2009, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

റിയാലിറ്റി ഷൊ

കത്തിയെരിക്കുന്ന സൂര്യകിരണങ്ങള്‍ക്ക് ശക്തി കുറഞ്ഞു എന്ന് തോന്നി തുടങ്ങിയപ്പോള്‍തപ്പി എഴുന്നേറ്റ് അയാള്‍ അയലില്‍ കിടന്ന ഷര്ട്ട് എടുത്ത് ഇട്ടു.വടിയും കറുത്ത കണ്ണാടയുംഎടുത്ത് ധരിച്ചു, മെല്ലെ വടി കുത്തി പുറത്തേക്ക് ഇറങ്ങി .
“അച്ഛാ ഇന്നെങ്കിലും എനിക്ക് മുട്ടായി വാങ്ങി കൊണ്ടരൊ? “ കീറിയ ഉടുപ്പും മെലിഞ്ഞ് ദേഹവും ആയി ഉമ്മറത്ത് കല്ലുകളിച്ചിരുന്ന മോള് പുറകില്‍ നിന്ന് വിളിച്ചു പറഞ്ഞു.
ദിവസവും കരുതും അവളുടെ ആഗ്രഹം സാധിപ്പിച്ച് കൊടുക്കണം എന്ന് ഒരു വലിയ പാക്കറ്റ് ചൊക്ക്ലെറ്റ് അവള്‍ക്ക് നല്‍കി വാരി എടുത്ത് ഉമ്മവെച്ച് തന്റെ പൊന്നു മൊളുടെ കുസൃതി നിറഞ്ഞ രൂപം ഒന്നു കണ്‍ കുളിരെ കാണാന്‍, പക്ഷെ എന്തു ചെയ്യാന് കടല്‍ക്കരമുഴുവന് നടന്ന് പാടിയാലും അരിവേടിക്കാന്‍ തന്നെ തികയാറില്ല.
തപ്പി തപ്പി അയാള്‍ കടല്‍ക്കരയില്‍ എത്തി സൂര്യന്‍ അസ്തമിക്കുന്നത് കടല്‍ക്കരയില്‍ നിന്നു കാണാന്‍ നല്ല രസമാണ് എന്നു പറഞ്ഞു കേട്ടിട്ടുണ്ട് പക്ഷെ തനിക്കു അസ്തമയവും ഉദയവും നട്ടുച്ചയും എല്ലാം ഒരുപൊലെ ആണ് ,നിഗൂഡമായ ഇരുട്ടുമാത്രം ജീവിതമത്രയും.ആളുകള് കുറച്ചു കൂടിയ ഇടം ആണ് എന്ന് ശബ്ദകോലാഹലങ്ങള്‍ കൊണ്ട് തൊന്നിയപ്പോള്‍ അയാള്‍ അവിടെ ഇരുന്നു പാടാന്‍ തുടങ്ങി.
“വീണ്ടും പാടാം സഖീ വിരഹ ഗാനം ഒരു വിഷാദഗാനം ഞാന്‍“പെട്ടന്ന് കുറച്ചാളുകള്‍ അയാളുടെ അടുത്ത് കൂടി വേറേയും ചില ഗാനങ്ങള് പാടിച്ചു, ഇന്റര്‍വ്യു നടത്തിപിറ്റെ ദിവസം മുതല്‍ പ്രശസ്തമായ ഒരു ചാനലില്‍ അയാള് റിയാലിറ്റി ഷൊയില്‍ വോട്ട് തെണ്ടി തുടങ്ങിഎസ് എം എസ് മതിയാകാതെ വന്നപ്പോള് കല്ല് കളിച്ചു കൊണ്ടിരുന്ന കൊച്ചിനെയും ഭകഷണം കഴിക്കാതെ ക്ഷീണിച്ച് ഭാര്യയെയും വരെ കാണിച്ചു ലൈവായി തെണ്ടിച്ചു.അന്ധന്റെ കുറവുകളെയും വിഷമതകളെയും പാടി പറഞ്ഞു അയാളെകരയിച്ചു കാണികളുടെ കരളലിയിച്ചു.
പറഞ്ഞു ഉറപ്പിച്ച പാട്ട് കാരന് സമ്മാനം കൊടുക്കേണ്ട സമയം അടുത്തപ്പോള്‍ പാടിയ പാട്ടുകളില്‍ മുഴുവന്‍കുറ്റം കൂടി വന്നു. ഒടുവിലൊരു എലിമിനെഷനില് വീണ്ടും അയാള്‍ കടല്‍ക്കരയില്‍ എത്തി .പാടാന്‍ തുടങ്ങിയ അയാളെ നോക്കി ഒരാള്‍ വിളിച്ചു പറഞ്ഞു “ കള്ളന്‍ ഇരിക്കണ കണ്ടില്ലെ വലിയ റിയാലിറ്റിഷൊക്കാരനാ എവനൊന്നും പത്ത് പൈസാ കൊടുക്കരുത്”

വേച്ച് വേച്ച് നടന്ന് വീടെത്താറായപ്പോള്‍ അടുത്ത വീട്ടിലെ ടിവിയില് നിന്നുംറിയാലിറ്റി ഷൊ അവതാരികയുടെ കൊഞചല്‍ ഉയര്ന്നു കേട്ടു “പ്രിയപ്പെട്ട വ്യൂവേഴ്സ് ഇത്തവണ നമ്മളുടെ ദിപാവലി ആഘൊഷങ്ങള്‍ കാന്‍സര്‍ സെന്‍ട്റില്‍ ആണ്, എല്ലാവര്ക്കും ദീപാവലി ആശംശകള്‍ നേര്ന്ന് കൊണ്ട് ഇന്നു പിരിയുന്നു”.
ഒരിറ്റ് കഞ്ഞിക്കായി കരയുന്ന മകളുടെ കരച്ചിലിനു മുകളില്‍ ആ ശബദ്ദം മുഴങ്ങി “എല്ലാവര്ക്കും എന്റെ പാട്ടിഷട്ടായല്ലൊ അല്ലെ എന്നിക്ക് എസ് എം എസ് അയ്ക്കെണ്ട് ഫോര്മ്മാറ്റ്…………….”