്സിഫൈടില്‍ തപ്പി തിരഞ്ഞു . സെയിത്സ് പ്രോമോട്ടറെ ആവശ്യം ഉണ്ട്. നല്ല നിലയില്‍ വില്‍പ്പന ഉള്ള ബുക്സിന്റെ വിതരണത്തിന്‍ ഡിഗ്രീ കഴിഞ്ഞ യുവതി യുവാക്കളേ ആവശ്യം ഉണ്ട്. ആകര്‍ഷകമായ ശംബളം+കമ്മീഷന്‍+ബോണസ് . ഫോണ്‍ നംബര്‍ തപ്പി എടുത്ത് വിളിച്ചപ്പോള്‍ ഇന്റര്‍വ്യൂനു ക്ഷണം കിട്ടി.

“സര്ടിഫിക്കട്ടു പരിശോധനയ്ക്ക്‌ ശേഷം ബോസ്സ് പറഞ്ഞു "മിസ്റ്റര്‍ നീലന്‍ വെള്ളം ഇല്ലാത്തിടത്ത് വെള്ളം വില്‍ക്കാന്‍ ആര്‍ക്കും കഴിയും പക്ഷെ ഉള്ള സാധനം വീണ്ടും ആവശ്യം ഉണ്ടാക്കുക എന്നതാണ് കഴിവു,ആദ്യത്തെ മാസം നോക്കട്ടെ നിങ്ങളുടെ പെര്‍ഫോമന്‍സ്, എന്നിട്ട് ബാക്കി തീരുമാനിക്കാം , സൊ ആള്‍ ദി ബെസ്റ്റ്’“

-ഞാന്‍ പ്രതീക്ഷയൊടേ അവര്‍ തന്ന ബാഗും എടുത്ത് നടന്നു ,ആദ്യം കണ്ട വീട്ടിലെക്ക് കയറി

ചാരുകസേരയില്‍ കിടക്കുന്ന ഒരു അതികായനൊടായി മൊഴിഞ്ഞു

“സര്‍ ഞാന്‍ സി ആന്‍ഡ് സി പ്ബ്ലികേഷന്റെ സെയിത്സ് പ്രോമോട്ടെര്‍ ആണ്, പേര് നീലകണ്ഠന്‍.ശരീരത്തില്‍ ഉണ്ടാകുന്ന 101 തരം അസുഖങ്ങളും അവയുടെ ലക്ഷണവും മരുന്നും അടങ്ങുന്ന അപൂര്‍വ്വ പുസ്തകം ആണ് ഇത്. ഏതൊരു വീട്ടിലും അത്യാവശ്യം വേണ്ട സാധനം, സര്‍ അഞ്ഞൂറ് രൂപയുടേ ബുക്കാണ്, ഇപ്പോള്‍ സ്പെഷല്‍ ഓഫര്‍ ഉണ്ട്, വെറും നാനൂറ്റി തൊണൂറ്റി ഒന്‍പതു രൂപ തൊണൂറ്റി ഒന്‍പതു പൈസ മാത്രം“ ഞാന്‍.“

ഇതൊക്കെ എത്ര കണ്ടതാ മാഷെ, ഇവിടെ ഇതൊന്നും വേണ്ട താന്‍ വെറുതെ തോന്ടെലെ വെള്ളം വറ്റിക്കാതെ സ്ഥലം വിട്” വീട്ട് ഉടമസ്ഥന്‍.

“സര്‍ ഇത് വളരെ ഫലപ്രദം ആണ്, രോഗങ്ങളെ കുറിച്ച് മുന്നെ ധാരണ ഉണ്ടായാല്‍ എല്ലാം ചികിത്സിച്ച് മാറ്റാം.എന്തിനു സര്‍ ഈ പുസത്കം ഒരു മള്‍ട്ടീ പര്‍പ്പസ്സ് സാധനം ആണ്. തലയിണ ഇല്ലെങ്കില്‍ തലക്കു വെക്കാനും ,ആരെങ്കിലും രാത്രി അക്രമിക്കാന്‍ വന്നാല്‍ തലക്കടിക്കാനും വരെ ഇതു ഉപയോഗിക്കാം, ഷെല്‍ഫിന്‍റെ മുകളില്‍ നിന്നു സാധനം എടുക്കാന്‍ എത്തുന്നില്ല എങ്കില്‍ ഇതില്‍ കേറി നിന്നു എടുക്കാം ,!!

രോഗം വന്നിട്ട് ചികിത്സിക്കുന്നതിലും നല്ലതല്ലേ സര്‍ വരാതെ നോക്കുന്നത്?ഇപ്പോള്‍ ഉദാഹരണത്തിന്‌ സര്‍ വലത്തെ കാല്‍ ഒരു പതിനഞ്ച് മിനിറ്റ് ഒന്നു ഇടത്തോട്ടും വലത്തോട്ടും ആട്ടി നോക്കു.
“ശ്ശെടാ, ഇതു വലിയ ശല്യം ആയല്ലൊ ,താന്‍ ഒന്നു പോകുന്നുണ്ടൊ “

“സര്‍ ഇതൊന്നു പരീക്ഷിച്ച് നോക്കിയിട്ട് വേണ്ടെങ്കില്‍ വേണ്ട ,പരീക്ഷിക്കാന്‍ ചിലവ് ഇല്ലലൊ”അദ്ദേഹം മനസ്സില്ലാ മനസ്സൊടേ സമ്മതിച്ചു, അഞ്ചു മിനിറ്റ് നേരം കാല്‍ ആട്ടിയപോള്‍.......കാല്‍മുട്ടിന്‍ വേദന അനുഭവപ്പെടുന്നതായി അദ്ദേഹം അറിയിച്ചു.

ഞാന്‍ ചാടി വീണു “നോക്കു സര്‍ നോക്കു ഈ പുസ്തകത്തില്‍ ഉണ്ട് ഇതു അങ്ങെക്ക് രക്തവാദത്തിന്‍റെ ആരംഭം ആണ്, നോക്കു സാര്‍ വായിച്ചു നോക്കു.

“അദ്ദേഹം അസ്വസ്ഥനായി, ഞാന്‍ പറയുന്നതില്‍ കാര്യം ഉണ്ടൊ എന്ന സംശയം അദ്ദേഹത്തില്‍ ഉദിച്ചു.“സര്‍ സാറിന്റെ കുടവയര്‍ കണ്ടാല്‍ അറിയാം കൊളസ്ടോള്‍ കാണും അത് ഹാര്‍ട്ട് അറ്റാക്കിനു കാരണം ആകും, ഒരു മനുഷ്യന് ഉണ്ടാകുന്ന എല്ലാ അസുഖവും ഇതു വെച്ച് നമുക്ക് അറിയാം സര്‍ പല്ലില്‍ പോട് ഉണ്ടായാല്‍ തൊണ്ടയില്‍ വേദന ഉണ്ടായാല്‍ എല്ലാം ഹര്‍ത്റ്റ്‌ അറ്റാക്ക് വരും .

ലോക പ്രശക്ത ഡോക്ടര്‍മാര്‍ ചേര്‍ന്ന് രചിച്ച പുസ്തകം ആണ് ഇതു, സര്‍ ഒന്നു വായിച്ച് നോക്കു ഞാന്‍ വൈകീട്ട് വരുമ്പോള്‍ വേണമെങ്കില്‍ മാത്രം വാങ്ങിയാല്‍ മതി “അദ്ദേഹം അതു സമ്മതിച്ചു,

ഈസി ചെയറില്‍ ഇരുന്ന് ആകാംഷയോടെ പുസ്തകം വായിക്കുന്ന ആ മനുഷ്യനെ നോക്കി ഞാന്‍ സംതൃപ്തിയോടെ തിരിച്ചു നടന്നു.

ഇന്നു ഇതു അയാള് എന്തായാലും വേടിക്കും ഉറപ്പ്. ഈ മൂപ്പര് വാങ്ങിയതു പറഞ്ഞാല്‍ അടുത്തുള്ള എല്ലാവരും ഒരെണ്ണം വെച്ച്... ഹൊ എന്റെ ടാര്‍ജെറ്റ്‌ എത്താന്‍ പിന്നെ നൊ പ്രയാസം, ടാര്‍ജെറ്റിനേക്കാള്‍ കൂടുതല്‍ ചിലവായാല്‍ ഹമ്മച്ചി ആലോചിക്കാന്‍ വയ്യ, കൊച്ചിയിലെ സ്റ്റാര്‍ ഹോട്ടലില്‍ പാര്‍ട്ടി മീറ്റിംഗ് കൂടാതെ സൈയിത്സ് മാനേജര്‍ ആയി പ്രമോഷന്‍. ഹി ഹി പിന്നെ എന്റെ പട്ടി പോകും ഈ കോപ്പിലെ ബുക്ക് വില്‍ക്കാന്‍. അല്ല പിന്നെ എന്നോടാ കളി. എതായാലും ഇന്ന് ഇനി വേറെ എവിടെയും പോകുന്നില്ല. സൂര്യനെ തെറിപറഞ്ഞ് ഒരു വിധം വൈകുന്നേരം ആക്കി.

പൈസ വേടിക്കണം അതു കഴിഞ്ഞ് നേരെ വായന ശാല അങ്ങനെ അന്നത്തെ പദ്ധതികള്‍ പ്ലാന്‍ ചെയ്തു ഞാന്‍ നേരെ ആ വീടിന്റെ മുന്നില്‍ എത്തി. അപ്പോള്‍ ഒരു കാഴ്ച്ച് കണ്ട് ഞ്ഞെട്ടിത്തരിച്ചു പൊയി . ഹൃദയം എന്ന ഒരു സാധനം ഉണ്ടായിരുന്നു എങ്കില്‍ ആ നിമിഷം അതു അടിച്ചു പോയേനെ, ഭാഗ്യത്തിന് അതു ഇല്ല എന്നു തോന്നുന്നു, നാലഞ്ചു പേര്‍ ചേര്‍ന്ന് അയാളെ പൊക്കി എടുത്ത്‌ ആശുപത്രിയില്‍ കൊണ്ട്പോകുന്നു. ഈശ്വരാ എന്റെ ബുക്കിന്റെ പൈസ?

അടുത്ത് നിന്ന ഒരാളോട് ഞാന്‍ കാര്യം തിരക്കി അയാള്‍ പറഞ്ഞു.

“ഏതോ ഒരു ദരിദ്രവാസി ഒരു പുസ്തകം വായിക്കാന്‍ കൊടുത്തതാത്രേ, ഇതു വരെ ഒരു പനി പോലും വരാത്ത മനുഷ്യനാ,അതില്‍ പറയുന്ന കാര്യങ്ങള്‍ വായിച്ചു സകല അസുഖവും വന്നുന്നാ തോന്നണേ കിടക്കുന്ന കിടപ്പു കണ്ടോ , അവനെ ഒന്നു കയ്യില്‍ കിട്ടട്ടെ കാണിച്ചു കൊടുക്കാം”

ഒരുവിധം ജീവനും കൊണ്ട് അവിടെ നിന്നും വലിഞ്ഞു , നാളെ ബുധന്‍ തൊഴില്‍ വാര്‍ത്ത വരും അതില്‍ എന്തെങ്കിലും നല്ല ഒരു ജോലി കാണാതിരിക്കില്ല പ്രതീക്ഷയുടെ തിരിക്ക് വീണ്ടും തിരി കൊളുത്തി ഞാന്‍ വായനശാല ലക്ഷ്യമാക്കി നടന്നു …………..

2009 നവംബർ 7, ശനിയാഴ്‌ച

പൊയ്മുഖം

വളരെ യാദര്‍ശ്ചികമായി ആണ് ആ കാഴ്ച കണ്ടത് തുണികടയിലെ ചില്ല് കൂട്ടില്‍ നില്‍ക്കുന്ന പ്രതിമക്കു ജീവന്‍ ഉണ്ട് എന്ന് .സാരി ചുറ്റി നില്‍ക്കുന്ന വശ്യമനോഹരമായ ആ രൂപത്തിന്റെ കണ്ണുകള്‍ ചലിക്കുന്നു ,അല്പം അടുത്തേക്ക് ചെന്ന് സൂക്ഷിച്ചു നോക്കിയപ്പോള്‍ ആ പ്രതിമയില്‍ നിന്നും ഒരു പുഞ്ചിരി അയാളുടെ നേരെ ഒഴുകിയെത്തി .

ആ പുന്ചിരിക്കായുള്ള യാത്ര അയാള്‍ തുടര്‍ന്ന് കൊണ്ടേ ഇരുന്നു ,ജീവിതത്തിനു അര്‍ഥം കൈവന്ന പോലെ ,ലക്ഷ്യ ബോധം ഇല്ലാത്ത ജീവിതം പെട്ടന്ന് എന്തിനോകെയോ ആഗ്രഹങ്ങള്‍ ,ഓരോ ദിവസവും പുലരാന്‍ ആയി അയാള്‍ കാത്തിരുന്നു ,വര്‍ഷങ്ങള്‍ക്കു ശേഷം കണ്ണാടിയില്‍ നോക്കി .തന്‍റെ മുഖത്തിന്റെ മാറ്റം അയാള്‍ക്ക്‌ വിശ്വസിക്കാന്‍ ആയില്ല ,നീണ്ടു വളര്‍ന്ന താടി ,നിരാശയുടെ പ്രതീകം ആയി കണ്ണുകള്‍,ദിവസം തോറും അതെല്ലാം മാറി വരുന്നതായി അയാള്‍ക്ക്‌ തോന്നി,അയാളിലെ സൌന്ദര്യം വീണ്ടും പുറത്തു വന്നു തുടങ്ങി .

വേഷത്തിലും നടപ്പിലും എല്ലാം അയാള്‍ ശ്രേധ ചെലുത്തി .തുണികടയുടെ മുന്‍പില്‍ എത്തുമ്പോള്‍ അയാളുടെ ഹൃദയം കൂടുതല്‍ മിടിച്ചു ,കാലുകള്‍ക്ക് വേഗത കൂടി മനസ്സില്‍ അസ്വസ്ഥമായ ഒരു വികാരം അലതല്ലി.അവളുടെ കണ്ണുകള്‍ തന്നിലെക് പതിക്കുനുവോ, ആ സുന്ദരമായ പുഞ്ചിരി തനിക്കു നേരെ വരുന്നുവോ.ഉണ്ട് വരുന്നുണ്ട് തനിക്ക് നേരെ അവളുടെ മിഴിമുന വരുന്നുണ്ട് അതെ ആ പുഞ്ചിരി തന്നോട് തന്നെ ഉള്ളതാണ് .

വളരെ ആലോചനക്കു ശേഷം അയാള്‍ അവള്‍ക്ക് ഒരു സമ്മാനം കൊടുക്കാന്‍ തീരുമാനിച്ചു,സമ്മാനം കൊടുത്തു അവളെ തന്‍റെ ജീവിതത്തിലേക്ക് ക്ഷണിക്കാം എന്ന് അയാള്‍ തീരുമാനിച്ചു,സമ്മാനം ആയി അയാള്‍ ഞായരഴാച്ച ദിവസം അവളുടെ വീട് ലക്‌ഷ്യം ആക്കി നടന്നു,കാലുകളിലെ രക്തയോട്ടം നിലക്കുന്ന പോലെ ,മനസ്സ് പലപ്പോഴും തിരിച്ചു പോകാന്‍ പ്രേരിപ്പിക്കുന്നു ,ആഗ്രഹം മനസ്സിനെ മറികടന്ന്പോള്‍ കിട്ടിയ ധൈര്യം വെച്ച് അയാള്‍ ഒരു വിധം വീടെത്തി .

കൂടി നില്‍ക്കുന്ന ആള്‍ക്കാരെ വകഞ്ഞ് മാറ്റി അയാള്‍ ആ കാഴ്ച്ചകണ്ടൂ,ചുളിഞ്ഞ തൊലിയും നരച്ച മുടിയും പല്ലില്ലാത്ത മോണയും ആയി ഒരു ശോഷിച്ച രൂപം മരിച്ചു കിടക്കുന്നു ,സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ ആവാതെ അയാള്‍ വെച്ച് വെച്ച് നടന്നു ,കയില്‍നിന്നും സമ്മാനപൊതി ഊര്‍ന്നു വീണത്‌ അറിയാതെ അയാള്‍ നടന്നു ,,,,,,,,,,,,,

2009 ഒക്‌ടോബർ 19, തിങ്കളാഴ്‌ച

റിയാലിറ്റി ഷൊ

കത്തിയെരിക്കുന്ന സൂര്യകിരണങ്ങള്‍ക്ക് ശക്തി കുറഞ്ഞു എന്ന് തോന്നി തുടങ്ങിയപ്പോള്‍തപ്പി എഴുന്നേറ്റ് അയാള്‍ അയലില്‍ കിടന്ന ഷര്ട്ട് എടുത്ത് ഇട്ടു.വടിയും കറുത്ത കണ്ണാടയുംഎടുത്ത് ധരിച്ചു, മെല്ലെ വടി കുത്തി പുറത്തേക്ക് ഇറങ്ങി .
“അച്ഛാ ഇന്നെങ്കിലും എനിക്ക് മുട്ടായി വാങ്ങി കൊണ്ടരൊ? “ കീറിയ ഉടുപ്പും മെലിഞ്ഞ് ദേഹവും ആയി ഉമ്മറത്ത് കല്ലുകളിച്ചിരുന്ന മോള് പുറകില്‍ നിന്ന് വിളിച്ചു പറഞ്ഞു.
ദിവസവും കരുതും അവളുടെ ആഗ്രഹം സാധിപ്പിച്ച് കൊടുക്കണം എന്ന് ഒരു വലിയ പാക്കറ്റ് ചൊക്ക്ലെറ്റ് അവള്‍ക്ക് നല്‍കി വാരി എടുത്ത് ഉമ്മവെച്ച് തന്റെ പൊന്നു മൊളുടെ കുസൃതി നിറഞ്ഞ രൂപം ഒന്നു കണ്‍ കുളിരെ കാണാന്‍, പക്ഷെ എന്തു ചെയ്യാന് കടല്‍ക്കരമുഴുവന് നടന്ന് പാടിയാലും അരിവേടിക്കാന്‍ തന്നെ തികയാറില്ല.
തപ്പി തപ്പി അയാള്‍ കടല്‍ക്കരയില്‍ എത്തി സൂര്യന്‍ അസ്തമിക്കുന്നത് കടല്‍ക്കരയില്‍ നിന്നു കാണാന്‍ നല്ല രസമാണ് എന്നു പറഞ്ഞു കേട്ടിട്ടുണ്ട് പക്ഷെ തനിക്കു അസ്തമയവും ഉദയവും നട്ടുച്ചയും എല്ലാം ഒരുപൊലെ ആണ് ,നിഗൂഡമായ ഇരുട്ടുമാത്രം ജീവിതമത്രയും.ആളുകള് കുറച്ചു കൂടിയ ഇടം ആണ് എന്ന് ശബ്ദകോലാഹലങ്ങള്‍ കൊണ്ട് തൊന്നിയപ്പോള്‍ അയാള്‍ അവിടെ ഇരുന്നു പാടാന്‍ തുടങ്ങി.
“വീണ്ടും പാടാം സഖീ വിരഹ ഗാനം ഒരു വിഷാദഗാനം ഞാന്‍“പെട്ടന്ന് കുറച്ചാളുകള്‍ അയാളുടെ അടുത്ത് കൂടി വേറേയും ചില ഗാനങ്ങള് പാടിച്ചു, ഇന്റര്‍വ്യു നടത്തിപിറ്റെ ദിവസം മുതല്‍ പ്രശസ്തമായ ഒരു ചാനലില്‍ അയാള് റിയാലിറ്റി ഷൊയില്‍ വോട്ട് തെണ്ടി തുടങ്ങിഎസ് എം എസ് മതിയാകാതെ വന്നപ്പോള് കല്ല് കളിച്ചു കൊണ്ടിരുന്ന കൊച്ചിനെയും ഭകഷണം കഴിക്കാതെ ക്ഷീണിച്ച് ഭാര്യയെയും വരെ കാണിച്ചു ലൈവായി തെണ്ടിച്ചു.അന്ധന്റെ കുറവുകളെയും വിഷമതകളെയും പാടി പറഞ്ഞു അയാളെകരയിച്ചു കാണികളുടെ കരളലിയിച്ചു.
പറഞ്ഞു ഉറപ്പിച്ച പാട്ട് കാരന് സമ്മാനം കൊടുക്കേണ്ട സമയം അടുത്തപ്പോള്‍ പാടിയ പാട്ടുകളില്‍ മുഴുവന്‍കുറ്റം കൂടി വന്നു. ഒടുവിലൊരു എലിമിനെഷനില് വീണ്ടും അയാള്‍ കടല്‍ക്കരയില്‍ എത്തി .പാടാന്‍ തുടങ്ങിയ അയാളെ നോക്കി ഒരാള്‍ വിളിച്ചു പറഞ്ഞു “ കള്ളന്‍ ഇരിക്കണ കണ്ടില്ലെ വലിയ റിയാലിറ്റിഷൊക്കാരനാ എവനൊന്നും പത്ത് പൈസാ കൊടുക്കരുത്”

വേച്ച് വേച്ച് നടന്ന് വീടെത്താറായപ്പോള്‍ അടുത്ത വീട്ടിലെ ടിവിയില് നിന്നുംറിയാലിറ്റി ഷൊ അവതാരികയുടെ കൊഞചല്‍ ഉയര്ന്നു കേട്ടു “പ്രിയപ്പെട്ട വ്യൂവേഴ്സ് ഇത്തവണ നമ്മളുടെ ദിപാവലി ആഘൊഷങ്ങള്‍ കാന്‍സര്‍ സെന്‍ട്റില്‍ ആണ്, എല്ലാവര്ക്കും ദീപാവലി ആശംശകള്‍ നേര്ന്ന് കൊണ്ട് ഇന്നു പിരിയുന്നു”.
ഒരിറ്റ് കഞ്ഞിക്കായി കരയുന്ന മകളുടെ കരച്ചിലിനു മുകളില്‍ ആ ശബദ്ദം മുഴങ്ങി “എല്ലാവര്ക്കും എന്റെ പാട്ടിഷട്ടായല്ലൊ അല്ലെ എന്നിക്ക് എസ് എം എസ് അയ്ക്കെണ്ട് ഫോര്മ്മാറ്റ്…………….”

2009 സെപ്റ്റംബർ 29, ചൊവ്വാഴ്ച

സുകൃതക്ഷയം

മുല്ല


ഇന്നലെ സുഗന്ധം നുകര്‍ന്നപ്പോള്‍
സ്വന്തമക്കാതിരിക്കാന്‍ ആയില്ല
ഇന്ന് ഉണര്‍ന്നു നോക്കുമ്പോള്‍ കരിഞ്ഞിരിക്കുന്നു
സുഗന്ധം ഉണ്ടായിരുന്നപ്പോളും
പക്ഷെ കണ്ണുകള്‍ക്ക്‌ വാസനിക്കാന്‍ ആയില്ല

ഭാഷ

ലോക ഭാഷയുടെ വ്യാകരണം അറിയില്ല
ദേശിയ ഭാഷയുടെ വാക്കുകള്‍ അറിയില്ല
മാതൃഭാഷക്ക് സ്ഫുടത ഇല്ല
ഹൃദയഭാഷ ആര്‍ക്കെങ്കിലും മനസ്സിലാകുമോ?

ഭക്തി

നെറ്റിയില്‍ കുറിയുണ്ട്
ജപമാലയുണ്ട്
നമസ്ക്കാരവും ചെയ്യും
എന്നിട്ടും എന്തെ ഞാന്‍ ഭക്താനായില്ല !!

വ്രതം

നാല്പത്തി ഒന്ന് ദിവസം വ്രതം
കഠിനമായ മലകയറ്റം
തിരിച്ചെത്തിയപ്പോള്‍ വ്രതം മുറിക്കാന്‍
നല്ല മദ്യം തിരഞ്ഞു വശായി!!

ആദര്‍ശം

സ്വാതന്ത്ര്യം സമത്വം
സര്‍വ്വമത സാഹോദര്യം
ജാതിയില്ല സോഷ്യലിസം മാത്രം
നായര് പെണ്ണിനെ കിട്ടിയില്ലെങ്കില്‍ കെട്ടില്ല കട്ടായം!